Uncategorized
“കോതമംഗലം ബാവയോട് ” സ്‌നേഹവും കരുതലും; ചാക്കാലനായർ കുടുംബത്തെ മാർ തോമ ചെറിയ പള്ളി ആദരിച്ചു
കോതമംഗലം; പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയോട് പൂർവ്വീകൻ കാണിച്ച സ്‌നേഹവും കരുതലും പരിഗണിച്ച് ചാക്കാലനായർ കൂടുംബത്തിന് മാർ തോമ ചെറിയ പള്ളിയുടെ ആദരം.
ഇന്നലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് പള്ളി സംഘിടിപ്പിച്ച സർവ്വമത സമ്മേളന വേദിയിലാണ് പള്ളിയിലെ സുപ്രധാന ചടങ്ങുകൾക്ക് മുന്നിൽ തൂക്കുവിളക്കെടുക്കുന്ന ചാക്കാലനായർ കുടുംബാംഗം പൂതീയ്ക്കൽ പി എസ് സുരേഷിനെയും ബന്ധുക്കളെയും സ്റ്റേജിൽ വിളിച്ചുവരുത്തി ആദരം അർപ്പിച്ചത്.
സർവ്വമത സമ്മേളനത്തിന്റെ സമ്മേളനത്തിന്റെ ഉൽഘാടകൻ ചെങ്ങന്നൂർ ശ്രീനാരായണ വിശ്വധർമ്മമഠം മഠാധിപതി ശ്രീമദ് ശിവബോധാനന്ദ സ്വാമിയും ചടങ്ങിൽ സംബന്ധിച്ച കുര്യക്കോസ് മോർ തെയോഫിലോസ് മെത്രപ്പോലീത്തയും ചേർന്നാണ് വിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യത്തിൽ സുരേഷിനെ ഷാൾ അണിയിച്ച് ആദരിച്ചത്.
പറങ്കികളുടെ ആക്രമണത്തിൽ നിന്നും മലങ്കര സഭയെ രക്ഷിക്കാനുള്ള ദൗത്യവുമായി പ്രായാധിക്യവും രോഗങ്ങളും വകവയ്ക്കാതെ മെസപ്പട്ടോമിയയിലെ കുദൈദ് ഗ്രാമവാസിയായ യൽദോ മാർ ബസേലിയോസ് ബാവയുടെ നേതൃത്വത്തിലുള്ള സംഘം 1685-ൽതലശേരിയിൽ പായ്ക്കപ്പലിറങ്ങി.
പിന്നീട് പറങ്കികളുടെ കണ്ണിൽപ്പെടാതെ പാത്തുപതുങ്ങിയും ഏറെ കഷ്ടതകൾ സഹിച്ച് 92 -കാരനായ ബാവ കോതമംഗലത്തിനടുത്ത് കോഴിപ്പിള്ളിയിലെത്തി.ഈ ഇവിടെ കന്നുകാലി മേയ്ച്ചിരുന്ന ചാക്കാല നായരുടെ സഹായത്തോടെയാണ് ബാവ ചെറിയ പള്ളിയിലെത്തിയത്.
താമസിയാതെ ബാവ മരണപ്പെട്ടു.മൃതദ്ദേഹം പള്ളിയകത്ത് അടക്കം ചെയ്തു.ബാവായുടെ കബർ സ്ഥിതിചെയ്യുന്ന പള്ളി ഇന്ന് ആഗോള തീർത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു.
ഈ പരിശുദ്ധന്റെ ഓർമ്മ പുതുക്കലാണ് കന്നി 20 പെരുന്നാൾ.339-ാം ഓർമ്മപ്പെരുന്നാളാണ് ഈ വർഷം ആഘോഷിയ്ക്കുന്നത്.ഒക്ടോബർ 2.3 തീയതികളിലാണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.
.ഒക്ടോബർ 2-ന് നഗരം ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിന്റെ മുൻ നിരയിൽ തൂക്കുവിളക്കെടുക്കുന്നത് ചാക്കാലനായർ കുടുംബത്തിലെ പിൻമുറക്കാരാണ് .ഈ വർഷം ഇന്നലെ ആദരവ് ഏറ്റുവാങ്ങിയ സുരേഷാണ് തൂക്കുവിളക്കെടുക്കുക.
ഇത്തരം ചടങ്ങുകൾ പിൻതുടരുന്നതിനാൽ കന്നി 20 പെരുന്നാൾ മതമൈത്രിയുടെ പ്രതീകം എന്ന നിലയിലും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
Uncategorized
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.
ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.
Uncategorized
കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി
കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.
Uncategorized
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ 27ന് തട്ടേക്കാട് സന്ദർശനം നടത്തുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
2024 ഡിസംബർ 19,20,21 തീയതികളിലായിട്ടാണ് തട്ടേക്കാട്,പമ്പാവാലി ഏയ്ഞ്ചൽ വാലി എന്നീ പ്രദേശങ്ങളിൽ സംഘം പരിശോധന നടത്തുവാൻ നേരത്തെ നിശ്ചയിച്ചിരുന്നത്. ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്,എന്നിവരെ കൂടാതെ കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരിക്കും.
ഡിസംബർ 26,27,28 തീയതികളിലായിട്ടാണ് തട്ടേക്കാട്, പമ്പാവാലി, ഏയ്ഞ്ചൽ വാലി പ്രദേശങ്ങൾ സന്ദർശിക്കാനായി സംഘം എത്തുന്നത്.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും