Connect with us

Uncategorized

കോതമംഗലം കന്നി 20 പെരുന്നാൾ; ഒക്ടോബർ2,3 തീയതികളിൽ, കോതമംഗലത്ത് ഗതാഗത നിയന്ത്രണം.

Published

on

കോതമംഗലം;കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്.

ഒക്ടോബർ 2 ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതൽ വ്യാഴാഴ്ച വൈകിട്ട് 4 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.



നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്‌കൂളിന്റെ ഗ്രൗണ്ടിലും,സെന്റ് ജോർജ്ജ് സ്‌കൂളിന്റെ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.



മൂന്നാർ,അടിമാലി,വാരപ്പെട്ടി ഭാഗത്തുനിന്നും വരുന്ന ബസുകൾ അരമനപ്പടിയിൽ നിന്നും തിരിഞ്ഞ് മലയിൻകീഴ് ബൈപാസ് വഴി ഗ്യാസ് ഗോഡൗൺ ഭാഗത്തെത്തി(വൺവേ ) വഴി മുൻസിപ്പൽ ബസ്റ്റാന്റിൽ പ്രവേശിക്കേണ്ടതത്.

കുട്ടംപുഴ ,ഭൂതത്താൻകെട്ട് ഭാഗത്തുനിന്നും വരുന്ന ബസുകൾ ബൈപാസ് വഴി ഗ്യാസ് ഗോഡൗൺ ഭാഗത്ത് കൂടി മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.

ആലുവ,പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന ബസുകൾ നെല്ലിക്കുഴിയിൽ നിന്നും ഗ്രീൻവാലി സ്‌കൂൾ വഴി ബൈപാസിൽ എത്തിച്ചേർന്ന് രാജീവ് ഗാന്ധി റോഡ് വഴി താലൂക്ക് ആശുപത്രിക്ക് സമീപം എത്തി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും കോതമംഗലം വരെയുള്ള ബസുകൾ നേരെ പി. ഒ ജംഗ്ഷൻ വഴി ബസ്സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ തങ്കളം ലോറി സ്റ്റാൻഡ് വഴി പുതിയ ബൈപാസ്-കല ഓഡിറ്റോറിയത്തിന് സമീപത്തുള്ള ജംഗ്ഷനിൽ കൂടി തിരിച്ച് മുവാറ്റുപുഴക്ക് പോകാവുന്നതാണ്.

മുവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ എം. എ കോളേജ് ഭാഗത്ത് പാർക്ക് ചെയ്യാവുന്നതാണ്.

വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരുടെ വലിയ വാഹനങ്ങൾ തങ്കളം ജംഗ്ഷനിൽ കൂടി പ്രവേശിച്ച് കാക്കനാട് ബൈപാസിൽ പാർക്ക് ചെയ്യാവുന്നതാണ്.

തീർത്ഥാടകർക്ക് സുഗമമായി സഞ്ചരിക്കുന്നതിനും തിരക്ക് നീയന്ത്രിക്കുന്നതിനുമായി കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ കോഴിപ്പിള്ളി ജംഗഷൻ വരെ ഒരുതരത്തിലുള്ള വാഹന ഗതാഗതവും അനുവദിക്കില്ല.

ബൈപാസുകളിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അവിടെനിന്നും നീക്കം ചെയണം. തുടർന്ന് അവിടെ പാർക്ക് ചെയ്യാനും പാടില്ല . .
മുവാറ്റുപുഴ ഭാഗത്ത് നിന്നും ഹൈറേഞ്ചിലേക്ക് പോ കുന്ന ദീർഘദൂര വാഹനങ്ങൾ പുതുപ്പാടി – വാരപ്പെട്ടി-അടിവാട് -ഊന്നുകൽ വഴി പോകേണ്ടതാണ്.

തീർത്ഥാടകർ വിലപിടിപ്പുള്ള വസ്തുവകൾ കൈവശം കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണമെന്നും മുകളിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിയ്ക്കാൻ ശ്രദ്ധിയ്ക്കണമെന്നും പോലീസ് അറയിച്ചു.

പള്ളിപ്പെരുന്നാൾ ക്രമീകരണങ്ങൾക്കും ഗതാഗത നിയന്ത്രണത്തിനും മറ്റുമായി ഈ ദിവസങ്ങളിൽ 500 -ലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

മുവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ഒരുക്കി.

ഗാനാലാപനങ്ങളാലും, പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുകുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ പട്ടണം സത്യത്തിൽ ബേലെഹേം നഗരി പോലെയായി.



മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നിന്നും ആരംഭിച്ച ടൗൺ കരോൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരകുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്നകരോൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.



മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളിലും വിവിധ സഭകളുടെയും, സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന സംഗീത സദസ്സ് ഗ്ലോറിയ 2024ലിൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേരാണ് സംഗീതം ആലപിച്ചത്.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി വികാരി ഫാ.കുര്യാക്കോസ് കുടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, കൈകാരന്മാർ ജനപ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമർപ്പിതർ തുടങ്ങിയവർ നേതൃത്വം നൽകി.






Continue Reading

Uncategorized

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.



ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.








Continue Reading

Uncategorized

കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

Published

on

കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.

യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.








Continue Reading

Trending

error: Content is protected !!