Connect with us

Local

വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതകർക്ക് വനം വകുപ്പിൽ ജോലി; നിയമ സാധ്യത പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

Published

on

കോതമംഗലം : കോതമംഗലം മേഖലയിൽ വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതകർക്ക് വനം വകുപ്പ് ജോലി നൽകുന്ന കാര്യത്തിൽ നിയമ പരമായ സാധ്യത പരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ.

കോതമംഗലം മണ്ഡലത്തിൽ 650.16 ലക്ഷം രൂപയുടെ പ്രതിരോധ പ്രവർത്തനങ്ങൾ പ്രത്യേകമായി നടപ്പിലാക്കി വരുന്നതായും, ചീഫ് വൈൽഡ് ലൈഫ് വാർഡനോട് പ്രദേശങ്ങൾ സന്ദർശിക്കുവാൻ നിർദ്ദേശം നൽകിയതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.




കോതമംഗലം മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ കൂടുതൽ ജാഗ്രതയോട് കൂടിയ ഇടപെടലുകളും പ്രതിരോധമാർഗ്ഗങ്ങളും ഉണ്ടാകണമെന്നും,കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് വനംവകുപ്പ് ജോലി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആന്റണി ജോൺ എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.


കോതമംഗലം നിയോജക മണ്ഡലത്തിലും, പരിസരപ്രദേശങ്ങളിലും കഴിഞ്ഞ വർഷം തന്നെ കാട്ടാനകളുടെ മുന്നിൽപ്പെട്ട്‌ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കഴിഞ്ഞ ഡിസംബർ മാസം 14-ന്‌ മൂന്നാർ വനം ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ നേര്യമംഗലം-ഇടുക്കി റോഡിലേക്ക്‌ കാട്ടാന മറിച്ചിട്ട പന വീണ്‌ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത ആൻമേരി സി.വി എന്നയാൾ മരണപ്പെട്ടിരുന്നു. 17 -നാണ് മൂന്നാർ ഡിവിഷനിൽ നേര്യമംഗലം റേഞ്ചിൽ ഇഞ്ചത്തൊട്ടി സ്റ്റേഷൻ പരിധിയിൽവെച്ച്‌ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ്‌ എന്നയാൾ കൊല്ലപ്പെട്ടത്.

29 -ന്‌ കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട്‌ റേഞ്ചിൽ ചുളളിക്കണ്ടം സെക്ഷൻ പരിധിയിൽ പശുവിനെ മേയ്ക്കാൻ പോകവെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇലാഹി എന്നയാളാണ് ഇതിൽ അവസാനത്തേത്.വിഷയം ഏറെ ദൗർഭാഗ്യകരമായ കാര്യമാണെന്നും, പ്രദേശങ്ങളിൽ വന്യജീവി ആക്രമണം വർദ്ധിച്ച് വരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആന്റണി ജോൺ എം എൽ എ ഈ വിഷയത്തിൽ നിരന്തരം സബ്മിഷനുകൾ ഉന്നയിക്കുന്നുണ്ട്‌ എന്ന് വ്യക്തമാക്കിയ മന്ത്രി കോതമംഗലം നിയോചകമണ്ഡലത്തിന് തന്നെ പ്രത്യേക പരിഗണന നൽകി നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നതായും അറിയിച്ചു.
പ്രദേശത്ത് അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മൂന്ന്‌ ആർ.ആർ.ടികളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിവിഷൻ എമർജൻസി കൺട്രോൾ റൂമും പ്രവർത്തന സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
പ്രസ്തുത പ്രവർത്തനങ്ങളെക്കുറിച്ച്‌ മുൻപ്‌ സഭയിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ അതിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി സമയ ബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വികരിക്കുമെന്നും, പ്രതിരോധ പ്രവർത്തനങ്ങൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചത് സ്വാഗതാർഹമാണെന്നും പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന്‌ സർക്കാരിന്‌ നിയമപരമായി ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും ഉണ്ടാകുമെന്നും, നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിന്‌ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായും,കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക്‌ സർക്കാർ ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടുള്ള നിയമ സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

കാർഷിക വിളകളുടെ നഷ്ടപരിഹാരം സംബന്ധിച്ച വിഷയത്തിൽ 2024 മാർച്ച്‌ വരെയുള്ള എല്ലാ അപേക്ഷകളിലും തീർപ്പ്‌ കല്പിച്ചതായും,ധനലഭ്യതയ്ക്ക്‌ അനുസരിച്ച്‌ ബാക്കിയുള്ളവയിലും പരമാവധി വേഗത്തിൽ തീർപ്പ്‌ കൽപ്പിക്കുന്നതിനാണ്‌ വനം വകുപ്പ്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും, കോതമംഗലത്തെ വിഷയങ്ങളെ സംബന്ധിച്ച് അടിയന്തരമായി പഠിക്കാനും, ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യ വനപാലകൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട്‌ ആവശ്യമായ ഇടപെടൽ നടത്താൻ കോതമംഗലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി മുൻഗണന ക്രമത്തിൽ നടപ്പിലാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കാനും നിർദ്ദേശം നൽകിയതായും മന്ത്രി എ കെ ശശീന്ദ്രൻ സബ്‌മിഷന് മറുപടിയായി നിയമസഭയിൽ അറിയിച്ചു.






Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Local

പെരുമ്പാവൂരിൽ പൂട്ടിയിട്ട ഗോഡൗണിൽ നിന്നും 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി

Published

on

പെരുമ്പാവൂർ; പെരുമ്പാവൂരിൽ 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.പെരുമ്പാവൂരിലെ സ്വാത്ത് വല്ലം ഭാഗത്തെ ഗോഡൗണിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൂട്ടി കിടക്കുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് നടത്തിയ പരിശോധനയിലാണ് അട്ടിയിട്ട ചാക്കുകളിലായി നിരോധിത ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്.




ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടാകാം ഇത്തരത്തിൽ ലഹരി സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം സ്വദേശിയുടെ പേരിലുണ്ടായിരുന്ന ഗോഡൗൺ ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഒരു പെരുമ്പാവൂർ സ്വാദേശിയാണ് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.


ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായാണ് നിഗമനം.






Continue Reading

Trending

error: Content is protected !!