news
മുവാറ്റുപുഴയിൽ തൊട്ടുരുമ്മി അരയാലും ആര്യവേപ്പും ; കൗതുക കാഴ്ചയെന്ന് നാട്ടുകാർ
മുവാറ്റുപുഴ ; നഗരമധ്യത്തില്‍ അരയാലും, ആര്യവേപ്പും ഒരുമിച്ച് വളരുന്നത് ശ്രദ്ധേയമാകുന്നു. ആലും, ആര്യവേപ്പും വരനും, വധവും ആണെന്നുള്ള വിശ്വാസമാണ് ഇതിന് കാരണം. വിവാഹിതരാകാത്ത വരനും, വധുവും നഗര മധ്യത്തില്‍ സമീപസ്ഥരായി നില്‍ക്കുന്നത് ശ്രദ്ധേയമാവുകയാണ്.
മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് എംസി റോഡിലെ മീഡിയനിലാണ് വരനും വധുവുമെന്ന് വിശ്വസിക്കുന്ന അരയാലും ആര്യവേപ്പും തൊട്ടുരുമ്മിവളരുന്നത്. വേപ്പ് അരിയാലിന്റെ പത്‌നിയാണെന്നാണ് സങ്കല്പം.
ഈ വിശ്വാസത്തോടെ ചിലര്‍ രാവിലെ ഈ മരങ്ങളെ പ്രദക്ഷിണം ചെയ്ത വന്ദിക്കുന്നത് കാണാറുണ്ടെന്ന് ചായക്കട നടത്തുന്ന മൈതീന്‍ പറഞ്ഞു. ഏകദേശം 15 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാരും ഹോട്ടലുടമ ഷാജിയും ചേര്‍ന്ന് ആര്യവേപ്പും അരയാലും മറ്റുചില മരങ്ങളും നട്ടത്.
തുടര്‍ന്ന് വെള്ളവും വളവും നല്‍കി അവര്‍ പരിപാലിച്ചു. എന്നാല്‍ നഗരസഭ അധികൃതര്‍ റോഡ് വികസനത്തിന്റെ ഭാഗമായി മരങ്ങള്‍ വെട്ടിമാറ്റാന്‍ എത്തിയിരുന്നെന്നും, അതിന് അനുവദിക്കില്ലെന്നും ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.
മംഗല്യം നടന്നിട്ടില്ലെങ്കിലും തിരക്കേറിയ മൂവാറ്റുപുഴ നഗരത്തില്‍ ഇളംകാറ്റില്‍ ശാഖകള്‍ പരസ്പരം തഴുകിയും, കഥകള്‍ പറഞ്ഞും വളരുകയാണ് ഈ അരയാലും ആര്യവേപ്പ്
news
വിദ്യാർത്ഥികൾക്കും വിദ്യാലയത്തിനും സുരക്ഷ ഉറപ്പാക്കാൻ റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന ഉറപ്പ് @ സ്ക്കൂൾ പദ്ധതി
പെരു മ്പാവൂർ ; വിദ്യാർത്ഥികൾക്കും വിദ്യാലയത്തിനും സുരക്ഷ ഉറപ്പാക്കാൻ റൂറൽ ജില്ലാ പോലീസ് നടപ്പിലാക്കുന്ന ” ഉറപ്പ് @ സ്ക്കൂൾ ” എന്ന പദ്ധതിയുടെ ‘ പെരുമ്പാവൂർ സബ് ഡിവിഷൻ യോഗം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു.
അപ്പൂസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സ്കൂളുകളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ, പ്രധാന അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, മാനേജർമാർ എന്നിവർ പങ്കെടുത്തു.
പ്രവർത്തനത്തിൻ്റെ ആദ്യപടിയായി അധ്യാപകരേയും, പി.ടി.എ ഭാരവാഹികളേയും, മാനേജർമാരേയും പോലീസ്’ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി ഗ്രൂപ്പുകൾ രൂപീകരിക്കും. ഇതിലുടെ ബോധവൽക്കരണ പരിപാടികൾ നടത്തും.’
ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രചരണം നടത്തും.: അധ്യാപകർക്ക് സ്ക്കുളുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിക്കാം. ഇത് പ്രത്യേക ടീം 24 മണിക്കൂറും മോണിട്ടർ ചെയ്യും. പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരമുണ്ടാകും.
മയക്കുമരുന്നിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ ‘ അവബോധം സൃഷ്ടിക്കും. വിദഗ്ദർ ക്ലാസുകൾ ‘ എടുക്കും.
മയക്കുമരുന്നിൻ്റെ ഉപയോഗമോ, വിൽപ്പന യോ ശ്രദ്ധയിൽപ്പെട്ടാൽ ഗ്രൂപ്പുവഴിയോ, ഫോൺ മുഖാന്തിരമോ പോലീസിനെ ‘ അറിയിക്കാം. വിദ്യാർത്ഥികൾക്ക് ഇതു സംബന്ധിച്ച് പരിശീലനം നൽകും. വിദ്യാലയങ്ങളുടെ പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾ നിരീക്ഷണത്തിലായിരിക്കും. പരിസരങ്ങളിൽ സ്ഥിരമായി കാണുന്ന അപരിചിതരെക്കുറിച്ച് വിവരമറിയിക്കാം.
പോക്സോ കേസുകളിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും അധ്യാപകരിലും ബോധ്യം സൃഷ്ടിക്കും. വിദ്യാർത്ഥികളിൽ ഗതാഗത ബോധവൽക്കരണം നടത്തും.
സൈബർ മേഖലയിൽ കുട്ടികളെ സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ എല്ലാവരിലും എത്തിക്കും. സൈബർ തട്ടിപ്പുകളെക്കുറിച്ച് വിദ്യാർത്ഥികളിൽ ബോധവൽക്കരണം നടത്തും. ഇത് ഇവരിലൂടെ രക്ഷകർത്താക്കളിലെത്തിക്കും.
ഇതിലൂടെ ഒരു സമൂഹത്തെ തന്നെ രക്ഷപ്പെടുത്താൻ കഴിയും. പോലീസിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളെപ്പറ്റിയും വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകും. ആധുനിക കാലത്ത് അധ്യാപകർ നേരിടുന്ന വെല്ലുവിളികളും ചർച്ചചെയ്യും. റാഗിംഗ് സംബന്ധമായ കാര്യങ്ങളും ‘ഉടൻ തന്നെ പോലീസിൽ അറിയിക്കാം.
വരും ദിവസങ്ങളിൽ മറ്റ് സബ്ഡിവിഷനുകളിലും യോഗം നടക്കും. ആദ്യമായാണ്പോലീസ് സംവിധാനത്തിൽ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി തുടങ്ങിയവർ പ്രസംഗിച്ചു.
news
കാഴ്ചയില്ലാത്ത വനിതകൾക്ക് കേരള ബാങ്കിന്റെ കൈത്താങ്ങ്
മൂവാറ്റുപുഴ ; സാമൂഹ്യ പുരോഗതിക്കും വളർച്ചക്കും ഫണ്ട് ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ പദ്ധതികൾ രൂപപ്പെടുത്തുകയെന്നതാണ് മറ്റ് ബാങ്കുകളിൽ നിന്നും കേരള ബാങ്കിനെ വ്യത്യസ്തമാക്കുന്നതെന്ന് കനിവ് ജില്ലാ പ്രസിഡന്റ് അഡ്വ.സി.എൻ. മോഹനൻ പറഞ്ഞു.
പോത്താനിക്കാട് വൊക്കേഷനൽ ട്രെയിംനിംഗ് കം പ്രൊഡക്ഷൻ സെന്ററിലെ വനിത തൊഴിൽ പരിശീലന കേന്ദ്രത്തിലെ കാഴ്ചയില്ലാത്ത വനികളുടെ തൊഴിൽ പരശീലനത്തിനായി രണ്ട് ലക്ഷം രൂപയുടെ ചെക്കും അഞ്ച് കംമ്പ്യൂട്ടറുകളും കൈമാറിയ ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.
മനുഷ്യ മനസിലാണ് സൗന്ദര്യം നിലനിൽക്കുന്നതെന്നും ഒരു പ്രതിസന്ധിയിലും തളരാതെ ജീവിതം മുന്നോട്ട് നയിക്കുന്ന കാഴ്ച ശക്തി ഇല്ലാത്ത ഇവർക്ക് അത്താണിയായി കേരള ബാങ്ക് മാറുമ്പോഴാണ് ബാങ്കിന്റെ സൗന്ദര്യം വർദ്ധിക്കുന്നതെന്നും സി.എൻ. മോഹനൻ പറഞ്ഞു.
പരിശീലനത്തിനായി കാത്തിരിക്കുന്ന 20 പേരേയും സി.എൻ. മോഹനൻ നേരിൽ കണ്ട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു.
കാലത്തിന് അനുസരിച്ച് തൊഴിൽ പരിശീലന കേന്ദ്രങ്ങൾ മാറുകയും പുതിയ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് അതിൽ പരിശീലനം നൽകുമ്പോൾ ആരുടെ മുന്നിലും തലകുനിക്കാതെ ഇവിടത്തെ കാഴ്ച പരിമിതർക്ക് കാലത്തെ മുന്നോട്ട് നയിക്കാനാകുവെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടർ അഡ്വ. മാണി വിതയത്തിൽ , കെ.എഫ്.ബി. സെക്രട്ടറി പി. ജയരാജ് , സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ഷാജി മുഹമ്മദ്, അഡ്വ. അനീഷ് എം.മാത്യു എന്നിവർ സംസാരിക്കും. കേരള ബാങ്ക് റീജിയണൽ മാനേജർ ഡോ. എൻ. അനിൽകുമാർ സ്വാഗതവും ട്രയിനിംഗ് സെന്റർ പ്രിൻസിപ്പാൾ ജിഷ ഇ.പി നന്ദിയും പറയും.
news
കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
ആലുവ ; കൊലപാതക കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി ചീരോത്തി വീട്ടിൽ വിനു മണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചത്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, ചെങ്ങമനാട്, കാലടി, വടക്കേക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, മോഷണം, തട്ടികൊണ്ടുപോകൽ, കുട്ടികൾക്കെതിരായ ലൈംഗീക അതിക്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
2020 ൽ നെടുമ്പാശ്ശേരി കയ്യാലപ്പടി പഴം ചിറ ഭാഗത്ത് വച്ച് ജിസ്മോൻ എന്നയാളെ കുത്തികൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ്. കാഞ്ഞൂരിൽ വച്ച് ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാലടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാളെ കാപ്പ ചുമത്തി കഴിഞ്ഞ മാർച്ച് മുതൽ ആറ് മാസത്തേക്ക് നാടുകടത്തിയിരുന്നു.
കഴിഞ്ഞ നവംബറിൽ നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഡി വൈ എസ് പി ടി.ആർ രാജേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സാബു ജി.മാസ്,
സബ് ഇൻസ്പെക്ടർ മാഹിൻ സലിം ,എ.എസ്.ഐ റോണി അഗസ്റ്റിൻ, സി പി ഒ മാരായ ഗായോസ് പീറ്റർ, എം.എ.ഷാക്കിർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
-
Uncategorized5 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local6 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news4 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local6 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized4 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local6 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു