Local
ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.
ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.


ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.



വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.
ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.
ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.
കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.





Local
കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികളുടെ പ്രചരണാര്‍ത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാര്‍ഡ് മെമ്പര്‍ ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു.
ലൈബ്രറി സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, പ്രസിഡന്റ് മിനിമോള്‍ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ, ബിജു വി.കെ, വേണു വി.ജി, എം.ടി രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി. ബാലവേദിയിലേയും, വനിതാവേദിയിലേയും അംഗങ്ങള്‍ ബഹുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫെബ്രുവരി 22, 23 തീയതികളിലാണ് വാര്‍ഷികാഘോഷം നടത്തപ്പെടുന്നത്.


വാര്‍ഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളിമത്സരം, നാടകം, സംസ്കാരികസമ്മേളനം, കവിതാരചനാമത്സരം, കുട്ടികള്‍ക്കായുള്ള വിവിധകായികമത്സരങ്ങള്‍, ആലപ്പുഴ ബ്ലൂ ഡയമണ്‍സിന്റെ ഗാനമേള എന്നിവയുണ്ടായിരിക്കും.








Local
പുരോഗമന കലാ സാഹിത്യ സംഘം ഗായകന്‍ പി.ജയചന്ദ്രന്റെ അനുസ്മരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ; പുരോഗമന കലാ സാഹിത്യ സംഘം മുവാറ്റുപുഴ മേഘല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗായകന്‍ പി .ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ചു. മുവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഗായികയും റേഡിയോ ആര്‍ട്ടിസ്റ്റുമായ തെന്നല്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സംഘം പ്രവര്‍ത്തകരായ കലാകാരന്മാരെ എ.പി വര്‍ക്കി മിഷന്‍ ചെയര്‍മാന്‍ പി. ആര്‍ മുരളീധരന്‍ മൊമെന്റോ നല്‍കി ആദരിച്ചു. മേഖലാപ്രസിഡന്റ് സി.എന്‍ കുഞ്ഞുമോള്‍ ആധ്യക്ഷത വഹിച്ച യോഗത്തില്‍ സാഹിത്യസംഘം ജിലാകമ്മറ്റി അംഗം കുമാര്‍.കെ മുടവൂര്‍, മേഖല സെക്രട്ടറി കെ.മോഹനന്‍, വൈസ് പ്രസിഡണ്ട് എം.എന്‍ .രാധാകൃഷ്ണന്‍, ട്രഷറര്‍ എന്‍.വി.പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ജയചന്ദ്രന്റെ ഓര്‍മ്മക്കായി നടത്തിയ ഗാനാഞ്ജലിയില്‍ മുപ്പതോളം കലാകാരന്മാര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ചു.







Local
പെരുമ്പാവൂരിൽ പൂട്ടിയിട്ട ഗോഡൗണിൽ നിന്നും 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി

പെരുമ്പാവൂർ; പെരുമ്പാവൂരിൽ 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി.പെരുമ്പാവൂരിലെ സ്വാത്ത് വല്ലം ഭാഗത്തെ ഗോഡൗണിൽ നിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൂട്ടി കിടക്കുന്ന നിലയിലായിരുന്ന ഗോഡൗൺ തുറന്ന് നടത്തിയ പരിശോധനയിലാണ് അട്ടിയിട്ട ചാക്കുകളിലായി നിരോധിത ലഹരി ഉത്പന്നങ്ങൾ കണ്ടെത്തിയത്.


ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ടാകാം ഇത്തരത്തിൽ ലഹരി സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം സ്വദേശിയുടെ പേരിലുണ്ടായിരുന്ന ഗോഡൗൺ ഇപ്പോൾ കൈവശം വച്ചിരിക്കുന്നത് ഒരു പെരുമ്പാവൂർ സ്വാദേശിയാണ് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.



ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുള്ളതായാണ് നിഗമനം.





-
Uncategorized5 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local6 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news4 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local6 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized5 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local6 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login