Connect with us

Local

അടുക്കളയിൽ നിന്നും അരങ്ങൊഴിഞ്ഞ് മൺപാത്രങ്ങൾ; പ്രതീക്ഷ കൈവിടാതെ വിൽപ്പനക്കാർ

Published

on

നെൽസൺ പനയ്ക്കൽ

മൂവാറ്റുപുഴ: അടുക്കളകളിൽ നിന്നും മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞു പോയിട്ടും പ്രതീക്ഷ കൈവിടാതെ പരമ്പരാഗത മൺപാത്ര നിർമ്മാണ കുടുംബങ്ങൾ. മുതിർന്നവർ കൈമാറിയ പ്രതീക്ഷകളിൽ ഇവർ വീണ്ടും ചിറപ്പു മഹോത്സവത്തിനെത്തിച്ചേർന്നു.




നൂറ്റാണ്ടിലെറെ പഴക്കമുള്ള മൂവാറ്റുപുഴ പുഴക്കരക്കാവിലെ ചിറപ്പുമഹോത്സവമാണ് പഴമക്കാർ കൽച്ചട്ടികളും, മൺപാത്രങ്ങളും വാങ്ങുവാനുള്ള ഇടവും അവസരവുമായി കണ്ടിരുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള കൽച്ചട്ടി നിർമ്മാണ തൊഴിലാളികളും,കടുംപിടിയിൽ നിന്നുള്ള മൺപാത്ര നിർമ്മാണ കുടുംബങ്ങളും ക്ഷേത്ര പരിസരങ്ങളിൽ ഉത്സവത്തിന് മുന്നേ തമ്പടിക്കും.


ക്ഷേത്രദർശനത്തിന് ശേഷം ഭക്തർ ഇവരിൽ നിന്നും പാത്രങ്ങൾ വാങ്ങി തിരിച്ച് പോവുകയാണ് പതിവ്. എന്നാൽ അലൂമിനിയ പാത്രങ്ങളുടെ വരവോടെ വിപണിയുടെ പ്രതാപകാലം അസ്തമിച്ചു.

കൽച്ചട്ടി നിർമ്മാണം നിലച്ചതോടെയാണ് കറുത്ത മൺചട്ടികൾ ആസ്ഥാനം ഏറ്റെടുത്തതെന്ന് വിൽപ്പനക്കാർ പറഞ്ഞു. കാലാമ്പൂർ കടുംപിടിയിലുള്ള വേളാർ സമുദായമാണ് ചിറപ്പുമഹോത്സവത്തിന് മൺപാത്രങ്ങളുമായി എത്തുന്നത്.

100 രൂപ മുതൽ 600 രൂപ വരെയുള്ള മൺകലങ്ങൾ ആണ് വില്പനക്കുള്ളത്. കൂടാതെ ടാപ്പ് ഘടിപ്പിച്ച കൂജകൾ, ചായ കപ്പുകൾ, ജഗ്ഗുകൾ, ഉരുളികൾ, പക്ഷികൂടുകൾ, മൺചിരാതുകൾ എന്നിവയും വില്പനയ്ക്ക് ഉണ്ട്.

കൽച്ചട്ടിക്ക് പകരം വന്ന കറുത്ത മൺചട്ടികൾക്കാണ് ഇത്തവണ പ്രിയം. ചുവന്ന ചട്ടികൾ രണ്ടാമതും. ചൂള വച്ച് കറുപ്പിക്കുന്നവയാണിവ.
കൂടുതൽ സമയം ചൂളയിൽ കിടന്ന് വേവുന്നത് കൊണ്ട് തന്നെ കറുത്ത ചട്ടികൾക്ക് ബലം കൂടുതലായിരിക്കും. അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ മനസ്സിലാക്കി കൂടുതൽ ആളുകൾ മൺപാത്രത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

 






Local

കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published

on

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.

കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ. ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റഫറൻ്റ് ഫാ ജോസ് അലക്സ്‌,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ്,ആർട്ട്‌സ് ക്ലബ്‌ സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എം എസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.




പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.







Continue Reading

Local

മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റി രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി

Published

on

മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത വഹിച്ചു.

പ്രകാശ് ശ്രീധർ വിഷയമവതരിപിച്ചു. രക്ഷാധികാരിയായി പി പി എൽദോസിനേയും, ചെയർമാനായി യു.ആർ ബാബുവിനേയും, ജനറൽ കൺവീനറായി പ്രേംനാഥിനേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെ ലതാ തീയറ്ററിലും നഗരസഭയുടെ ലതാ പാർക്കിലുമായാണ് ചലച്ചിത്ര മേള നടക്കുന്നത്.




യോഗത്തിൽ ഡി പ്രേംനാഥ്, എൻ.വി പീറ്റർ, അഡ്വ. ബി അനിൽ, എം.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.







Continue Reading

Local

ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ

Published

on

ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.

ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.




ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.


വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.

ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.

ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.

കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






Continue Reading

Trending

error: Content is protected !!