Connect with us

Uncategorized

കെ സി സി പദ്ധതികളുടെ ഉൽഘാടനവും താരങ്ങൾക്ക് സ്വീകരണവും നാളെ

Published

on

കോതമംഗലം: വരും വർഷങ്ങളിൽ കോതമംഗലം ക്രിക്കറ്റ് ക്ലബ്ബ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തനോൽഘാടനം നാളെ നടക്കും.വൈകിട്ട് 7.30 ന് കോഴിപ്പിള്ളി ഫാസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുക.ചടങ്ങിൽ ഭാവി വാഗ്ദാനങ്ങളായ കെ സി എ താരങ്ങളെ അനുമോദിക്കുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യും. പുതിയ പ്രൊജക്റ്റ്‌കളുടെ ഉദ്ഘാടനം കെ സി എ പ്രസിഡന്റ് ജയേഷ് ജോർജ് നിർവഹിക്കും.

അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയും കേരള അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറിയുമായ പ്രൊഫ.പി ഐ ബാബു ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും.ഷിബു തെക്കുംപുറം യുവക്രിക്കറ്റ് പ്രതിഭകൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ വിതരണം ചെയ്യും.



കെ സി സി പ്രസിഡന്റ്‌ ജോസുകുട്ടി സേവ്യർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.കെ സി സി പ്രസിഡന്റ്‌
ജോസുക്കുട്ടി സേവ്യർ,കെ സി സി സെക്രട്ടറി ഷിബു ഐസക്,ട്രഷറർ കുര്യൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.



ഇന്ത്യ ലോക ക്രിക്കറ്റ് കിരീടം നേടിയ 1983 ൽ, അതിൻ്റെ ആവേശം ഉൾക്കൊണ്ട് കോതമംഗലത്തെ കുറച്ചു ചെറുപ്പക്കാർ ചേർന്ന് രൂപം കൊടുത്ത കെ സി സി എന്ന ഈ കായിക സംഘടന ഇന്ന് മറ്റു തലങ്ങളിലേക്ക് കൂടി തങ്ങളുടെ നേട്ടങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ആവേശത്തിൽ ആണ്. ആ കാലത്ത് കെ സി സി യിലൂടെ കളിച്ചു വളർന്ന താരങ്ങൾ സ്തുത്യർഹമായ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.

2018 ൽ,കേരള ക്രിക്കറ്റ് അസോസ്സിയേഷനും, എം എ ക്രിക്കറ്റ് അക്കാദമിയുമായി ചേർന്ന് യുവ പ്രതിഭകളെ കണ്ടെത്തുന്നത്തിൻ്റെ ഭാഗമായി വിവിധ ക്രിക്കറ്റ് കോച്ചിംങ്ങ് ക്യാമ്പുകളും ടൂർണമെൻറ്റുകളും സംഘടിപ്പിച്ചു. ഇതിലൂടെ വളർന്നു വന്ന 11 യുവപ്രതിഭകൾ ഇന്ന് ദേശീയ, സംസ്ഥാന, ജില്ലാ ടീമുകളിലുമായി തിളങ്ങി നിൽക്കുന്നു.

കോതമംഗലത്തിൻ്റെ വികസന സാധ്യതകളെ മുൻനിർത്തി, ദീർഘവീക്ഷണത്തോടെ ഉള്ള വിവിധ പദ്ധതികൾ ആണ് വരും വർഷങ്ങളിൽ കെ സി സി വിഭാവനം ചെയ്യുന്നത്.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 8 ഏക്കറിൽ കുറയാതെ സ്വന്തമായി സ്ഥലം വാങ്ങി ഒരു ക്രിക്കറ്റ് സ്റ്റേഡിയവും അനുബന്ധ സ്പോർട്ട്സ് & ഗെയിംസ് കോംപ്ലക്സും നിർമ്മിക്കുക എന്നത്.

മികവുറ്റ കളിക്കാരെ വാർത്തെടുക്കുവാൻ ഉതുകുന്ന മികച്ച ഒരു ക്രിക്കറ്റ് അക്കാദമിയും മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്. ബോർഡിംങ്ങ് സൗകര്യത്തോടു കൂടിയ അതിവിപുലമായ ഒരു സ്പോർട്ട്സ് കോംപ്ലെക്സ് ആണ് വിഭാവനം ചെയ്തിട്ടുള്ള മറ്റൊരു പദ്ധതി.

ക്രിക്കറ്റ് ഇതര ഗെയിംസിൻ്റെ പ്രൊമോഷനും പ്രാധാന്യം നൽകും.വാക്കിംങ്ങ് സൈക്ലിംങ് ട്രാക്കുകൾ, മഡ് റേസിംങ്ങ് ട്രാക്ക്, പ്രാക്ടീസ് ഗ്രൗണ്ടുകൾ എന്നിവയും സ്പോർട്ട്സ് കോംപ്ലക്സിൻ്റെ ഭാഗമായി നിർമ്മിയ്ക്കും.കൂടുതൽ അംഗങ്ങളെ ചേർത്ത്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നിവയുടെ മാതൃകയിൽ ഒരു കമ്പനി രൂപീകരിക്കുക എന്ന ലക്ഷ്യവും കെ സി സിക്കുണ്ട്

സ്വന്തമായി വരുമാനം കണ്ടെത്തുന്നതിൻ്റെയും, ടൂറിസം പ്രമോഷൻ്റെയും ഭാഗമായി വിവിധ സ്പോർട്ട്സ് ടൂറുകൾ സംഘടിപ്പിക്കുവാനുള്ള ബ്രഹത്തായ പദ്ധതികളും ഇതോടൊപ്പം കെ സി സി വിഭാവനം ചെയ്യുന്നുണ്ട്.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

മുവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ഒരുക്കി.

ഗാനാലാപനങ്ങളാലും, പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുകുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ പട്ടണം സത്യത്തിൽ ബേലെഹേം നഗരി പോലെയായി.



മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നിന്നും ആരംഭിച്ച ടൗൺ കരോൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരകുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്നകരോൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.



മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളിലും വിവിധ സഭകളുടെയും, സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന സംഗീത സദസ്സ് ഗ്ലോറിയ 2024ലിൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേരാണ് സംഗീതം ആലപിച്ചത്.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി വികാരി ഫാ.കുര്യാക്കോസ് കുടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, കൈകാരന്മാർ ജനപ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമർപ്പിതർ തുടങ്ങിയവർ നേതൃത്വം നൽകി.






Continue Reading

Uncategorized

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.



ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.








Continue Reading

Uncategorized

കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

Published

on

കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.

യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.








Continue Reading

Trending

error: Content is protected !!