Connect with us

Uncategorized

തൊഴിൽ മേഖലയിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികൾ തയാറാകണം;അനൂപ് അംബിക

Published

on

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി മാർ അത്തനേഷ്യസ് ക്യാമ്പസുകളിൽ സെപ്റ്റംബർ 26 മുതൽ 28 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മത്സര പ്രദർശനങ്ങൾ – സപ്ത ’24, ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ 2024 സെപ്റ്റംബർ 26ന് രാവിലെ 10.30ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ അനൂപ് അംബിക ഉദ്ഘാടനം ചെയ്തു.

പാഠ പുസ്തകങ്ങളെ മാത്രം അവലംബിച്ചു യാന്ത്രീകമായി പഠിക്കുന്ന രീതികൾ മാറ്റി ചിന്തിച്ചു പ്രായോഗീകമായ ഒരു പഠന രീതി അവലംബിക്കണം എന്ന് ശ്രീ അനൂപ് അംബിക വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. തൊഴിൽ മേഖലയിലെ വെല്ലുവിളികളെ കാലോചിതമായി നേരിടാൻ വിദ്യാർത്ഥികൾക്ക് കഴിയണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ വൈസ് ചെയർമാൻ ശ്രീ എ. ജി ജോർജ്, അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, ആമുഖപ്രഭാഷണം നടത്തി. മാർ അത്തനേഷ്യസ് സ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ ഓരോന്നും നാടിന് എന്നും അഭിമാനകരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



70 വർഷങ്ങൾക്കുമുമ്പ് ദീർഘവീക്ഷണത്തോടെ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ രൂപീകരിച്ച സ്ഥാപക സാരഥികളെയും യോഗത്തിൽ അദ്ദേഹം അനുസ്മരിച്ചു. മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുൻ പ്രിൻസിപ്പൽ, ഡോ. ജെ ഐസക് , മാർ അത്തനേഷ്യസ് കോളേജ് മുൻ പ്രിൻസിപ്പൽ, പ്രൊഫ. എം കെ ബാബു, മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, എന്നിവർ സംസാരിച്ചു.

സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദര്ശനം കാണുവാനായി നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി സ്കൂൾ വിദ്യാർത്ഥികളും, പൊതുജനങ്ങളും കടന്നു വന്നുകൊണ്ടു ഇരിക്കുന്നു. സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 25ന് തുടങ്ങിയ സയൻഷ്യ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിൽ ബോട്ടണി ലാബ് പരിശീലനവും മാത്തമാറ്റിക്സ് വിഭാഗത്തിന്റെ പസ്സിൽ മത്സരവും നടന്നു.

കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നിരവധി മത്സരങ്ങളും മാർ അത്തനേഷ്യസ് ക്യാമ്പ്‌സുകളിൽ നടന്നുവരുന്നു.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.



ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.








Continue Reading

Uncategorized

കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

Published

on

കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.

യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.








Continue Reading

Uncategorized

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ 27ന് തട്ടേക്കാട് സന്ദർശനം നടത്തുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

2024 ഡിസംബർ 19,20,21 തീയതികളിലായിട്ടാണ് തട്ടേക്കാട്,പമ്പാവാലി ഏയ്ഞ്ചൽ വാലി എന്നീ പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തുവാൻ നേരത്തെ നിശ്ചയിച്ചിരുന്നത്. ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്,എന്നിവരെ കൂടാതെ കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരിക്കും.



ഡിസംബർ 26,27,28 തീയതികളിലായിട്ടാണ് തട്ടേക്കാട്, പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ സന്ദർശിക്കാനായി സംഘം എത്തുന്നത്.








Continue Reading

Trending

error: Content is protected !!