Connect with us

Entertainment

കരാത്തേയിൽ ഷീൻ ബുക്കാൻ ഇന്ത്യ സ്‌കൂളിന് മികച്ച നേട്ടം

Published

on

കോതമംഗലം : ശ്രീലങ്കയിൽ കഴിഞ്ഞ 29 മുതൽ 31 വരെ നടന്ന ജപ്പാൻ കരാത്തെ ദോ ഷിറ്റോ റിയൂ ഷിൻബുക്കാൻ ശ്രീലങ്ക ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പ് 2024 ൽ, ഷീൻ ബുക്കാൻ ഇന്ത്യ കരാത്തെ സ്‌കൂളിൽ നിന്ന് പങ്കെടുത്ത 4 പേർക്കും മികച്ച നേട്ടം.

ആഗസ് ആഷ്‌ലി കത്ത വിഭാഗത്തിൽ സ്വർണ്ണം നേടിയപ്പോൾ , സേതു ലക്ഷ്മി, വൈഗാ ലക്ഷ്മി എന്നിവർ കുമിത്തെ വിഭാഗത്തിൽ സ്വർണ്ണവും, ആദിനാഥ് വെങ്കലവും നേടി.ജപ്പാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും താരങ്ങൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.ഷീൻ ബുക്കാൻ ഇന്ത്യയുടെ പ്രധാന താരമായ ആഗ്‌നസ് ആഷ്‌ലി എം. എ. ഇംഗ്ലീഷ് ബിരുദധാരിയാണെങ്കിലും, കരാത്തെ ഒരു പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്ന താരമാണ് . തൃക്കാരിയൂർ കൂനം മാവുങ്കൽ ബൈജുവിന്റെയും സ്മിതയുടെയും മകളാണ് ആഷ്ലി . .സേതുലക്ഷ്മി മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്.മൂവാറ്റുപുഴ വിനായക സന്തോഷിന്റെയും സിനിയുടേയും മകളാണ്. തൃക്കാരിയൂർ രഘുനാഥമന്ദിരത്തിൽ രാജേഷിന്റെയും, ശ്രീകലയുടേയും മകനാണ് കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിനാഥ്. ഓടക്കാലി പനിച്ചയം ചെറുവള്ളിപടി അനീഷിന്റേയും നീതുവിന്റേയും മകളായ വൈഗാലക്ഷ്മി കോതമംഗലം ശോഭന സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഷിൻബുക്കാൻ ഇന്ത്യയുടെ ചീഫ് ഷീഹാൻ രഞ്ജിത് ജോസിന്റെ കീഴിലാണ് ഇവർ പരിശീലനം നടത്തുന്നത്.



 



 

 






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

കോതമംഗലം മാർ തോമ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ; വിശ്വാസി സമൂഹം ഒഴുകിയെത്തി, ജനസാഗരമായി കോതമംഗലം

Published

on

കോതമംഗലം ; മർത്തോമാ ചെറിയ പള്ളിയിലെ ചിരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നളിനോട് അനുബന്ധിച്ച് ഇന്നലെ നടന്ന പ്രധാന ചടങ്ങുകളിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നായി ഒഴികുകിയെത്തിയത് പതിനായിരങ്ങൾ.

ഇന്ന് രാവിലെ മുതൽ പലഭാഗങ്ങളിൽ നിന്നും പള്ളിയിലേയ്ക്ക് കാൽനട തീർത്ഥാടകരുടെ പ്രവാഹം ആരംഭിച്ചിരുന്നു.വൈകുന്നേരത്തോടെ പള്ളിയും പരിസരവും വിശ്വാസികളെക്കൊണ്ടുനിറഞ്ഞു.



നഗരവീഥികളിലും ഇതുതന്നെയായിരുന്നു സ്ഥിതി.കിലോമാറ്ററുകളോളം നീണ്ടുകിടക്കുന്ന പാതയിൽ തമ്മിൽ കൂട്ടിമുട്ടാതെ നടക്കാൻ സന്ദർശകർ നന്നേ പാടുപെട്ടു.



ഇരുൾ വീണതോടെ പള്ളിയും പരിസരവും ബഹുവർണ്ണ വൈദ്യുത ദീപപ്രഭയിൽ മുങ്ങി.ചെറിയ പള്ളിയിലും സമീപത്തെ വലിയ പള്ളിയിലും ഒരുക്കിയിരുന്ന ദീപാലങ്കാരങ്ങളായിരുന്നു രാത്രിയിലെ മുഖ്യ ആകർഷക ഘടകം.

ആകാശ ഊഞ്ഞാലും ഉൾപ്പെടെ ഉത്സവ സ്ഥലങ്ങളിലെ ഒട്ടുമിക്ക വിനോദോപാതികളും പള്ളിപ്പരിസരത്തുണ്ട്.

രാത്രി 9.30 തോടെ നഗരം ചുറ്റി നടന്ന പെരുന്നാൾ പ്രദക്ഷണം വിശ്വാസിസമൂഹത്തിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ തന്നെ വേണ്ടി വന്നു.

മാർ തോമ ചെറിയ പള്ളിയിൽ കബറടക്കം ചെയ്യപ്പെട്ടിട്ടുള്ള പരിശുദ്ധ യൽദോമാർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ.ഈ വർഷം 339-ാം ഒർമ്മപ്പെരുന്നാണ് ആഘോഷിയ്ക്കുന്നത്.

കാൽനട തീർത്ഥാടകരിൽ ഏറെയും ഹൈറേഞ്ച് മേഖലയിൽ നിന്നുള്ളവരായിരുന്നു.തീർത്ഥാടകരിലെ സ്ത്രീകളുടെ വലിയ പങ്കാളിത്തവും ശദ്ധേയമായി.

മാർ തോമ ചെറിയപള്ളി ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രം എന്ന നിലയിൽ അറിയപ്പെട്ടുതുടങ്ങിയതാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷത്തിൽ കൂടുതൽ വിശ്വാസികൾ എത്താൻകാരണമെന്നാണ് പള്ളിഭരണസമതിയുടെ വിലയിരുത്തൽ.

ജാതി-മത ചിന്തകൾ വെടിഞ്ഞ് ,കോതമംഗലത്തിന്റെ ഉത്സവമായ പെരുന്നാളിൽ പങ്കെടുക്കാൻ വൻ ജനക്കൂട്ടം എത്തുന്നു എന്നതും കന്നി 20 പെരുന്നാളിന്റെ പ്രത്യേകതയാണ്.

പെരുന്നാളിന്റെ സുരക്ഷ ക്രമീകരണങ്ങൾക്കായി 500 ലേറെ വരുന്ന പോലീസ് സംഘം നഗത്തിലുണ്ട്. ആലുവ റൂറൽ എസ്പി ഡോ. വൈഭവ് സക്‌സേന മൂവാറ്റുപുഴ ഡിവൈഎസ്പി ബൈജു പി, കോതമംഗലം ഇൻസ്‌പെക്ടർ റ്റി പി ബിജോയ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരവധി കർമ്മപദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

കൈകോർത്ത് വ്യാപാരി സമൂഹവും

പെരുന്നാളിൽ പങ്കെടുക്കാൻ കോതമംഗലത്ത് എത്തിയ തീർത്ഥാടകർക്ക് വ്യാപാരി വ്യവസായി ഏകോപന സമതി ടൗൺ യൂണിറ്റ് കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു.

കോതമംഗലം നഗരസഭ ബസ് സ്റ്റാന്റിന് സമീപം സജീകരിച്ച സ്റ്റാളിൽ നിന്നായിരുന്നു കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്തത്. വിതരണ ഉത്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് ഇ എം ജോണി നിർവ്വഹിച്ചു.

യൂണിറ്റ് പ്രസിഡന്റ് നൗഷാദ് എം പി, സെക്രട്ടറി ഷിന്റോ ഏലിയാസ്, ട്രഷറർ കെ കെ വിശ്വനാഥൻ, യുത്ത് വിംഗ് പ്രസിഡന്റ് റെജി മാനുവൽ, വനിതാ വിംഗ് പ്രസിഡന്റ് ആശാ ലില്ലി തോമസ്, ബെന്നി വർഗീസ് ചന്ദ്രശേഖരൻ റ്റി.എസ്, സാജൻ പീറ്റർ, സലീം എം എം, ബെന്നി ജോർജ്ജ്, സാമുവൽ ഡി. പി, അലി കെ എം, ഷെമീർ മുഹമ്മത്, നാസർ കെ എം, എന്നിവർ നേതൃത്വം നൽകി.

സ്വീകരണം ഒരുക്കി ബസ് ഓണേഴ്‌സ് അസോസീയേഷനും

കോതമംഗലം ബസ്സ് ഓണേഴ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ കാൽ നട തീർത്ഥ സംഘങ്ങൾക്ക് മധുര പലഹാരം നൽകി, സ്വീകരണം ഒരുക്കിയിരുന്നു.

വിവിധ സ്ഥാപനങ്ങളുടെയും വ്യക്ത്തികളുടെയും നേതൃത്വത്തിൽ പെരുന്നാളിന് എത്തുന്ന കാൽനട യാത്രക്കാർക്ക് കുടി വെള്ളവും ലഘുഭക്ഷണവും നൽകാനായി പാതകളുടെ ഇരുവശങ്ങളിലും കൗണ്ടറുകളും തുറന്നിരുന്നു.

പെരുന്നാളിന് എത്തിയ മുഴുവൻ വിശ്വാസികൾക്കും ഭക്ഷണവും പള്ളിയിൽ നിന്നും ഭക്ഷണവും കുടിവെള്ളവും ഒരുക്കിയിരുന്നു.ഭക്ഷണ വിതരണത്തിനായി പള്ളിപരസരത്ത് പന്തലും ഒരുക്കിയിരുന്നു.

സെപ്റ്റംബർ 25-ന് മാർ തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരുത്തുവയലിൽ കൊടി ഉയർത്തിയതോടെയാണ് 10 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷൾക്ക് തുടക്കമായത്.പെരുന്നാൾ നാളെ സമാപിയ്ക്കും.

 






Continue Reading

Entertainment

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഓണചിത്രങ്ങളെ ബാധിക്കുമോ എന്ന് പരക്കെ ആശങ്ക

Published

on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഉയർന്നിട്ടുള്ള ആരോപണവും കേസുകളും ഓണചിത്രങ്ങളെ ബാധിയ്ക്കുമോ എന്ന് പരക്കെ ആശങ്ക.

വമ്പൻ മുതൽമുടക്കോടെ വരുന്ന ജിതിൻ ലാലിന്റെ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം, ആന്റണി വർഗീസും രാജ് ബി. ഷെട്ടിയും ഒന്നിക്കുന്ന അജിത് മാമ്പള്ളിയുടെ കൊണ്ടൽ, ജിൻജിത് അയ്യത്താന്റെ ആസിഫ് അലി– അപർണ ബാലമുരളി ചിത്രം കിഷ്കിന്ധാകാണ്ഡം, ഒമർ ലുലുവിന്റെ റഹ്മാൻ ചിത്രം ബാഡ്ബോയ്സ് എന്നിവയാണ് പ്രധാന ഓണം റിലീസുകൾ.



ഈ ആഴ്ചയിലാണ് ചിത്രങ്ങളെല്ലാം തിയറ്ററിലെത്തുന്നത്.ഈ ചിത്രങ്ങൾക്കായി 75 കോടിയോളം രൂപ മുടക്കായിട്ടുണ്ടെന്ന് പ്രാഥമീകമായി പുറത്തുവന്നിട്ടുള്ള വിവരം.



തിയറ്ററിലേക്കു പ്രേക്ഷകർ എത്തുമോയെന്ന ആശങ്ക വ്യാപകമാണ്.ചിത്രങ്ങൾക്ക് നല്ല റിപ്പോർട്ട് കിട്ടിയാൽ പ്രേക്ഷകർ ഒഴുകിയെത്തും എന്ന കണക്കുകൂട്ടലിലാണ് അണിയറ പ്രവർത്തകർ.

ആസിഫ് അലിയും, അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിഷ്കിന്ധകാണ്ഡം ദിൻജിത്ത് അയ്യത്താൻ ആണ് സംവിധാനം ചെയ്തിട്ടുള്ളത്.ചിത്രം സസ്പെൻസ് ത്രില്ലറർ ആയിരിയ്ക്കുെമെന്നാണ് സൂചന.

ഛായാഗ്രാഹകൻ കൂടിയായ ബാഹുൽ രമേശാണ് ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.കക്ഷി അമ്മിണിപ്പിള്ളയിലെ വിജയകരമായ സഹകരണത്തിന് ശേഷം ആസിഫ് അലിയും, സംവിധായകൻ ദിൻജിത്ത് അയ്യത്താനും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണ് ഇത്.

ഗുഡ്‌വിൽ എൻ്റർടൈൻമെൻ്റ്‌സിൻ്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ഈ ചിത്രം അതിൻ്റെ മികച്ച ആഖ്യാനവും, ശക്തമായ പ്രകടനവും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.സുഷിൻ ശ്യാമിൻ്റെ സംഗീതവും സൂരജ് ഇ.എസിൻ്റെ എഡിറ്റിംഗും ചിത്രത്തിന് കൂടുതൽ മികവ് പകരും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ .

ഈ മാസം 12 – ന് ചിത്രം തീയറ്ററുകളിൽ എത്തും.റഹ്മാനും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തുന്ന ബാഡ് ബോയ്സ്, ഒമർ ലുലുവാണ് സംവിധാനം ചെയ്തിട്ടുള്ളത്.അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും സാരംഗ് ജയപ്രകാശ് ആണ് നിർവ്വഹിച്ചിട്ടുള്ളത്.

ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ബാല, അജു വർഗീസ്, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, സൈജു കുറുപ്പ്, ബാബു ആൻ്റണി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.ആൽബി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്.

ചിത്രം ഒക്ടോബറിലാണ് തീയറ്ററിൽ എത്തുക.അജയൻ്റെ രണ്ടാം മോഷണം ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചത്രമാണ്. ടൊവിനോ തോമസ് , കൃതി ഷെട്ടി , ഐശ്വര്യ രാജേഷ് , ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ടൊവിനോ തോമസ് ഏറ്റെടുത്തിട്ടുള്ളത്.സുജിത്ത് നമ്പ്യാർ തിരക്കഥയെഴുതിയ ഈ ചിത്രം മലയാള സിനിമയിലെ കൃതി ഷെട്ടിയുടെ അരങ്ങേറ്റം കൂടിയാണ്.

മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഡോ. ​​സക്കറിയ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.






Continue Reading

Entertainment

ഓൺലൈനിൽ ഓണസദ്യയും; തയ്യാറാക്കുന്നത് ഗുണമേന്മയുടെ മികവിൽ,വിതരണം 24 മണിക്കൂർ മുൻപ് ഓഡർ നൽകുന്നവർക്ക് മാത്രമെന്നും “ഈറ്റിലി”

Published

on

 

കോതമംഗലം; ഇന്ന് അത്തം.അത്തം പത്ത് ഓണം.ഓണം എന്നും മലയാളിക്ക് ഗ്രഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ്.പൂക്കളവും കളികളും സദ്യയുമെല്ലാമാണ് ഓണത്തെക്കുറിച്ച് ചിന്തിയ്ക്കുമ്പോൾ ആദ്യം ഓർമ്മയിൽ എത്തുക.



നാടെങ്ങും ഇനിയുള്ള ദിവസങ്ങൾ ഓണ ആഘോഷ തിമിർപ്പിലാവും.ഓണക്കാലം വ്യാപാര മേഖലയ്ക്കും ഉണർവ്വ് പകരും.വീടുകളിൽ തിരുവോണ സദ്യ വിഭവങ്ങളെക്കുറിച്ചുള്ള ചർച്ചകളും സജിവമായിക്കഴിഞ്ഞു.



ഓൺലൈൻ വ്യാപാരം പൊടിപൊടിക്കുന്ന കാലമാണിത്.ഉപ്പുതൊട്ട് കർപ്പൂരം വരെ ഓൺലൈൻ സൈറ്റുകളിൽ നിന്നും വാങ്ങാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇപ്പോൾ കോതമംഗലം മേഖലയിൽ ഓൺലൈൻ ബുക്കിംഗിലൂടെ ഓണസദ്യയും ലഭിയ്ക്കും.’ ഈറ്റിലി ‘ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള ഫുഡ് ഡെലിവറി ഏജൻസിയാണ് ആവശ്യക്കാർക്ക് സദ്യ എത്തിച്ച് നൽകുന്നത്.

ഒരു ദിവസം മുമ്പുള്ള ബുക്കിംഗ് പ്രകാരണമാണ് വീട്ടിൽ തയ്യാറാക്കുന്ന അതെ രുചിയിലും ഗുണത്തിലും സദ്യ എത്തിച്ച് നൽകുന്നതെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാർ അറിയിച്ചു.

4 പേർക്കുള്ള സദ്യാപായ്ക്കറ്റിന് 800 രൂപയും ഡെലിവറി ചാർജ്ജുമാണ് സ്ഥാപനം നിശ്ചയിച്ചിട്ടുള്ളത്.ആവശ്യക്കാരുടെ എണ്ണം 50 -ന് മുകളിലാണെങ്കിൽ ഒരാൾക്ക് 170 രൂപയും ഡെലിവറി ചാർജ്ജുമാണ് സ്ഥാപനം ഈടാക്കുക.ബുക്കിംഗിന് 7403870277.

 






Continue Reading

Trending

error: Content is protected !!