Connect with us

Local

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്; 15 കോടി 25 ലക്ഷം രൂപയുടെ കരട് പദ്ധതിക്ക് അംഗീകാരമായി

Published

on

കോതമംഗലം; വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഡീൻ കുര്യക്കോസ് എം പി ഉൽഘാടനം ചെയ്തു.

സെമിനാറുമായി ബന്ധപ്പെട്ട് വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വീഹിതവും,കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ തനത് ഫണ്ട്,ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ,ഇതര ഫണ്ടുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള 15 കോടി 25 ലക്ഷം രൂപയുടെ കരട് പദ്ധതിയുടെ നിർദ്ദേശം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി അവതരിപ്പിച്ചു.




ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ശശി, ബ്ലോക്ക് മെമ്പർ നിസാ മോൾ ഇസ്മയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദീപ ഷാജു,കെഎം സയ്യിദ്. പഞ്ചായത്ത് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി, പി.പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി , പ്രിയ സന്തോഷ് ശ്രീകല സി,ഷജി ബെസ്സി ,പഞ്ചായത്ത്‌ സെക്രട്ടറി ഷംസുദ്ദീൻ,അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് കെ കെ ,ആസൂത്രണ ഉപാധ്യക്ഷൻ റഹീം ചെന്താര എന്നിവർ ആശംസകൾ നേർന്നു.







Local

പല്ലാരിമംഗലം സ്റ്റേഡിയം നിർമ്മാണം രണ്ടാഴ്ചക്കകം പൂർത്തീകരിക്കാൻ തീരുമാനം

Published

on

കോതമംഗലം : സംസ്ഥാന സർക്കാർ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്ന പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം പൂർത്തികരിച്ച് പുനരുദ്ധാരണം നടത്താൻ തീരുമാനമായി.

കരാറുകാരന്റെ ഭാഗത്തെ വീഴ്ച മൂലം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ കായിക വകുപ്പ് ഉദ്യോഗസ്ഥരും, ഗ്രാമ പഞ്ചായത്ത് അധികൃതരും കരാറുകാരനുമടങ്ങുന്ന സംഘം സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ പുരോഗതികൾ വിലയിരുത്തിയത്.




സ്റ്റേഡിയം നവീകരണത്തിൽ ഗ്രൗണ്ട് വികസനം,ഗ്യാലറി, ടോയ്ലെറ്റ്‌ ബ്ലോക്ക്‌, ഡ്രൈനേജ്,റിട്ടൈനിംഗ്‌ വാൾ, ഫെൻസിംഗ്‌,ഫ്‌ളെഡ്‌ ലൈറ്റ്‌, അനുബന്ധ സിവിൽ,ഇലക്ട്രിഫിക്കേഷൻ ജോലികളാണ് ഉൾപ്പെടുത്തിയിരുന്നത്.


എന്നാൽ ഗ്രൗണ്ട് ലെവലിംഗ്,ഇന്റർലോക്ക്,സ്റ്റേഡിയത്തിലെ പിൻ ഭാഗത്തെ ഡ്രൈനേജ് എന്നീ പ്രവർത്തികൾ നിലവിൽ പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.ഈ പ്രവർത്തികൾ രണ്ടാഴ്ചക്കകം പൂർത്തീകരിക്കാനാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്‌, വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ്, മീലാൻ ക്ലബ്‌ പ്രസിഡന്റ്‌ ബിന്നി എ ജോസ്, എ പി മുഹമ്മദ്‌,ഷെജീബ് എൻ എസ്,കായിക വകുപ്പ് എഞ്ചിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ്‌ എസ്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ അഭിജിത്ത് എസ്,ആതിര ബാബു എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.






Continue Reading

Local

അജ്ഞാതൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

കോതമംഗലം;മൂവാറ്റുപുഴയിൽ അജ്ഞാതൻ കുഴഞ്ഞുവീണ് മരിച്ചു.മൂവാറ്റുപുഴ വിജയാ ബാങ്കിന് സമീപം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ മൂവാറ്റുപുഴ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി 7 ;45 ഓടെയായിരുന്നു സംഭവം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു. മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ; 04852832304,ഇൻസ്‌പെക്ടർ -9497987122,സബ് ഇൻസ്‌പെക്ടർ – 9497980503







Continue Reading

Local

ഇടുക്കി വണ്ടിപ്പെരിയാറിൽ പതിനാറുകാരി ഗർഭിണി; ഒരാൾ അറസ്റ്റിൽ

Published

on

ഇടുക്കി: വണ്ടിപ്പെരിയാറിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്.

ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണി ആയ വിവരം വീട്ടുകാർക്ക് മനസ്സായിലായത്.




തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയും മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.







Continue Reading

Trending

error: Content is protected !!