latest news
ട്രാഫിക് നിയമലംഘനങ്ങളുടെ നടപടികൾ തീർപ്പാക്കാം ; അദാലത്ത് 6 നു അവസാനിക്കും

കോതമംഗലം ; മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഇ – ചെലാൻ അദാലത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 6 വരെയാണ് അദാലത്ത് നടക്കുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയിരിക്കുന്ന പിഴകൾ, കോടതി നടപടികളിലിരിക്കുന്ന ചെലാനുകൾ എന്നിവ തീർപ്പാക്കി പൊതു ജനങ്ങൾക്ക് വാഹനങ്ങൾക്കെതിരെയുള്ള തുടർനടപടികളിൽ നിന്നും അദാലത്തിലൂടെ ഒഴിവാകാവുന്നതാണ്.


4 ന് ആരംഭിച്ച അദാലത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ – സലിം വിജയകുമാർ അറിയിച്ചു.



സെൻട്രൽ സോൺ 2 – ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്ന എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലെ എല്ലാ ആർടിഒ , സബ് ആർടി ഓഫീസുകളിലുമായാണ് രണ്ടുദിവസമായി ഈ മെഗാ അദാലത്തുകൾ നടന്നു വരുന്നത് .
കോടതികളിലേക്കു പ്രോസിക്യൂഷൻ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ള ഇ-ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളും ഈ അദാലത്തിൽ തീർപ്പാക്കാൻ അവസരമുണ്ട്..
മോട്ടോർ വാഹന വകുപ്പും ,പോലീസ് വകുപ്പും E-ചലാൻ മുഖേനെയും എ ഐ ക്യാമറ വഴിയും കണ്ടെത്തിയിട്ടുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം വിവിധ കാരണങ്ങളാൽ ഓൺലെയിനായും നേരിട്ടും പിഴയടക്കാൻ സാധിക്കാത്തവർക്കും ,
നിലവിൽ പിഴ അടക്കാതെ വെർച്യുൽ കോടതിയിൽ ഉള്ളതും,കൂടാതെ അവിടെ നിന്നും റെഗുലർ കോടതികളിലേക്ക് മാറ്റിയിട്ടുള്ളതുമായ കേസുകളിൽ നാളിതുവരെ പിഴ അടച്ചു തീർപ്പാക്കാൻ സാധിക്കാത്തവർക്കായി കോതമംഗലം മിനി സിവിൽ സ്റ്റേഷനിലുള്ള സബ് ആർടിഒ ഓഫിസിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൗണ്ടറിൽ മെഗാ അദാലത്ത് തുടങ്ങിയിട്ട് ഇന്ന് രണ്ടാം ദിവസമാണ്.
പിഴയൊടുക്കുന്നതിനായി പൊതുജന സൗകര്യാർത്ഥം 2025 കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ അദാലത്ത് നാളെ അവസാനിക്കും. പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ് . ഫെബ്രുവരി 4 ന് തുടങ്ങിയ അദാലത്തിൽ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.
കോതമംഗലത്തു അദാലത്തു തുടങ്ങി രണ്ടാം ദിവസം നാല് മണി വരെ മോട്ടോർ വാഹന വകുപ്പിന്റെ 148 ചാലാനുകളിൽ നിന്നായി 109500 രൂപയും പോലീസ് ഡിപ്പാർട്മെന്റിന്റെ 69 ചാലാനുകളിൽ നിന്നായി 51250 രൂപയും ഇത് വരെ തീർപ്പാക്കി.





latest news
കോതമംഗലത്ത് അമ്മയും മകളും ഒഴുക്കിൽപ്പെട്ടു ; മകൾ മരിച്ചു, അമ്മ അതീവ ഗുരുതരാവസ്ഥയിൽ

കോതമംഗലം ; കോതമംഗലം കോഴിപ്പിള്ളി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു. മകൾ മരിച്ചു. അമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികത്സയിൽ .
പരത്തരക്കടവ് ആര്യാ പ്പിളളിൽ അബിയുടെ ഭാര്യ ജോമിനി, മകൾ മരിയ അബി (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.


കുളിക്കുന്നതിനിടയിൽ കയത്തിൽ അകപ്പെടുകയായിരുന്നു



കോതമംഗലം അഗ്നി രക്ഷാ സേന എത്തി അപകടത്തിൽപ്പെട്ടവരെ മുങ്ങിയെടുത്ത് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മകളുടെ ജീവൻ രക്ഷിയ്ക്കാനായില്ല
കോതമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.





latest news
ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരമായി പുതിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ

കോതമംഗലം :ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരം പുതുക്കിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.
കോതമംഗലം മണ്ഡലത്തിലെ ഇരമല്ലൂർ വില്ലേജിൽ ഭൂമിയുടെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആന്റണി ജോൺ എം എൽ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


കോതമംഗലം താലൂക്കിലെ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ നിരവധി തവണ യോഗങ്ങള്‍ നടത്തിയിട്ടുള്ളതും 21.06.2024-ലെ യോഗത്തില്‍ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനായി നിശ്ചിത കാലപരിധിയ്ക്കുള്ളില്‍ ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമാകുകയും ചെയ്തിരുന്നു.



തുടര്‍ന്ന് ഇരമല്ലൂര്‍ വില്ലേജിലെ എല്ലാ സര്‍വ്വെ നമ്പറുകളും ജീവനക്കാര്‍ പരിശോധിച്ച് ആയതിന് 2010 ല്‍ നിശ്ചയിച്ച ഫെയര്‍ വാല്യുവിന് പകരം പുതുക്കിയ ഫെയര്‍ വാല്യു നിര്‍ണ്ണയിച്ചിട്ടുള്ളതുമാണ്.
ഈ വില സമീപ വില്ലേജുകളിലെ വിലയുമായി യോജിച്ച് വരുന്നതാണ്. ഓരോ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ടു വരുന്ന കാറ്റഗറികള്‍ക്കും വില കണക്കാക്കിയിട്ടുള്ളതും ആയത് കമ്പോള വിലക്ക് ആനുപാതികമായി നിശ്ചയിക്കാവുന്നതായി കണ്ടെത്തിയിട്ടുള്ളതുമാണ്.
14/08/2018-ലെ സ.ഉ(കൈ) നം.302/2018/റവ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.





latest news
കോട്ടപ്പാറ വനത്തിലെ കടുവാ സാന്നിധ്യം ; കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം ശക്തമാക്കി

കോതമംഗലം ; കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കോട്ടപ്പാറ വന മേഖലയില്‍ രാത്രികാല പട്രോളിംഗിനൊപ്പം കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം കൂടുതല്‍ ശക്തമാക്കി.ഇന്നലെ രണ്ട് കാമറ കൂടി സ്ഥാപിച്ചു.
ഇതോടെ നിരീക്ഷണ കാമറകളുടെ എണ്ണം എട്ടായി. പ്രദേശത്ത് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള പണികളും ആരംഭിച്ചു.


എന്‍ടിസിഎ കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തില്‍ കടുവ വന്നുപോയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി അവലോകനയോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.



കുളങ്ങാട്ടുകുഴി ഭാഗത്ത് ഹാംഗിംഗ് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. മൂന്ന് പഞ്ചായത്തുകളുടെ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നേരത്തെ തീരുമാനിച്ച 30 കിലോമീറ്റര്‍ ഹാംഗിംഗ് ഫെന്‍സിംഗ് പദ്ധതിയാണിത്.
വനത്തില്‍ കടുവ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് പ്രദേശവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാവേലി മുതല്‍ വേട്ടാംപാറ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മാണം അടിയന്തരമായി നടപ്പാക്കുന്നത്.
കുളങ്ങാട്ടുകുഴി ഭാഗത്ത് ഇതിന്‍റെ നിര്‍മാണം ഇന്നലെ തുടങ്ങി. അടിക്കാട് വെട്ടിത്തെളിച്ച് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ലൈന്‍ മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്.
കടുവ ജനവാസ മേഖലയില്‍നിന്നും കൂടുതല്‍ അകന്നുപോയെന്ന് ഉറപ്പാകുന്നതുവരെ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.





-
Uncategorized5 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local6 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news4 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local6 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized5 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local6 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു