Connect with us

news

“കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് ; ആന്റണി ജോൺ എം എൽ എ 

Published

on

കോതമംഗലം ; “കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്ത് ഡിസംബർ 27ന് നടക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോതമംഗലം ചെറിയ പള്ളി കൺവെൻഷൻ(മാർ ബേസിൽ )സെന്ററിൽ വച്ചാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരായ പി രാജീവ്, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്. പോക്കുവരവ്‌, അതിര്‍ത്തിനിർണ്ണയം, അനധികൃതനിര്‍മാണം, ഭൂമികൈയേറ്റം, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും തുടങ്ങിയ ഭൂമി സംബന്ധമായ വിഷയങ്ങൾ,




സർട്ടിഫിക്കറ്റുകൾ/ ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/ നിരസിക്കൽ, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട കെട്ടിടം നമ്പർ, നികുതി എന്നിവ, വയോജന സംരക്ഷണം,പട്ടികജാതി /പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ,


മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ ബുദ്ധി/മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം,ധനസഹായം, പെൻഷൻ,ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങൾ ,പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും,

കുടിവെള്ളവും, റേഷൻ കാർഡ് (എ പി എൽ/ബി പി എൽ) ചികിത്സാആവശ്യങ്ങൾക്ക്,കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം,

മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ ,വ്യവസായ സംരംഭങ്ങൾ ക്കുള്ള അനുമതി, ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം,

വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, തണ്ണീർത്തട സംരക്ഷണം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്‌, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നീ വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.

അതേസമയം നിർദ്ദേശങ്ങൾ/ അഭിപ്രായങ്ങൾ, പ്രൊപ്പോസലുകൾ, ലൈഫ് മിഷൻ, ജോലി ആവശ്യം/ പി എസ് സി വിഷയങ്ങൾ, വായ്‌പ്പാ എഴുതിത്തള്ളൽ, പോലീസ് കേസുകൾ, പട്ടയങ്ങൾ,തരം മാറ്റം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായത്തിനുള്ള അപേക്ഷകൾ,

ചികിത്സാസഹായം ഉൾപ്പെടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, ജീവനക്കാര്യം,റവന്യൂ-റിക്കവറി വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കില്ല.

അദാലത്തുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. അദാലത്തിൽ സമർപ്പിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. അദാലത്തിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക് ഓഫീസിലും സൗകര്യമൊരുക്കിയിട്ടുണ്ട്.

ഓൺലൈൻ അപേക്ഷകളും അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള അപേക്ഷകളും ജില്ലാതല മോണിറ്ററിംഗ് സെല്ലിന് ലഭിക്കും. താലൂക്ക് ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളും മോണിറ്ററിംഗ് സെല്ലിലെത്തും അദാലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിന് വിവിധ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്ക് തല സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കാൻ ജില്ലാ അദാലത്ത് സെല്ലും പരാതികളിൽ നിന്നുള്ള നടപടികൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ആയി ജില്ലാതല അദാലത്ത് മോണിറ്ററിംഗ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്.

അദാലത്ത് പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആന്റണി ജോൺ എംഎൽഎ അഭ്യർത്ഥിച്ചു.ഡിസംബർ 27 ന് രാവിലെ 10 എ എം -ന് അദാലത്ത് ആരംഭിക്കും.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published

on

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ. ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റഫറൻ്റ് ഫാ ജോസ് അലക്സ്‌,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ്,ആർട്ട്‌സ് ക്ലബ്‌ സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എം എസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.




പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.







Continue Reading

Local

മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റി രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി

Published

on

മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത വഹിച്ചു.

പ്രകാശ് ശ്രീധർ വിഷയമവതരിപിച്ചു. രക്ഷാധികാരിയായി പി പി എൽദോസിനേയും, ചെയർമാനായി യു.ആർ ബാബുവിനേയും, ജനറൽ കൺവീനറായി പ്രേംനാഥിനേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെ ലതാ തീയറ്ററിലും നഗരസഭയുടെ ലതാ പാർക്കിലുമായാണ് ചലച്ചിത്ര മേള നടക്കുന്നത്.




യോഗത്തിൽ ഡി പ്രേംനാഥ്, എൻ.വി പീറ്റർ, അഡ്വ. ബി അനിൽ, എം.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.







Continue Reading

Local

ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ

Published

on

ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.

ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.




ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.


വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.

ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.

ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.

കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






Continue Reading

Trending

error: Content is protected !!