Connect with us

Uncategorized

വന്യമൃഗ ശല്യം;വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ്,ആന സമരം 23 -ന്

Published

on

കോതമംഗലം: കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ കമ്മിറ്റികളുടെ നേതൃത്വത്തിൽ 23 -ന് രാവിലെ 10-ന് വന്യമൃഗശല്യത്തിന് ഏതിരെ കോതമംഗലം ഡി.എഫ്.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

ആനസമരം എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് പരിസരത്തുനിന്നും ആനയുടെ രൂപം കെട്ടിവലിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ ഡി.എഫ്.ഒ ഓഫീസിന് മുന്നിലേയ്ക്ക് എത്തുക.



വന്യമൃഗ ശല്യം രൂക്ഷമാകുമ്പോൾ ഒരു നടപടിയും എടുക്കാൻ തയ്യാറാകാത്ത എം.എൽ.എക്കും എൽ. ഡി.എഫ് സർക്കാരിനും എതിരെയാണ് സമരമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഷെമീർ പനയ്ക്കൽ , ബാബു ഏല്യാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.



നിയോജകമണ്ഡലത്തിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട് എന്നീ പഞ്ചായത്തുകളിൽ വന്യമൃഗ ശല്യം രൂക്ഷമായിട്ടും ഫെൻസിംഗ് സ്ഥാപിക്കുന്നതിനോ, ട്രഞ്ച്കുഴിക്കുന്നതിനോ അധികാരികൾ തയ്യാറാകുന്നില്ല.ദിവസേന ആന ഇറങ്ങുന്ന ഭയാനക സാഹചര്യമുണ്ടായിട്ടും, പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിയാത്ത സർക്കാർ അനാസ്ഥ ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം കോൺഗ്രസ് സംഘടിപ്പിക്കും.

കഴിഞ്ഞ എട്ടുവർഷത്തിനിടെ ആക്രമണങ്ങൾക്ക് ഇരയായി മരണം സംഭവിച്ചവർക്കും, പരിക്കേറ്റവർക്കും, കൃഷി നശിച്ചവർക്കും, വളർത്തുമൃഗങ്ങൾ നഷ്ടമായവർക്കും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര എന്ന വീട്ടമ്മ മരണപ്പെട്ടപ്പോൾ നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.

ആർ.ആർ.ടി ടീമിനെ അനുവദിച്ച് കാട്ടാന ആക്രമണം ഉണ്ടാകുമ്പോൾ പ്രദേശവാസികൾക്ക് സംരക്ഷണം നൽകണം. ശാസ്ത്രീയ പഠനം നടത്തി വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണം.

സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫണ്ട് എന്ന ഹെഡിൽ കഴിഞ്ഞ കുറെ വർഷങ്ങളായി പണം അനുവദിക്കാൻ തയ്യാറാകാത്തതുമൂലം ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ശമ്പളം കൊടുക്കുവാൻ കഴിഞ്ഞിട്ടില്ല.ഫയർലൈൻ തെളിക്കൽ, വനം വകുപ്പ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കൽ, അറ്റകുറ്റപ്പണികൾ നടത്തൽ, മറ്റ് ദൈനംദിന ചെലവുകൾ, എന്നിവയെല്ലാം ഈ ഫണ്ടിൽ നിന്നാണ് കാലാകാലങ്ങളായി ചെലവഴിച്ചിരുന്നത്.

അപകടം ഉണ്ടാകുമ്പോൾ മാത്രം വന്യമൃഗ ശല്യത്തെ കുറിച്ച് ചർച്ച ചെയ്യുകയും മാധ്യമങ്ങളിൽ പ്രതികരിക്കുകയും ചെയ്യുന്ന എംഎൽഎയും സർക്കാരും അപ്പോൾ നൽകുന്ന ഉറപ്പുകൾ പിന്നീട് പാലിക്കപ്പെടാത്ത സാഹചര്യമാണുള്ളത്.നവകേരള സദസ്സ് കോതമംഗലത്ത് സംഘടിപ്പിച്ചപ്പോൾ 3800 ഓളം പരാതികൾ ലഭിച്ചതിൽ കൂടുതൽ പരാതികളും വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിൽ ഒരെണ്ണത്തിന് പോലും നാളിതുവരെ ഒരു പരിഹാരവും ഉണ്ടാക്കാൻ സർക്കാരിനും, എം എൽ എ ക്കും കഴിഞ്ഞിട്ടില്ല.നേതാക്കൾ വിശദമാക്കി.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

മുവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ഒരുക്കി.

ഗാനാലാപനങ്ങളാലും, പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുകുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ പട്ടണം സത്യത്തിൽ ബേലെഹേം നഗരി പോലെയായി.



മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നിന്നും ആരംഭിച്ച ടൗൺ കരോൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരകുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്നകരോൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.



മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളിലും വിവിധ സഭകളുടെയും, സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന സംഗീത സദസ്സ് ഗ്ലോറിയ 2024ലിൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേരാണ് സംഗീതം ആലപിച്ചത്.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി വികാരി ഫാ.കുര്യാക്കോസ് കുടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, കൈകാരന്മാർ ജനപ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമർപ്പിതർ തുടങ്ങിയവർ നേതൃത്വം നൽകി.






Continue Reading

Uncategorized

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.



ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.








Continue Reading

Uncategorized

കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

Published

on

കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.

യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.








Continue Reading

Trending

error: Content is protected !!