news
അക്ഷരലോകത്തേക്ക് പിച്ചവെക്കാൻ ഒരുങ്ങി കുരുന്നുകള്‍ ; ഇന്ന് വിജയദശമി

തിരുവനന്തപുരം ; അറിവിന്റെ ആരംഭമാണ് വിദ്യാരംഭം. ഇന്ന് ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കടക്കുന്നത് നിരവധി കുരുന്നുകളാണ്. അരിയില്‍ ചൂണ്ടുവിരല്‍ കൊണ്ടും നാവില്‍ സ്വർണമോതിരം കൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതിക്കൊണ്ട് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും.
ജാതിമതഭേദമന്യേ എല്ലാവരും വിജയദശമി ദിനത്തില്‍ വിദ്യാരംഭം കുറിക്കുന്നു. വിദ്യാദേവതയായ സരസ്വതിയും അധർമ്മത്തെ തകർത്ത് ധർമ്മം പുനസ്ഥാപിക്കുന്ന ശക്തി സ്വരൂപിണിയായ ദുർഗ്ഗയും ഐശ്വര്യദായിനിയായ മഹാലക്ഷ്മിയും ഒരുമിച്ചു പൂജിക്കപ്പെടുന്ന ദിനമാണ് വിജയദശമി.


ഹരിശ്രീ ഗണപതയേ നമഃ എന്ന ആദ്യാക്ഷരങ്ങള്‍ വിദ്യാദേവതയായ സരസ്വതിദേവിയുടെ നാമം ഉത്തമനായ ഗുരുവില്‍ നിന്നും നാവില്‍ സ്വീകരിച്ചുകൊണ്ട് നല്ലതു പറയാനും, ചിന്തിക്കാനും, കൈവിരലുകളാല്‍ മണ്ണിലോ, അരിയിലോ ആദ്യാക്ഷരം കുറിച്ചു കൊണ്ട് ആ ജ്ഞാനസൗഭാഗ്യത്തെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാനും ആരംഭം കുറിക്കുന്ന ദിനമാണിന്ന്.



ലോകത്തിന്റെ തന്നെ വിവിധ കോണുകളില്‍ ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകള്‍ നിരവധിയാണ്. അറിവിന്റെ കാര്യത്തില്‍, വിദ്യാരംഭത്തിന്റെ കാര്യത്തില്‍ ജാതി-മത ഭേദങ്ങളില്ലാതെ നാം വിജയദശമിദിനം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
അറിവ് ഏകമാണെന്ന പരമാർത്ഥത്തിന് അടിവരയിടുകയാണ് വിജയദശമി ദിനം. കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രങ്ങളിലും ഇന്ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.





news
കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 10.18 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം

കോതമംഗലം ; ബ്ലോക്ക് പഞ്ചായത്തില്‍ 10.18 കോടിയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം. 14-ാം പഞ്ചാവത്സര പദ്ധതിയുടെ ഭാഗമായി വാർഷിക പദ്ധതിയുടെ കരട് പദ്ധതിക്കാണ് വികസന സെമിനാറില്‍ അംഗീകാരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു.
ഉത്പാദന മേഖലക്ക് 1,50,00,000 രൂപ, ഭവന പദ്ധതികള്‍ക്ക് 1,75,00,000 രൂപ, വനിത ഘടക പദ്ധതിക്ക് 70,00,000 രൂപ, കുട്ടികള്‍, ഭിന്നശേഷിയുള്ളവർ, ഭിന്നലിംഗക്കാർ എന്നിവർക്ക് 35,00,000 രൂപ, വയോജനങ്ങള്‍ക്ക് 35,00,000 രൂപ,


പശ്ചാത്തല മേഖല (ജനറല്‍) ഒരു കോടി, പട്ടിക ജാതി പശ്ചാത്തല മേഖല 35,00,000 രൂപ, പട്ടികവർഗം പശ്ചാത്തല മേഖല 15,00,000 രൂപ സേവന മേഖലക്ക് 3,83,00,000 രൂപ എന്നിങ്ങനെ തുകകളാണ് പദ്ധതികള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.



ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോമി തെക്കേക്കര കരട് പദ്ധതി അവതരിപ്പിച്ചു.





news
മകള്‍ മുങ്ങി മരിച്ചതിന് പിന്നാലെ അമ്മയും യാത്രയായി

കോതമംഗലം ; കോതമംഗലത്ത് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മകള്‍ക്കു പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു.
കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളില്‍ വീട്ടില്‍ അബിയുടെ ഭാര്യ 39 വയസുള്ള ജോമിനി ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു ജോമിനിയുടെ മരണം.


ശനിയാഴ്ച വൈകിട്ട് കോതമംഗലം കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയതായിരുന്നു അമ്മയും മകളും.ഇതിനിടെ ഇരുവരും കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.



പിന്നാലെ കോതമംഗലം ഫയർഫോഴ്സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 15 വയസ്സുകാരിയായ മകള്‍ മരിയ അബി ഇന്നലെ തന്നെ മരിച്ചു. ഇരുവരുടെയും സംസ്കാരം തിങ്കളാഴ്ച നടക്കും.
കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേള്‍സ് സ്കൂള്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരിയ അബി .





news
പുന്നേക്കാട് ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു

കോതമംഗലം ; കീരംപാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച ഓപ്പൺ എയർ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം സ്വാഗതം ആശംസിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്,


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു, വിദ്യാഭ്യാസ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേസിൽ ബേബി,



മാമച്ചൻ ജോസഫ്, ഷാന്റി ജോസ്,വി സി ചാക്കോ, ആശാ മോൾ ജയപ്രകാശ്, ലിസി ജോസ്, വി കെ വർഗീസ്,അൽഫോൻസ സാജു എന്നിവർ സംബന്ധിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ആന്റണി നന്ദി രേഖപ്പെടുത്തി. ചടങ്ങിനോട് അനുബന്ധിച്ച് കുട്ടികളുടെ ഫാഷൻഷോ,
കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ കലാസന്ധ്യ എന്നിവ സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം അനുവദിച്ച 14 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.





-
Uncategorized5 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local6 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news4 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local6 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized5 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local6 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login