Local
പഞ്ചായത്ത് അംഗത്തെ പുറത്താക്കി,പരാതിയുമായി വനിത പഞ്ചായത്തംഗവും: കോൺഗ്രസിലെ സംഭവ പരമ്പരകൾക്ക് പിന്നിൽ പടപ്പിണക്കമോ?
കോതമംഗലം: മേഖലയിൽ കോൺഗ്രസിൽ പടപ്പിണക്കങ്ങൾ സജീവമായോ.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളാണ് ഇത്തരത്തിൽ ഒരു ചർച്ച സജീവമാവാൻ കാരണം.
കഴിഞ്ഞ ദിവസം കുട്ടംമ്പുഴ പഞ്ചായത്തംഗം കെ എ സിബിയെ ഡിസിസി പ്രസിഡന്റ് പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.സിബി പ്രസിഡന്റായിരുന്ന കുട്ടംമ്പുഴ റൂറൽ സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് സൃഷ്ടിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിയെ പുറത്താക്കുന്നത് എന്ന് ഇതുസംബന്ധിച്ചുള്ള അറയിപ്പിൽ ഡിസിസി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടംമ്പുഴ പഞ്ചായത്തിൽ യൂഡിഎഫിനെ ഭരണത്തിലെത്തിയ്ക്കാൻ പ്രവർത്തിച്ച മേഖലയിലെ പ്രധാന പാർട്ടി പ്രവർത്തകരിൽ ഒരാളാണ് സിബി.പാർട്ടിയിലെ തന്നെ എതിർ ചേരിയിലെ ചിലരുടെ രഹസ്യനീക്കത്തെത്തുടർന്നാണ് സിബിയെ ഡിസിസി പ്രസിഡന്റ് പുറത്താക്കിയത് എന്ന തരത്തിൽ ഇപ്പോൾ പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ചുള്ള വാദപ്രതിവാദങ്ങൾ കെട്ടങ്ങുംമുമ്പെയാണ് കിഴക്കൻ മേഖലയിലെ പാർട്ടിയിലെ വനിത പഞ്ചായത്തംഗം തനിയ്ക്കൊപ്പം ജയിച്ചുവന്ന പുരുഷ പഞ്ചായത്തംഗത്തിനും പാർട്ടിയിലെ മുൻ ബ്ലോക്ക് പ്രസിഡന്റിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി രംഗത്തെത്തിയത്.
പഞ്ചായത്തംഗവും പാർട്ടി നേതാവും ലൈംഗീകച്ചുവയോടെ തന്നോട് സംസാരിച്ചു,കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു,ഭീഷിണിപ്പെടുത്തി,പൊതുസമൂഹത്തിൽ മോശക്കാരിയായി ചിത്രീകരിച്ച് പ്രചാരണം നടത്തി എന്നിവയായിരുന്നു വനിത പഞ്ചായത്തംഗത്തിന്റെ പരാതിയിലെ പ്രധാന പരാമർശങ്ങൾ.
പരാതി കൊടുത്തിട്ടുണ്ടെന്നും, പാർട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിയ്ക്കും എന്ന് അറിയാൻ കാത്തിരിയ്ക്കുകയാണെന്നും ഇന്നലെ പരാതിക്കാരിയായ പഞ്ചായത്തംഗം എം4 മലയാളത്തോട് പ്രതികരിച്ചിരുന്നു.
തന്നെ പരാതിക്കാരി സമൂഹത്തിൽ മോശക്കാരനായി ചിത്രകരിച്ചെന്നും ഇക്കാര്യം പാർട്ടി നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തുമെന്നുമായിരുന്നു ആരോപണ വിധേയനായ പഞ്ചായത്തംഗത്തിന്റെ പ്രതികരണം.എന്തായാലും ഇന്നലെ ഇരുവരുമായി ഡിസിസി പ്രസിഡന്റ് മുഖഹമ്മദ് ഷിയാസ് ചർച്ച നടത്തിയെന്നും, ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ചെന്നുമാണ് ഇപ്പോൾ പരക്കെ പ്രചരിയ്ക്കുന്ന വിവരം.
ഇക്കാര്യം ആരോപണ വിധേയനായ പഞ്ചായത്തംഗം എം 4 മലയാളത്തോട് സ്ഥിരീകരിച്ചു.ഏതാണ്ട് ഇത്തരത്തിലുള്ള പ്രതികരണമാണ് പരാതിക്കാരിയും പങ്കുവച്ചത്.ഡിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തന്നെക്കുറിച്ച് ചിലർ തന്നെക്കുറിച്ച് തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യങ്ങൾ വഴി പ്രചരിപ്പിയ്്ക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമ നടപകളെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ടെന്നും പരാതിക്കാരി എം4 മലയാളത്തോട് വ്യക്തമാക്കി.
വനിത പഞ്ചായത്തംഗത്തിന്റെ പരാതി സിബിയെ പുറത്താക്കിയതിന് പിന്നാലെയാണ് പുറത്തുവന്നതെന്നും ഇതിന് പിന്നിൽ സിബിയെ അനുകൂലിയ്ക്കുന്നവരാണ് എന്നും മറ്റു മുള്ള പ്രചാരണം ശക്തിപ്പെട്ടിട്ടുണ്ട്.
വനിത പഞ്ചായത്തംഗം ഡിസിസി പ്രസിഡന്റിന് അയച്ച പരാതി സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നും, പരാതിയിലെ ആരോപണ വിധേയനായ പഞ്ചായത്തംഗത്തെ പൊതുസമൂഹത്തിൽ മോശക്കാരനാക്കുകയായിരുന്നു പ്രചാരണത്തിന് ചുക്കാൻപിടച്ചവരുടെ ലക്ഷ്യമെന്നും മറ്റുമുള്ള ചർച്ചകളും പാർട്ടി പ്രദേശിക തലം മുതൽ സജീവമായിട്ടുണ്ട്.
എന്തായാലും ഈ രണ്ട് സംഭവങ്ങളും പാർട്ടിക്ക് മേഖലയിൽ വലിയ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സാധാരണ പ്രവർത്തകരുടെ വിലയിരുത്തൽ.
Local
പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ
കോതമംഗലം; പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ.നിരവധി കേസുകളിൽ ഉൾപ്പെട്ട മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കനാൽ പാലം ജംഗ്ഷനിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തിയതിനാണ് ഇരുവരെയും പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയും, മകൻ ഷമീർ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടയാളുമാണ്.ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐ ശിവ പ്രസാദ് ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.
Local
കൂട്ടുങ്ങൽ കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു
കോതമംഗലം; നെല്ലിക്കുഴിൽ കൂട്ടുങ്ങൽ കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.പൊതുയോഗം രക്ഷാധികാരി ആലക്കട മക്കാർ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി സംഘടിപ്പിച്ച കുടുംബയോഗത്തിൽ പ്രസിഡൻ്റ് പി എച്ച് ഷിയാസ് അധ്യക്ഷതവഹിച്ചു.പീസ്വാലി സെക്രട്ടറി എംഎം ഷംസുദ്ദീൻ
നദ് വിയുടെ ക്ലാസിന് ശേഷം കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.
ബാവു ചാലാങ്ങൽ, അഷ്കർ അലി, അബ്ദുൾ റഷീദ് ആലക്കട, അഷ്റഫ് ഇളംമ്പ്രകുടി, ഷാജഹാൻ ആലക്കട, മൈതു നാറാണ കോട്ടിൽ, അലി മറ്റപ്പിളികുടി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ എസ് എസ് എൽ സി,പ്ലസ് റ്റു, ഡിഗ്രി, മദ്രസ ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും,
കുടുംബത്തിലെ എല്ലാ വീടുകളിലേക്കും ഗിഫ്റ്റും നറുക്കെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കും, വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്ക്കാരങ്ങൾ നൽകിയും ആദരിച്ചു.
18 അംഗ എക്സിക്യുട്ടീവിൽ നിന്നും പുതിയ ഭാരവാഹികളായി പി എച്ച് ഷിയാസ് പ്രസിഡൻ്റ്, കെ എം ബാവു സെക്രട്ടറി, അബ്ദുൾ റഷീദ് ട്രഷറർ, വൈസ് പ്രസിഡൻ്റ് പരീത് മറ്റപിളികുടി, ജോയിൻ്റ് സെക്രട്ടറിമാരായി അഷ്റഫ് ഇളംമ്പ്രകുടി നൈനാർ നാറാണ കോട്ടിൽ എന്നിവരെയും 6 അംഗ യൂത്ത് വിംഗിനേയും,രക്ഷാധികാരിയായി മക്കാർ ആലകട ,ഓഡിറ്ററായി ഷാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു.
Local
കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
ഇടുക്കി; കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ.
കട്ടപ്പന റൂറൽ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ച് ദിവസങ്ങൾക്കിപ്പുറവും കേസിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വികരിക്കുന്നില്ല എന്നും, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വികരിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.
അതേസമയം സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു.സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈൽ ഫോണും, മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പോലീസിന്റെ നിലവിലെ തീരുമാനം.
കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും,അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.സാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും