Connect with us

news

മുവാറ്റുപുഴയിൽ തൊട്ടുരുമ്മി അരയാലും ആര്യവേപ്പും ; കൗതുക കാഴ്ചയെന്ന് നാട്ടുകാർ

Published

on

മുവാറ്റുപുഴ ; നഗരമധ്യത്തില്‍ അരയാലും, ആര്യവേപ്പും ഒരുമിച്ച് വളരുന്നത് ശ്രദ്ധേയമാകുന്നു. ആലും, ആര്യവേപ്പും വരനും, വധവും ആണെന്നുള്ള വിശ്വാസമാണ് ഇതിന് കാരണം. വിവാഹിതരാകാത്ത വരനും, വധുവും നഗര മധ്യത്തില്‍ സമീപസ്ഥരായി നില്‍ക്കുന്നത് ശ്രദ്ധേയമാവുകയാണ്.

മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് എംസി റോഡിലെ മീഡിയനിലാണ് വരനും വധുവുമെന്ന് വിശ്വസിക്കുന്ന അരയാലും ആര്യവേപ്പും തൊട്ടുരുമ്മിവളരുന്നത്. വേപ്പ് അരിയാലിന്റെ പത്‌നിയാണെന്നാണ് സങ്കല്പം.




ഈ വിശ്വാസത്തോടെ ചിലര്‍ രാവിലെ ഈ മരങ്ങളെ പ്രദക്ഷിണം ചെയ്ത വന്ദിക്കുന്നത് കാണാറുണ്ടെന്ന് ചായക്കട നടത്തുന്ന മൈതീന്‍ പറഞ്ഞു. ഏകദേശം 15 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാരും ഹോട്ടലുടമ ഷാജിയും ചേര്‍ന്ന് ആര്യവേപ്പും അരയാലും മറ്റുചില മരങ്ങളും നട്ടത്.


തുടര്‍ന്ന് വെള്ളവും വളവും നല്‍കി അവര്‍ പരിപാലിച്ചു. എന്നാല്‍ നഗരസഭ അധികൃതര്‍ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങള്‍ വെട്ടിമാറ്റാന്‍ എത്തിയിരുന്നെന്നും, അതിന് അനുവദിക്കില്ലെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.

മംഗല്യം നടന്നിട്ടില്ലെങ്കിലും തിരക്കേറിയ മൂവാറ്റുപുഴ നഗരത്തില്‍ ഇളംകാറ്റില്‍ ശാഖകള്‍ പരസ്പരം തഴുകിയും, കഥകള്‍ പറഞ്ഞും വളരുകയാണ് ഈ അരയാലും ആര്യവേപ്പ്






Continue Reading

news

കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10.18 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

Published

on

കോതമംഗലം ; ബ്ലോക്ക് പഞ്ചായത്തില്‍ 10.18 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം. 14-ാം പഞ്ചാവത്സര പദ്ധതിയുടെ ഭാഗമായി വാർഷിക പദ്ധതിയുടെ കരട് പദ്ധതിക്കാണ് വികസന സെമിനാറില്‍ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.

ഉത്പാദന മേഖലക്ക് 1,50,00,000 രൂപ, ഭവന പദ്ധതികള്‍ക്ക് 1,75,00,000 രൂപ, വനിത ഘടക പദ്ധതിക്ക് 70,00,000 രൂപ, കുട്ടികള്‍, ഭിന്നശേഷിയുള്ളവർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 35,00,000 രൂപ, വയോജനങ്ങള്‍ക്ക് 35,00,000 രൂപ,




പശ്ചാത്തല മേഖല (ജനറല്‍) ഒരു കോടി, പട്ടിക ജാതി പശ്ചാത്തല മേഖല 35,00,000 രൂപ, പട്ടികവർഗം പശ്ചാത്തല മേഖല 15,00,000 രൂപ സേവന മേഖലക്ക് 3,83,00,000 രൂപ എന്നിങ്ങനെ തുകകളാണ് പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര കരട് പദ്ധതി അവതരിപ്പിച്ചു.






Continue Reading

news

മകള്‍ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും യാത്രയായി

Published

on

കോതമംഗലം ; കോതമംഗലത്ത് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മകള്‍ക്കു പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.

കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളില്‍ വീട്ടില്‍ അബിയുടെ ഭാര്യ 39 വയസുള്ള ജോമിനി ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു ജോമിനിയുടെ മരണം.




ശനിയാഴ്ച വൈകിട്ട് കോതമംഗലം കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു അമ്മയും മകളും.ഇതിനിടെ ഇരുവരും കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.


പിന്നാലെ കോതമംഗലം ഫയർഫോഴ്സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 15 വയസ്സുകാരിയായ മകള്‍ മരിയ അബി ഇന്നലെ തന്നെ മരിച്ചു. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച നടക്കും.

കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേള്‍സ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരിയ അബി .






Continue Reading

news

പുന്നേക്കാട് ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു

Published

on

കോതമംഗലം ;  കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,




ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു,  വിദ്യാഭ്യാസ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ ബേബി,


മാമച്ചൻ ജോസഫ്, ഷാന്റി ജോസ്,വി സി ചാക്കോ, ആശാ മോൾ ജയപ്രകാശ്, ലിസി ജോസ്, വി കെ വർഗീസ്,അൽഫോൻസ സാജു എന്നിവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി നന്ദി രേഖപ്പെടുത്തി. ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുടെ ഫാഷൻഷോ,

കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം അനുവദിച്ച 14 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.






Continue Reading

Trending

error: Content is protected !!