Connect with us

Local

ഒളിമ്പിക്സിന് പാരീസ് വേദിയാകുന്നതിനെ വരവേറ്റ് എറണാകുളം: ജില്ലാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് കോതമംഗലത്ത് നടന്നു

Published

on

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം ആയ ഒളിമ്പിക്സിന് പാരീസ് വേദിയാകുന്നതിനെ വരവേറ്റുകൊണ്ട് എറണാകുളം.

ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോലഞ്ചേരി, കടയിരിപ്പ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ സെക്കന്റ്‌ റണ്ണർഅപ്പ്‌ നേടിയ റോട്ടറി കരാട്ടെ ക്ലബ്ബ് ടീം അംഗങ്ങളെയും, പരിശീലകരേയും, റോട്ടറി ക്ലബ്ബ് ഓഫ് കോതമംഗലം പ്രസിഡന്റ്‌ ബിനു ജോർജ്, സെക്രട്ടറി ഡോ. വിജിത് വിജയൻ, ട്രഷറർ ചേതൻ റോയി എന്നിവർ അനുമോദിച്ചു.




റോട്ടറി കരാട്ടെ ക്ലബ്ബ് പ്രസിഡന്റ്‌ അഡ്വ കെ ഐ ജേക്കബ് അധ്യക്ഷത വഹിച്ചു. 22 കുട്ടികൾ ക്ലബ്ബിനെ പ്രതിനിധീകരിച്ച് പങ്കെടുത്തതിൽ നിന്നും 6 സ്വർണം, 5വെള്ളി, 5 വെങ്കലവുമായി 16 മെഡലുകൾ ആണ് ക്ലബ്ബ് കരസ്ഥമാക്കിയത്.സോഷിഹാൻ ജോയി പോൾ ആണ് മുഖ്യ പരിശീലകൻ.അജയ് ജോസഫ്, ഗൗതം ആർ, അലോക് ബി മാലിൽ എന്നിവർ പ്രസംഗിച്ചു.


അഭയകൃഷ്ണൻ കെ.ജി സ്വാഗതവും അലോണ ഷാജി കൃതജ്ഞതയും പറഞ്ഞു.






Local

കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.

ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.




വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.







Continue Reading

Local

പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.

സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.









Continue Reading

Local

പെരുമ്പാവൂരിൽ പൂട്ടിയിട്ട ഗോഡൗണിൽ നിന്നും 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി

Published

on

പെരുമ്പാവൂർ; പെരുമ്പാവൂരിൽ 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.പെരുമ്പാവൂരിലെ സ്വാത്ത് വല്ലം ഭാഗത്തെ ഗോഡൗണിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൂട്ടി കിടക്കുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് നടത്തിയ പരിശോധനയിലാണ് അട്ടിയിട്ട ചാക്കുകളിലായി നിരോധിത ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്.




ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടാകാം ഇത്തരത്തിൽ ലഹരി സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം സ്വദേശിയുടെ പേരിലുണ്ടായിരുന്ന ഗോഡൗൺ ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഒരു പെരുമ്പാവൂർ സ്വാദേശിയാണ് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.


ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായാണ് നിഗമനം.






Continue Reading

Trending

error: Content is protected !!