Connect with us

news

കാഴ്ചയില്ലാത്ത വനിതകൾക്ക് കേരള ബാങ്കിന്റെ കൈത്താങ്ങ്

Published

on

മൂവാറ്റുപുഴ ; സാമൂഹ്യ പുരോഗതിക്കും വളർച്ചക്കും ഫണ്ട് ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ പദ്ധതികൾ രൂപപ്പെടുത്തുകയെന്നതാണ് മറ്റ് ബാങ്കുകളിൽ നിന്നും കേരള ബാങ്കിനെ വ്യത്യസ്തമാക്കുന്നതെന്ന് കനിവ് ജില്ലാ പ്രസിഡന്റ് അഡ്വ.സി.എൻ. മോഹനൻ പറഞ്ഞു.

പോത്താനിക്കാട് വൊക്കേഷനൽ ട്രെയിംനിംഗ് കം പ്രൊഡക്ഷൻ സെന്ററിലെ വനിത തൊഴിൽ പരിശീലന കേന്ദ്രത്തിലെ കാഴ്ചയില്ലാത്ത വനികളുടെ തൊഴിൽ പരശീലനത്തിനായി രണ്ട് ലക്ഷം രൂപയുടെ ചെക്കും അഞ്ച് കംമ്പ്യൂട്ടറുകളും കൈമാറിയ ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.




മനുഷ്യ മനസിലാണ് സൗന്ദര്യം നിലനിൽക്കുന്നതെന്നും ഒരു പ്രതിസന്ധിയിലും തളരാതെ ജീവിതം മുന്നോട്ട് നയിക്കുന്ന കാഴ്ച ശക്തി ഇല്ലാത്ത ഇവർക്ക് അത്താണിയായി കേരള ബാങ്ക് മാറുമ്പോഴാണ് ബാങ്കിന്റെ സൗന്ദര്യം വർദ്ധിക്കുന്നതെന്നും സി.എൻ. മോഹനൻ പറഞ്ഞു.


പരിശീലനത്തിനായി കാത്തിരിക്കുന്ന 20 പേരേയും സി.എൻ. മോഹനൻ നേരിൽ കണ്ട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷത വഹിച്ചു.

കാലത്തിന് അനുസരിച്ച് തൊഴിൽ പരിശീലന കേന്ദ്രങ്ങൾ മാറുകയും പുതിയ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് അതിൽ പരിശീലനം നൽകുമ്പോൾ ആരുടെ മുന്നിലും തലകുനിക്കാതെ ഇവിടത്തെ കാഴ്ച പരിമിതർക്ക് കാലത്തെ മുന്നോട്ട് നയിക്കാനാകുവെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കേരള ബാങ്ക് ഡയറക്ടർ അഡ്വ. മാണി വിതയത്തിൽ , കെ.എഫ്.ബി. സെക്രട്ടറി പി. ജയരാജ് , സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ഷാജി മുഹമ്മദ്, അഡ്വ. അനീഷ് എം.മാത്യു എന്നിവർ സംസാരിക്കും. കേരള ബാങ്ക് റീജിയണൽ മാനേജർ ഡോ. എൻ. അനിൽകുമാർ സ്വാഗതവും ട്രയിനിംഗ് സെന്റർ പ്രിൻസിപ്പാൾ ജിഷ ഇ.പി നന്ദിയും പറയും.






Continue Reading

news

കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10.18 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

Published

on

കോതമംഗലം ; ബ്ലോക്ക് പഞ്ചായത്തില്‍ 10.18 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം. 14-ാം പഞ്ചാവത്സര പദ്ധതിയുടെ ഭാഗമായി വാർഷിക പദ്ധതിയുടെ കരട് പദ്ധതിക്കാണ് വികസന സെമിനാറില്‍ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.

ഉത്പാദന മേഖലക്ക് 1,50,00,000 രൂപ, ഭവന പദ്ധതികള്‍ക്ക് 1,75,00,000 രൂപ, വനിത ഘടക പദ്ധതിക്ക് 70,00,000 രൂപ, കുട്ടികള്‍, ഭിന്നശേഷിയുള്ളവർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 35,00,000 രൂപ, വയോജനങ്ങള്‍ക്ക് 35,00,000 രൂപ,




പശ്ചാത്തല മേഖല (ജനറല്‍) ഒരു കോടി, പട്ടിക ജാതി പശ്ചാത്തല മേഖല 35,00,000 രൂപ, പട്ടികവർഗം പശ്ചാത്തല മേഖല 15,00,000 രൂപ സേവന മേഖലക്ക് 3,83,00,000 രൂപ എന്നിങ്ങനെ തുകകളാണ് പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.


ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര കരട് പദ്ധതി അവതരിപ്പിച്ചു.






Continue Reading

news

മകള്‍ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും യാത്രയായി

Published

on

കോതമംഗലം ; കോതമംഗലത്ത് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മകള്‍ക്കു പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.

കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളില്‍ വീട്ടില്‍ അബിയുടെ ഭാര്യ 39 വയസുള്ള ജോമിനി ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു ജോമിനിയുടെ മരണം.




ശനിയാഴ്ച വൈകിട്ട് കോതമംഗലം കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു അമ്മയും മകളും.ഇതിനിടെ ഇരുവരും കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.


പിന്നാലെ കോതമംഗലം ഫയർഫോഴ്സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 15 വയസ്സുകാരിയായ മകള്‍ മരിയ അബി ഇന്നലെ തന്നെ മരിച്ചു. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച നടക്കും.

കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേള്‍സ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരിയ അബി .






Continue Reading

news

പുന്നേക്കാട് ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു

Published

on

കോതമംഗലം ;  കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,




ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു,  വിദ്യാഭ്യാസ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ ബേബി,


മാമച്ചൻ ജോസഫ്, ഷാന്റി ജോസ്,വി സി ചാക്കോ, ആശാ മോൾ ജയപ്രകാശ്, ലിസി ജോസ്, വി കെ വർഗീസ്,അൽഫോൻസ സാജു എന്നിവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി നന്ദി രേഖപ്പെടുത്തി. ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുടെ ഫാഷൻഷോ,

കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം അനുവദിച്ച 14 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.






Continue Reading

Trending

error: Content is protected !!