Uncategorized
കന്നി 20 പെരുന്നാൾ: ക്രമീകരണങ്ങൾ ഒരുക്കാൻ ആലോചന യോഗം ചേർന്നു
കോതമംഗലം: മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ 339-ാം മത് കോതമംഗലം തീർത്ഥാടനത്തിൻ്റെ വിജയത്തിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ 10 വകുപ്പുകളുടെ സംയുക്ത കമ്മിറ്റിക്ക് രൂപം നൽകി.
കന്നി 20 പെരുന്നാളിൻ്റെ പ്രധാന ദിവസങ്ങൾ ആയ ഒക്ടോബർ 2, 3 തീയതികളിൽ സംസ്ഥാന സർക്കാർ കോതമംഗലം പട്ടണത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത കുരുക്കുകൾ പരിഹരിക്കാനും, നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തടസ്സങ്ങൾ നീക്കുവാനും , വൈദ്യതി വിതരണ ക്രമീകരണങ്ങൾ, എന്നിങ്ങനെയുള്ള അടിയന്തിര പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും തീരുമാനമായി.
പൊതുമരാമത്ത് വകുപ്പ്, കെസ്.ഇ.ബി, വാട്ടർ അതോറിറ്റി, പോലീസ്, കോതമംഗലം നഗരസഭ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഫയർ ഫോഴ്സ്, റവന്യൂ, ആരോഗ്യവകുപ്പ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, ഗതാഗത വകുപ്പ് എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
തീർഘാടന കേന്ദ്രത്തിലേക്ക് എത്തുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ വകുപ്പുകളുടെ ഏകോപനത്തിന് കോതമംഗലം നിയോജകമണ്ഡലം എം.എൽ.എ ആൻ്റണി ജോൺ ചെയർമാനായും, കോതമംഗലം തഹസീൽദാർ അനിൽകുമാർ ജനറൽ കൺവീനറായും വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കൺവീനർമാരായും കമ്മിറ്റികൾ രൂപീകരിച്ചു. കണ്ട്രോൾ റൂമിൻ്റെ പ്രവർത്തനം സെപ്റ്റംബർ 25 മുതൽ ആരംഭിക്കുവാനും തീരുമാനമായി. സുരക്ഷക്രമീകരണങ്ങളുടെ ആവശ്യത്തിനായി സി.സി.റ്റി.വി ക്യാമറകൾ സ്ഥാപിക്കുവാനും തീരുമാനിച്ചു.
സെപ്തംബർ 25 ന് പെരുന്നാളിന് കൊടികയറും. ഒക്ടോബർ 4 വരെ കോതമംഗലം തീർത്ഥാടനവും പരി. ബവായുടെ 339 -ാം ഓർമ്മപ്പെരുന്നാളും വിപുലമായി ആഘോഷിക്കാനും തീരുമാനമായി.
യോഗത്തിൽ ആൻ്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മാർ തോമ ചെറിയ പള്ളി വികാരി സ്വാഗതം ആശംസിച്ച് പെരുന്നാൾ ക്രമികരണങ്ങൾ വിശദീകരിച്ചു. കോതമംഗലം നഗരസഭ ചെയർമാർ കെ.കെ. ടോമി, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ്,കൗൺസിലർമാരായ കെ. എ.നൗഷാദ്, കെ.വി.തോമസ്, ഷിബു കുര്യാക്കോസ്, റിൻസ് വർഗീസ്, മാർ തോമ ചെറിയ പള്ളി ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ , സലിം ചെറിയാൻ മാലിയിൽ, ബിനോയി തോമസ് മണ്ണൻചേരിയിൽ, ബേബി പാറേക്കര,എബി വർഗീസ് ചേലാട്ട് എന്നിവർ പ്രസംഗിച്ചു.
Uncategorized
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.
ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.
Uncategorized
കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി
കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.
Uncategorized
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ 27ന് തട്ടേക്കാട് സന്ദർശനം നടത്തുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
2024 ഡിസംബർ 19,20,21 തീയതികളിലായിട്ടാണ് തട്ടേക്കാട്,പമ്പാവാലി ഏയ്ഞ്ചൽ വാലി എന്നീ പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തുവാൻ നേരത്തെ നിശ്ചയിച്ചിരുന്നത്. ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്,എന്നിവരെ കൂടാതെ കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരിക്കും.
ഡിസംബർ 26,27,28 തീയതികളിലായിട്ടാണ് തട്ടേക്കാട്, പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ സന്ദർശിക്കാനായി സംഘം എത്തുന്നത്.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും