Connect with us

news

കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Published

on

ആലുവ ; കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, ചെങ്ങമനാട്, കാലടി, വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, മോഷണം, തട്ടികൊണ്ടുപോകൽ, കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.




2020 ൽ നെടുമ്പാശ്ശേരി കയ്യാലപ്പടി പഴം ചിറ ഭാഗത്ത് വച്ച് ജിസ്മോൻ എന്നയാളെ കുത്തികൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്. കാഞ്ഞൂരിൽ വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ കാപ്പ ചുമത്തി കഴിഞ്ഞ മാർച്ച് മുതൽ ആറ് മാസത്തേക്ക് നാടുകടത്തിയിരുന്നു.


കഴിഞ്ഞ നവംബറിൽ നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഡി വൈ എസ് പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാബു ജി.മാസ്,

സബ് ഇൻസ്പെക്ടർ മാഹിൻ സലിം ,എ.എസ്.ഐ റോണി അഗസ്റ്റിൻ, സി പി ഒ മാരായ ഗായോസ് പീറ്റർ, എം.എ.ഷാക്കിർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






Continue Reading

news

കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10.18 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

Published

on

കോതമംഗലം ; ബ്ലോക്ക് പഞ്ചായത്തില്‍ 10.18 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം. 14-ാം പഞ്ചാവത്സര പദ്ധതിയുടെ ഭാഗമായി വാർഷിക പദ്ധതിയുടെ കരട് പദ്ധതിക്കാണ് വികസന സെമിനാറില്‍ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.

ഉത്പാദന മേഖലക്ക് 1,50,00,000 രൂപ, ഭവന പദ്ധതികള്‍ക്ക് 1,75,00,000 രൂപ, വനിത ഘടക പദ്ധതിക്ക് 70,00,000 രൂപ, കുട്ടികള്‍, ഭിന്നശേഷിയുള്ളവർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 35,00,000 രൂപ, വയോജനങ്ങള്‍ക്ക് 35,00,000 രൂപ,




പശ്ചാത്തല മേഖല (ജനറല്‍) ഒരു കോടി, പട്ടിക ജാതി പശ്ചാത്തല മേഖല 35,00,000 രൂപ, പട്ടികവർഗം പശ്ചാത്തല മേഖല 15,00,000 രൂപ സേവന മേഖലക്ക് 3,83,00,000 രൂപ എന്നിങ്ങനെ തുകകളാണ് പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര കരട് പദ്ധതി അവതരിപ്പിച്ചു.






Continue Reading

news

മകള്‍ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും യാത്രയായി

Published

on

കോതമംഗലം ; കോതമംഗലത്ത് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മകള്‍ക്കു പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.

കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളില്‍ വീട്ടില്‍ അബിയുടെ ഭാര്യ 39 വയസുള്ള ജോമിനി ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു ജോമിനിയുടെ മരണം.




ശനിയാഴ്ച വൈകിട്ട് കോതമംഗലം കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു അമ്മയും മകളും.ഇതിനിടെ ഇരുവരും കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.


പിന്നാലെ കോതമംഗലം ഫയർഫോഴ്സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 15 വയസ്സുകാരിയായ മകള്‍ മരിയ അബി ഇന്നലെ തന്നെ മരിച്ചു. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച നടക്കും.

കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേള്‍സ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരിയ അബി .






Continue Reading

news

പുന്നേക്കാട് ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു

Published

on

കോതമംഗലം ;  കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,




ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു,  വിദ്യാഭ്യാസ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ ബേബി,


മാമച്ചൻ ജോസഫ്, ഷാന്റി ജോസ്,വി സി ചാക്കോ, ആശാ മോൾ ജയപ്രകാശ്, ലിസി ജോസ്, വി കെ വർഗീസ്,അൽഫോൻസ സാജു എന്നിവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി നന്ദി രേഖപ്പെടുത്തി. ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുടെ ഫാഷൻഷോ,

കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം അനുവദിച്ച 14 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.






Continue Reading

Trending

error: Content is protected !!