Connect with us

news

അക്ഷരലോകത്തേക്ക് പിച്ചവെക്കാൻ ഒരുങ്ങി കുരുന്നുകള്‍ ; ഇന്ന് വിജയദശമി

Published

on

തിരുവനന്തപുരം ; അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. ഇന്ന് ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും.

ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി.



ഹരിശ്രീ ഗണപതയേ നമഃ എന്ന ആദ്യാക്ഷരങ്ങള്‍ വിദ്യാദേവതയായ സരസ്വതിദേവിയുടെ നാമം ഉത്തമനായ ഗുരുവില്‍ നിന്നും നാവില്‍ സ്വീകരിച്ചുകൊണ്ട് നല്ലതു പറയാനും, ചിന്തിക്കാനും, കൈവിരലുകളാല്‍ മണ്ണിലോ, അരിയിലോ ആദ്യാക്ഷരം കുറിച്ചു കൊണ്ട് ആ ജ്ഞാനസൗഭാഗ്യത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാനും ആരംഭം കുറിക്കുന്ന ദിനമാണിന്ന്.



ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകള്‍ നിരവധിയാണ്. അറിവിന്റെ കാര്യത്തില്‍, വിദ്യാരംഭത്തിന്റെ കാര്യത്തില്‍ ജാതി-മത ഭേദങ്ങളില്ലാതെ നാം വിജയദശമിദിനം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു.

അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി; ഷോബി അനിൽ രാജിവെച്ചു

Published

on

മുവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്ഥാനം ഷോബി അനിൽ രാജിവെച്ചു.ഒരു വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴായിരുന്നു രാജി.

ഇന്നലെ രാവിലെ പഞ്ചായത്ത്‌ സെക്രട്ടറിക്കാണ് പതിനാറാം വാർഡിൽ നിന്നുള്ള അംഗമായ ഷോബി അനിൽ രാജി നൽകിയത്. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ 2 വർഷം നിസ മൈ‌തീനും തുടർന്നുള്ള 3 വർഷം ഷോബി അനിലും എന്നായിരുന്നു പാർട്ടിയിൽ ഉണ്ടാക്കിയ ധാരണ.



എന്നാൽ രണ്ട് വർഷം കഴിഞ്ഞ് നിസ മൊയ്‌തീൻ രാജി വെച്ചപ്പോൾ മാത്യു കുഴൽനാടൻ എംഎൽഎ, ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ, മണ്ഡലം പ്രസിഡന്റ്‌ ഷാൻ പ്ലാക്കുടി എന്നിവരുടെ നിർദ്ദേശ പ്രകാരം പന്ത്രണ്ടാം വാർഡ് അംഗം നെജി ഷാനവാസിന് അവസാനത്തെ ഒരു വർഷം വൈസ് പ്രസിഡന്റ്‌ സ്ഥാനം നൽകാമെന്ന് ധാരണയായി.



ഇതേ തുടർന്നാണ് ഒരു വർഷം ശേഷിക്കേ ഷോബി അനിൽ രാജി വെച്ചത്. യുഡിഎഫിൽ കോൺഗ്രസ്‌ 8, മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് കക്ഷി നിലയെങ്കിൽ സിപിഎം 8, സിപിഐ 1, കോൺഗ്രസ്‌ വിമതൻ 1 എന്നിങ്ങനെയാണ് എൽഡിഎഫ് കക്ഷി നില.






Continue Reading

Local

മുസ്ലിം ലീഗ് പ്രവർത്തക സംഗമം നടന്നു

Published

on

മുവാറ്റുപുഴ :മുസ്ലിം ലീഗ് കാലാമ്പൂർ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ്‌ കെ ഇ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ: കെ എം ഹസൈനാർ മുഖ്യ പ്രഭാഷണവും,പഞ്ചായത്ത്‌ ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഇലഞ്ഞായി ആമുഖ പ്രഭാഷണവും നടത്തി.



മസ്കറ്റ് കെ എം സി സി സെക്രട്ടറി കെ എസ് ഷാനവാസ്, വാർഡ് മെമ്പർ ഉഷാ രാമകൃഷ്ണൻ,പി കെ മൊയ്‌ദു,വനിതാ ലീഗ് പ്രസിഡന്റ്‌ സുലൈഖ യൂസുഫ്, യൂത്ത് ലീഗ് പ്രസിഡന്റ്‌ ജിതിൽ ജാസ്, എം എസ് എഫ് പ്രസിഡന്റ്‌ ഷാഹുൽ, ഹരിത പ്രതിനിധി നസീഹ അബ്ദുൾ കാദർ,അലി ഈറക്കൽ,ഉനൈസ് കൊടക്കനാൽ, നസീർ ചിറപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.



മുൻകാലങ്ങളിൽ പാർട്ടിയോടൊപ്പം ചേർന്ന് ശാഖയിൽ പ്രവർത്തനം നടത്തിയ നൽപ്പതോളം സീനിയർ പ്രവർത്തകരെ ടി എ അഹമ്മദ് കബീർ ആദരിച്ചു. ചടങ്ങിൽ ഐഡന്റിറ്റി കാർഡുകളുടെ വിതരണവും നടന്നു.

രോഗാവസ്ഥയിലായ മുസ്ലിം ലീഗ് പ്രവർത്തകന് വേണ്ടിയുള്ള ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം സി എച്ച് ചാരിറ്റിയിൽ നിന്നും സംഭാവന സ്വീകരിച്ച് കൊണ്ട് ചടങ്ങിൽ നിർവഹിച്ചു.ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇടുമാങ്കുഴി സ്വാഗതവും ട്രഷറർ പി എം സെയ്ദ് നന്ദിയും പറഞ്ഞു.

 






Continue Reading

Local

എംടിയുടെയും മൻമോഹൻ സിംഗിന്റെയും നിര്യാണം; കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി

Published

on

കോതമംഗലം: :മലയാളത്തിന്റെ സാഹിത്യ കുലപതി എം ടി വാസുദേവൻ നായർ,മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്നിവരുടെ നിര്യാണത്തിൽ കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അനുശോചന യോഗം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പിഎ സോമൻ അധ്യക്ഷനായി.
ദീപു ശാന്താറാം ,പി സി പ്രകാശ് ,സീതി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.








Continue Reading

Trending

error: Content is protected !!