Local
അടുക്കളയിൽ നിന്നും അരങ്ങൊഴിഞ്ഞ് മൺപാത്രങ്ങൾ; പ്രതീക്ഷ കൈവിടാതെ വിൽപ്പനക്കാർ
നെൽസൺ പനയ്ക്കൽ
മൂവാറ്റുപുഴ: അടുക്കളകളിൽ നിന്നും മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞു പോയിട്ടും പ്രതീക്ഷ കൈവിടാതെ പരമ്പരാഗത മൺപാത്ര നിർമ്മാണ കുടുംബങ്ങൾ. മുതിർന്നവർ കൈമാറിയ പ്രതീക്ഷകളിൽ ഇവർ വീണ്ടും ചിറപ്പു മഹോത്സവത്തിനെത്തിച്ചേർന്നു.
നൂറ്റാണ്ടിലെറെ പഴക്കമുള്ള മൂവാറ്റുപുഴ പുഴക്കരക്കാവിലെ ചിറപ്പുമഹോത്സവമാണ് പഴമക്കാർ കൽച്ചട്ടികളും, മൺപാത്രങ്ങളും വാങ്ങുവാനുള്ള ഇടവും അവസരവുമായി കണ്ടിരുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള കൽച്ചട്ടി നിർമ്മാണ തൊഴിലാളികളും,കടുംപിടിയിൽ നിന്നുള്ള മൺപാത്ര നിർമ്മാണ കുടുംബങ്ങളും ക്ഷേത്ര പരിസരങ്ങളിൽ ഉത്സവത്തിന് മുന്നേ തമ്പടിക്കും.
ക്ഷേത്രദർശനത്തിന് ശേഷം ഭക്തർ ഇവരിൽ നിന്നും പാത്രങ്ങൾ വാങ്ങി തിരിച്ച് പോവുകയാണ് പതിവ്. എന്നാൽ അലൂമിനിയ പാത്രങ്ങളുടെ വരവോടെ വിപണിയുടെ പ്രതാപകാലം അസ്തമിച്ചു.
കൽച്ചട്ടി നിർമ്മാണം നിലച്ചതോടെയാണ് കറുത്ത മൺചട്ടികൾ ആസ്ഥാനം ഏറ്റെടുത്തതെന്ന് വിൽപ്പനക്കാർ പറഞ്ഞു. കാലാമ്പൂർ കടുംപിടിയിലുള്ള വേളാർ സമുദായമാണ് ചിറപ്പുമഹോത്സവത്തിന് മൺപാത്രങ്ങളുമായി എത്തുന്നത്.
100 രൂപ മുതൽ 600 രൂപ വരെയുള്ള മൺകലങ്ങൾ ആണ് വില്പനക്കുള്ളത്. കൂടാതെ ടാപ്പ് ഘടിപ്പിച്ച കൂജകൾ, ചായ കപ്പുകൾ, ജഗ്ഗുകൾ, ഉരുളികൾ, പക്ഷികൂടുകൾ, മൺചിരാതുകൾ എന്നിവയും വില്പനയ്ക്ക് ഉണ്ട്.
കൽച്ചട്ടിക്ക് പകരം വന്ന കറുത്ത മൺചട്ടികൾക്കാണ് ഇത്തവണ പ്രിയം. ചുവന്ന ചട്ടികൾ രണ്ടാമതും. ചൂള വച്ച് കറുപ്പിക്കുന്നവയാണിവ.
കൂടുതൽ സമയം ചൂളയിൽ കിടന്ന് വേവുന്നത് കൊണ്ട് തന്നെ കറുത്ത ചട്ടികൾക്ക് ബലം കൂടുതലായിരിക്കും. അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ മനസ്സിലാക്കി കൂടുതൽ ആളുകൾ മൺപാത്രത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
Local
ഓർമകളിൽ എന്നും എംടി; കുടിക്കാഴ്ച്ചയെ കുറിച്ച് മനസ് തുറന്ന് ഡോ.പ്രഫ.ജോസ് അഗസ്റ്റ്യൻ
മൂവാറ്റുപുഴ; എം.ടി.യുടെ സിനിമകൾ എന്ന വിഷയത്തിൽ ഇംഗ്ലീഷ് ഭാഷയിൽ പി.എച്.ഡി.നേടിയ ആദ്യ ഇന്ത്യക്കാരൻ. എം.ടി.യുടെ സാഹിത്യം – സിനിമ ഇവയെ ആസ്പദമാക്കി മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ആൾ. മലയാളത്തിന്റെ പ്രിയ കഥാകാരനുമായി ആത്മ ബന്ധം പുലർത്തിയ വ്യക്തി.
മൂവാറ്റുപുഴ താലൂക്കിലെ കാർഷീക മലയോര ഗ്രാമമായ കല്ലൂർക്കാട് സ്വദേശി ഡോ. പ്രഫ. ജോസ് അഗസ്റ്റ്യന് എം.ടി. എന്ന രണ്ടക്ഷരം ജീവിതത്തിൽ എല്ലാമാണ്.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നാണ് ഇദ്ദേഹം പി.എച്.ഡി. കരസ്ഥമാക്കിയത്.
“എന്നെയും കുടുംബാംഗങ്ങളെയും ഒരു തിരുവോണ നാളിൽ കോഴിക്കോട്ടുള്ള സിത്താരയിൽ സ്വീകരിക്കുവാൻ സന്മനസുകാണിച്ച ആ മഹാ പ്രതിഭയക്കും സരസ്വതി ചേച്ചിയ്ക്കും കണ്ണുനീർ തുള്ളികളോടെ പ്രണാമം” എന്ന മുഖവുരയോടെ ജോസ് അഗസ്റ്റ്യൻ എം.ടി.ക്ക് ആദരാഞ്ജലി അർപിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചതോടെയാണ് ഈ നാട്ടുമ്പുറത്ത് കാരന് മലയാളത്തിന്റെ മഹാ കഥാകാരനുമായുളള ഹൃദയ ബന്ധം അയൽക്കാർ പോലും അറിയുന്നത്.
തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായി വിരമിച്ച ജോസ് അഗസ്റ്റ്യൻ വിഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പരിവാർ സംഘടനയുടെ മുന്നണി പോരാളിയാണ്. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഓട്ടിസം ബാധിച്ച ഇളയ മകൻ ജോഷ്വയെ വീട്ടിലേക്ക് കൊണ്ടു ചെല്ലണമെന്ന എം.ടി.യുടെ പ്രത്യേക നിഷ്ക്കർഷ തന്നെ ഞെട്ടിച്ചതായി പ്രഫസർ പറഞ്ഞു. ഇംഗ്ലീഷ് ഭാഷയിൽ എം.ടി.യുടെ സിനിമകളിൽ ഭാരതത്തിൽ ആദ്യമായി പി.എച്.ഡി. നേടിയ വ്യക്തി എന്ന നിലയിൽ ആകാം എം.ടിക്ക് തന്നോട് ഏറെ വാത്സല്യം ഉണ്ടായിരുന്നത്. ഞാൻ എപ്പോൾ ഫോൺ ചെയ്താലും വീട്ടിലില്ലയെങ്കിൽ സരസ്വതിചേച്ചിയാകും ഫോൺ എടുക്കുക. സാർ വീട്ടിലെത്തുമ്പോൾ ഫോണിലൂടെ എന്താ ജോസ് എന്ന ചോദ്യം എന്നെ എത്രത്തോളം സന്തോഷവാനാക്കുന്നു എന്ന് പറഞ്ഞറിയിക്കുവാൻ വയ്യ. ജോസ് അഗസ്റ്റ്യൻ എഴുതി.
ഒരു സ്വകാര്യ ചാനലിന്റെ ജന്മദിന ആഘോഷ വേളയിൽ എം.ടി.യോടൊപ്പം അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ചാനൽ അധികൃതർ ക്ഷണിച്ചത് ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങളായിരുന്നു എന്നും, എം.ടി.യുടെ സിനിമകളെക്കുറിച്ച്, എന്തുകൊണ്ട് ഇംഗ്ലീഷ് അദ്ധ്യാപകനായ ഞാൻ മലയാളം എഴുത്തുകാരനായ എം.ടി.യിൽ ഗവേഷണം ചെയ്യുന്നു, എം.ടി. യുടെ തിരക്കഥകൾ, എം.ടി. സംവിധാനം ചെയ്ത സിനിമകൾ അങ്ങനെ ഒട്ടേറെ കാര്യങ്ങൾ അന്ന് ചർച്ചക്ക് വിധേയമായി എന്നും അദ്ദേഹം തന്റെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
എം.ടിയുടെ സാഹിത്യം – സിനിമ ഇവയെ ആസ്പദമാക്കി മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുവാനും തനിയ്ക്ക് സാധിച്ചുവെന്നും, ഒരെണ്ണം മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും, അതിൽ മലയാള പുസ്തകത്തിൻ്റെ കാപ്ഷൻ എം.ടി സാറാണ് നിർദ്ദേശിച്ചത് എന്നും അഗസ്റ്റിൻ വ്യക്തമാക്കി.എം ടി വായനയുടെ രണ്ടാമൂഴം.എം ടി വാസുദേവൻ നായേഴ്സ് ഫിക്ഷൻ & ഫിലിംസ് – ആൻ അനാലിസിസ്, ഫ്ലാഷ്സ് & ഇമേജസ് എന്നിവയാണ് ആ ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ.
Local
ഇടുക്കിയിൽ നിയന്ത്രണം നഷ്ട്ടമായ ലോറി വിനോദസഞ്ചാരികളുടെ കാറിലിടിച്ച് അപകടം; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ഇടുക്കി; മാങ്കുളത്ത് നിയന്ത്രണം നഷ്ട്ടമായ ലോറി വിനോദസഞ്ചാരികളുടെ കാറിലിടിച്ച് അപകടം.അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.
മൂന്ന് പേർക്ക് പരിക്ക്. അന്യസംസ്ഥാന തൊഴിലാളി ആസാം സ്വദേശി ജയപൽ മണ്ഡലാണ് (21) മരിച്ചത്.മാങ്കുളം ആനക്കുളം റോഡിലായിരുന്നു സംഭവം.
ബൈസൺവാലി കയറ്റത്തിൽ ലോഡുമായി പോകവേ നിയന്ത്രണം നഷ്ട്ടമായ ലോറി പിറകോട്ട് ഉരുണ്ട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഗതത്തിൽ കാറിന് മുൻപിലായി നിന്ന തൊഴിലാളി തൽകഷ്ണം മരിക്കുകയും,മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
തമിഴ്‌നാട്ടിൽ നിന്നുമെത്തിയ വിനോദ സഞ്ചാരികളുടെ കാറിലാണ് ലോറി ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ചയാളുടെ മൃതദ്ദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോലീസ് മേൽനടപടികൾ സ്വികരിച്ചു.
Local
കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം: എം എൽ എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു
കോതമംഗലം : കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ഉരുളൻതണ്ണി സ്വദേശിയായ എൽദോസ് വർഗീസ് മരിക്കാനിടയായ സംഭവത്തിൽ ആൻ്റണി ജോൺ എംഎൽഎയുടെയും ജില്ലാ കളക്ടർ എൻഎസ്കെ ഉമേഷിൻ്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
മിഷൻ സോളാർ ഫെൻസിംഗ് പദ്ധതി പ്രകാരം നിലവിലുള്ള ഫെൻസിംഗ് ശരിയാക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.ഡിസംബർ 30ന് ഫെൻസിംഗ് പൂർണമായി ചാർജ് ചെയ്യാനാണ് ശ്രമം.
ട്രെഞ്ചിംഗ് നടപടികൾ പുരോഗമിക്കുകയാണ്. ആറു മാസത്തിനകം പദ്ധതി പൂർത്തിയാക്കും.ഹാങ്ങിങ് ഫെൻസിംഗ് ടെൻഡർ എടുക്കാൻ ആളില്ലാത്തത് പരിഹരിക്കാൻ ട്രെഞ്ചിംഗ് കരാർ എടുത്ത വ്യക്തിയെ തന്നെ ഏൽപ്പിക്കാനും അവലോകന യോഗത്തിൽ തീരുമാനമായി.
വഴിയിൽ എല്ലായിടത്തും ലൈറ്റ് ഇട്ടുവരികയാണ്. നിലവിലുള്ള എല്ലാ ലൈറ്റുകളും അറ്റകുറ്റപ്പണി നടത്തും. പുതിയവ സ്ഥാപിക്കുന്നതിന് കരാർ വിളിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിൽ കാലതാമസം ഒഴിവാക്കാൻ ഷോർട്ട് ടെൻഡർ വിളിക്കാനുള്ള നടപടികൾക്കായി ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ അനുമതി നൽകും.നിലവിൽ മൂന്ന് ഡിഎഫ്ഒമാരുടെ കീഴിലാണ് കുട്ടമ്പുഴ വരുന്നത്.
റാപിഡ് റെസ്പോൺസ് ടീമിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ എല്ലാ ഡിഎഫ്ഒമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.അതേസമയം 5 ലക്ഷം രൂപ മരിച്ച വ്യക്തിയുടെ ബന്ധുക്കൾക്ക് കൈമാറി.
ബാക്കി 5 ലക്ഷം ലീഗൽ ഹെയർ ഷിപ്പ് അനുമതി ആയതിന് ശേഷം നൽകും.ജനുവരി 30ന് മുൻപ് നടപടികൾ പൂർത്തിയാക്കി തുക കൈമാറാനാണ് തീരുമാനം.
യോഗത്തിൽ ഉന്നയിച്ച ചില കാര്യങ്ങളിൽ സർക്കാരിന്റെ തീരുമാനം ആവശ്യമാണ്. ഇക്കാര്യങ്ങൾ ജില്ലാ കളക്ടറും എം എൽഎയും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി.
സ്ഥിരമായി ഒരു ആന ആണ് ശല്യം ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ അറിയിച്ചു. ഇത് പരിശോധിച്ച് നടപടി കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമായി.
കുട്ടമ്പുഴയിൽ വന്യ മൃഗ ശല്യം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ പരിശോധിച്ച് തുടർയോഗങ്ങൾ നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.കുട്ടമ്പുഴ പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ-വനം-പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, വൈദികർ,പൊതു പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local5 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news3 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും