news
“കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് ; ആന്റണി ജോൺ എം എൽ എ
കോതമംഗലം ; “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് നടക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം ചെറിയ പള്ളി കൺവെൻഷൻ(മാർ ബേസിൽ )സെന്ററിൽ വച്ചാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി രാജീവ്, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. പോക്കുവരവ്, അതിര്‍ത്തിനിർണ്ണയം, അനധികൃതനിര്‍മാണം, ഭൂമികൈയേറ്റം, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും തുടങ്ങിയ ഭൂമി സംബന്ധമായ വിഷയങ്ങൾ,
സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട കെട്ടിടം നമ്പർ, നികുതി എന്നിവ, വയോജന സംരക്ഷണം,പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ,
മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം,ധനസഹായം, പെൻഷൻ,ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ ,പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും,
കുടിവെള്ളവും, റേഷൻ കാർഡ് (എ പി എൽ/ബി പി എൽ) ചികിത്സാആവശ്യങ്ങൾക്ക്,കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം,
മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ ,വ്യവസായ സംരംഭങ്ങൾ ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം,
വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നീ വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.
അതേസമയം നിർദ്ദേശങ്ങൾ/ അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യം/ പി എസ് സി വിഷയങ്ങൾ, വായ്‌പ്പാ എഴുതിത്തള്ളൽ, പോലീസ് കേസുകൾ, പട്ടയങ്ങൾ,തരം മാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനുള്ള അപേക്ഷകൾ,
ചികിത്സാസഹായം ഉൾപ്പെടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, ജീവനക്കാര്യം,റവന്യൂ-റിക്കവറി വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കില്ല.
അദാലത്തുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. അദാലത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. അദാലത്തിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഓൺലൈൻ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള അപേക്ഷകളും ജില്ലാതല മോണിറ്ററിംഗ് സെല്ലിന് ലഭിക്കും. താലൂക്ക് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളും മോണിറ്ററിംഗ് സെല്ലിലെത്തും അദാലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് വിവിധ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്ക് തല സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കാൻ ജില്ലാ അദാലത്ത് സെല്ലും പരാതികളിൽ നിന്നുള്ള നടപടികൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ആയി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്.
അദാലത്ത് പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആന്റണി ജോൺ എംഎൽഎ അഭ്യർത്ഥിച്ചു.ഡിസംബർ 27 ന് രാവിലെ 10 എ എം -ന് അദാലത്ത് ആരംഭിക്കും.
Local
കൂട്ടുങ്ങൽ കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു
കോതമംഗലം; നെല്ലിക്കുഴിൽ കൂട്ടുങ്ങൽ കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.പൊതുയോഗം രക്ഷാധികാരി ആലക്കട മക്കാർ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി സംഘടിപ്പിച്ച കുടുംബയോഗത്തിൽ പ്രസിഡൻ്റ് പി എച്ച് ഷിയാസ് അധ്യക്ഷതവഹിച്ചു.പീസ്വാലി സെക്രട്ടറി എംഎം ഷംസുദ്ദീൻ
നദ് വിയുടെ ക്ലാസിന് ശേഷം കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.
ബാവു ചാലാങ്ങൽ, അഷ്കർ അലി, അബ്ദുൾ റഷീദ് ആലക്കട, അഷ്റഫ് ഇളംമ്പ്രകുടി, ഷാജഹാൻ ആലക്കട, മൈതു നാറാണ കോട്ടിൽ, അലി മറ്റപ്പിളികുടി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ എസ് എസ് എൽ സി,പ്ലസ് റ്റു, ഡിഗ്രി, മദ്രസ ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും,
കുടുംബത്തിലെ എല്ലാ വീടുകളിലേക്കും ഗിഫ്റ്റും നറുക്കെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കും, വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്‌ക്കാരങ്ങൾ നൽകിയും ആദരിച്ചു.
18 അംഗ എക്സിക്യുട്ടീവിൽ നിന്നും പുതിയ ഭാരവാഹികളായി പി എച്ച് ഷിയാസ് പ്രസിഡൻ്റ്, കെ എം ബാവു സെക്രട്ടറി, അബ്ദുൾ റഷീദ് ട്രഷറർ, വൈസ് പ്രസിഡൻ്റ് പരീത് മറ്റപിളികുടി, ജോയിൻ്റ് സെക്രട്ടറിമാരായി അഷ്റഫ് ഇളംമ്പ്രകുടി നൈനാർ നാറാണ കോട്ടിൽ എന്നിവരെയും 6 അംഗ യൂത്ത് വിംഗിനേയും,രക്ഷാധികാരിയായി മക്കാർ ആലകട ,ഓഡിറ്ററായി ഷാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു.
Local
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
ഇടുക്കി; കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ.
കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ച് ദിവസങ്ങൾക്കിപ്പുറവും കേസിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വികരിക്കുന്നില്ല എന്നും, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വികരിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
അതേസമയം സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു.സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈൽ ഫോണും, മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പോലീസിന്റെ നിലവിലെ തീരുമാനം.
കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും,അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.സാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
Local
ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത എൽദോസ് വർഗീസിന്റെ വീട് സന്ദർശിച്ചു
കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട എൽദോസ് വർഗീസിന്റെ മാതാപിതാക്കളെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത സന്ദർശിച്ചു.
ആന്റണി ജോൺ എം എൽ എ യോടൊപ്പമായിരുന്നു സന്ദർശനം നടത്തിയത്.മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ സക്കറിയ കോമാട്ട് ,ബിഷപ്പ് സെക്രട്ടറി റവ. അരുൺ തോമസ് എ , റവ. നിതിൻ കെ വൈ , റവ. അനുഗ്രഹ് അലക്സ് ചെറിയാൻ,വാർഡ് മെമ്പർ ബിനീഷ് നാരായണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോഷി പൊട്ടയ്ക്കൽ, സിബി കെ എ,സി പി എം ലോക്കൽ സെക്രട്ടറി വി വി ജോണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും