Connect with us

Local

ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ

Published

on

ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.

ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.




ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.


വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.

ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.

ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.

കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.






Local

ജൈവ കീടനാശിനി കിറ്റ് വിതരണം ചെയ്തു

Published

on

കോതമംഗലം; കൃഷിഭവൻ കൃഷിക്കാർക്കായി കൃഷസമൃദ്ധി പദ്ധതിയിലുൾപ്പെടുത്തി ജൈവ വളം – ജൈവ കീടനാശിനി കിറ്റുകളും തൈകളും വിതരണം ചെയ്തു.

ട്രൈക്കോ ഡാർമ – സൂഡോമോണസ് – സമ്പൂർണ്ണ ഫിഷ് സുമിനോ ആസിഡ് – ബ്യൂവേറിയ കുമ്മായം ജൈവ വളം ഉൾപ്പെട്ട കിറ്റാണ് വിതരണം ചെയ്തത്.നഗരസഭാ ചെയർമാൻ കെ.കെ. ടോമി ഉൽഘാടനം ചെയ്തു.




വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ കൗൺസിലർ പി.ആർ ഉണ്ണികൃഷ്ണൻ,സതി. പി.ഐ സ്വാഗതവും കൃഷി ‘ അസി:എൽദോസ് എബ്രഹാം, രമ്യസുധീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. 145 കർഷകർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.







Continue Reading

Local

ജോസ് വർഗീസ് ചക്കാലക്കുന്നേലിന്റെ മാതാവ് മേരി വർഗീസ് അന്തരിച്ചു

Published

on

കോതമംഗലം; ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ് ചക്കാലക്കുന്നേലിന്റെ മാതാവ് മേരി വർഗീസ് (84) അന്തരിച്ചു.

സംസ്കാരം നീറമ്പുഴകവലയിലുള്ള വീട്ടിലെ ശുശ്രുഷക്ക് ശേഷം ഇന്ന് മൂന്നുമണിക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.




 







Continue Reading

Local

കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാദിനം സംഘടിപ്പിച്ചു

Published

on

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ കെ.വി തോമസ്, എം പി ടി എ പ്രസിഡണ്ട് ജിപ്സി അലക്സ്, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ജിജു തോമസ് എന്നിവർ പ്രതിഭകൾക്ക് ആശംസകൾ നേർന്നു.




സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ സ്വാഗതം അർപ്പിക്കുകയും, സ്കൂൾ ലീഡർ കുമാരി ദേവനന്ദ സുരേഷ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.


സംസ്ഥാനതലത്തിൽ കല,ശാസ്ത്രം, സ്പോർട്സ് എന്നിവയിൽ മികവ് പുലർത്തിയ പ്രതിഭകൾക്കും, എൻ എം എം എസ്, യുഎസ്എസ് വിജയികൾക്കും രാജ്യപുരസ്കാർ ഗൈഡ്സിനും ഒരുക്കിയ വർണ്ണശബളമായ അനുമോദന ചടങ്ങിൽ, പ്രതിഭകളെ, ബാൻഡ് മേള ത്തോടെ വേദിയിലേക്ക് ആനയിക്കുകയും, മെമെന്റോകളും സർട്ടിഫിക്കറ്റുകളും നൽകി എംഎൽഎ അനുമോദിക്കുകയും ചെയ്തു.

ഇവരെ കൂടാതെ, സബ്ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 222 പ്രതിഭകൾ, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 90 വിദ്യാർത്ഥിനികൾ, ലിറ്റിൽ കൈറ്റ്സ് , റെഡ് ക്രോസ് വിജയികളായ 96 കുട്ടികൾ, കെസിഎസിൽ വിജയികളായ 16 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 492 കുട്ടികളെയാണ് പ്രതിഭാ ദിനത്തിൽ ആദരിച്ചത്.






Continue Reading

Trending

error: Content is protected !!