Local
വന്യമൃഗശല്യം; വിഎസ്എസ് ഓഫീസ് കയ്യേറി, ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, ഒപ്പം ആത്മഹത്യഭീഷിണിയും; എളംബ്ലാശേരി സംഘർഷത്തിന് പരിഹാരമായി
കോതമംഗലം; വന്യമൃശല്യത്തിന്റെ പേരിൽ വനംസംരക്ഷണ സമതി ഓഫീസ് കയ്യേറിയതുമായി ബന്ധപ്പെട്ട് മാലക്കണ്ടം എളംബ്ലാശേരയിൽ ഉടലെടുത്ത സംഘർഷവസ്ഥക്ക് പരിഹാരമായി.7 മണിക്കുറിലേറെ നീണ്ടുനിന്ന മാരത്തോൺ ചർച്ചകളെത്തുടർന്നുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ പ്രിതിഷേധക്കാർ പിന്‍വലിഞ്ഞതോടെയാണ് സംഘർഷവസ്ഥയക്ക് വിരാമമായത്.
വനസംരക്ഷണ സമതി ഓഫീസിൽ അതിക്രമിച്ച് കയറിയ മാമലക്കണ്ടം സ്വദേശി സോളമനെതിരെയുള്ള നിയമ നടപടികൾ മയപ്പെടുത്തുമെന്ന് പോലീസും ഒരു മാസത്തിനുള്ളിൽ ആന ആക്രമണത്തിൽ തകർന്ന വീടുകൾ നിർമ്മിച്ച് നൽകുമെന്നും ഫെൻസിംഗ് സ്ഥാപിക്കുമെന്നും മറ്റും വനംവകുപ്പും ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘർഷത്തിന് കാരണമായ സംഭവപരമ്പരകളുടെ തുടക്കം.മാലക്കണ്ടം സ്വദേശിയും ഇപ്പോൾ കുടുംബസഹിതം എളംബ്ലാശേരിയിൽ താമസിച്ചുവരികയും ചെയ്യുന്ന സോളമൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിച്ചുവന്നിരുന്ന ഇവിടുത്തെ വനംസംരക്ഷണ സമതി വകകെട്ടിടത്തിൽ അതിക്രമിച്ച് കയറിയതിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്.
കെട്ടിടത്തിനുള്ളിൽക്കറിയ ശേഷം സോളമൻ ദേഹത്ത് പെട്രോൾ ഒഴിച്ചു.ശേഷം മുറിയിക്കുള്ളിലെ പാചക വാതക സിലണ്ടറിന്റെ വാൽവും തുറന്നു.പിന്നാലെ മുറിയുടെ കതകും ജനലുമെല്ലാം അകത്തുനിന്നും കുറ്റിയിട്ടു.
ആരെങ്കിലും മുറിയ്ക്കുള്ളിൽക്കടന്നാൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് വിളിച്ചുപറയുന്നുമുണ്ടായിരുന്നു.വിവരം അറിഞ്ഞ് താമസിയാതെ പ്രദേശത്തെ താമസക്കാർ ഇവിടേയ്ക്ക് എത്തി.
ഇന്നലെ ആന ആക്രമണമുണ്ടായെന്നും തന്റെ വീടും കൃഷിയുമെല്ലാം നശിച്ചെന്നും വീട് ലഭിയ്ക്കും വരെ ഇവിടെ താമസിയ്ക്കുമെന്നും ഇറക്കിവിടാൻ ശ്രമിച്ചാൽ ജീവനൊടുക്കും എന്നുമായിരുന്നു ഈയവസരത്തിൽ സോളമന്റെ നിലപാട്.
വിവരമറിഞ്ഞതോടെ സർവ്വവിധ സന്നാഹങ്ങളുമായി അഗ്നിശമന സേനയും പോലീസും കുതിച്ചെത്തി.പ്രശ്‌നം ചർച്ചയിലൂടെ പരിഹരിയ്ക്കാമെന്നായിരുന്നു വനംവകുപ്പ് അധികൃതരുടെ നിലപാട്.
നേര്യമംഗലം ഫോറസ്റ്റ് റേയിഞ്ച് ഓഫീസർ ,അടിമാലി സി ഐ ജനപ്രതിനിധികൾ പൊതുപ്രവർത്തകർ എന്നിവർ നാട്ടുകാരുമായി നടത്തിയ ചർച്ചകളിൽ പങ്കാളികളായി.രാത്രി 7.30 തോടെയാണ് ചർച്ചകളിൽ ഉണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സോളമനും പിൻതുണയുമായി എത്തിയ സ്ഥലവാസികളും പ്രതിഷേധം അവസാനിപ്പിച്ചത്.
Local
കൂട്ടുങ്ങൽ കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു
കോതമംഗലം; നെല്ലിക്കുഴിൽ കൂട്ടുങ്ങൽ കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.പൊതുയോഗം രക്ഷാധികാരി ആലക്കട മക്കാർ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി സംഘടിപ്പിച്ച കുടുംബയോഗത്തിൽ പ്രസിഡൻ്റ് പി എച്ച് ഷിയാസ് അധ്യക്ഷതവഹിച്ചു.പീസ്വാലി സെക്രട്ടറി എംഎം ഷംസുദ്ദീൻ
നദ് വിയുടെ ക്ലാസിന് ശേഷം കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.
ബാവു ചാലാങ്ങൽ, അഷ്കർ അലി, അബ്ദുൾ റഷീദ് ആലക്കട, അഷ്റഫ് ഇളംമ്പ്രകുടി, ഷാജഹാൻ ആലക്കട, മൈതു നാറാണ കോട്ടിൽ, അലി മറ്റപ്പിളികുടി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ എസ് എസ് എൽ സി,പ്ലസ് റ്റു, ഡിഗ്രി, മദ്രസ ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും,
കുടുംബത്തിലെ എല്ലാ വീടുകളിലേക്കും ഗിഫ്റ്റും നറുക്കെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കും, വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്‌ക്കാരങ്ങൾ നൽകിയും ആദരിച്ചു.
18 അംഗ എക്സിക്യുട്ടീവിൽ നിന്നും പുതിയ ഭാരവാഹികളായി പി എച്ച് ഷിയാസ് പ്രസിഡൻ്റ്, കെ എം ബാവു സെക്രട്ടറി, അബ്ദുൾ റഷീദ് ട്രഷറർ, വൈസ് പ്രസിഡൻ്റ് പരീത് മറ്റപിളികുടി, ജോയിൻ്റ് സെക്രട്ടറിമാരായി അഷ്റഫ് ഇളംമ്പ്രകുടി നൈനാർ നാറാണ കോട്ടിൽ എന്നിവരെയും 6 അംഗ യൂത്ത് വിംഗിനേയും,രക്ഷാധികാരിയായി മക്കാർ ആലകട ,ഓഡിറ്ററായി ഷാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു.
Local
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
ഇടുക്കി; കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ.
കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ച് ദിവസങ്ങൾക്കിപ്പുറവും കേസിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വികരിക്കുന്നില്ല എന്നും, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വികരിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
അതേസമയം സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു.സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈൽ ഫോണും, മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പോലീസിന്റെ നിലവിലെ തീരുമാനം.
കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും,അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.സാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
Local
ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത എൽദോസ് വർഗീസിന്റെ വീട് സന്ദർശിച്ചു
കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട എൽദോസ് വർഗീസിന്റെ മാതാപിതാക്കളെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത സന്ദർശിച്ചു.
ആന്റണി ജോൺ എം എൽ എ യോടൊപ്പമായിരുന്നു സന്ദർശനം നടത്തിയത്.മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ സക്കറിയ കോമാട്ട് ,ബിഷപ്പ് സെക്രട്ടറി റവ. അരുൺ തോമസ് എ , റവ. നിതിൻ കെ വൈ , റവ. അനുഗ്രഹ് അലക്സ് ചെറിയാൻ,വാർഡ് മെമ്പർ ബിനീഷ് നാരായണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോഷി പൊട്ടയ്ക്കൽ, സിബി കെ എ,സി പി എം ലോക്കൽ സെക്രട്ടറി വി വി ജോണി എന്നിവരും ഒപ്പമുണ്ടായിരുന്നു.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും