Local
മേരി ജോർജ് നടുവിലേടത്ത് അന്തരിച്ചു
കോതമംഗലം ; മേരി ജോർജ് നടുവിലേടത്ത് അന്തരിച്ചു. 79 വയസ്സായിരുന്നു.
സംസ്കാരശുശൂഷകൾ ഇന്ന് രാവിലെ 11 മണിയ്ക്ക് വിട്ടിലെ ശുശ്രൂഷകൾകുശേഷം ഇരട്ട യാനിക്കുന്ന്’സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ ജോബി ,സോബി ജോളി .. മരുമക്കൾ ജോബിയുടെ ഭാര്യ ആനിസ് പുതുപ്പാടി ഇടപ്പറമ്പിൽ കുടുബാംഗം.
സോബിയുടെ ഭർത്താവ് സണ്ണി കറുകടംകയനാട്ടുമറ്റത്തിൽ കുടുംബാഗം ജോളിയുടെ ഭാര്യ ജോമോൾ ഇളങ്ങവും മാർ ക്കരയിൽ കുടുബാംഗം. ഈസ്റ്റ് മാറാടി ഹൈസ്കൂൾ ജംഗ്ഷൻ.
Local
ഇടുക്കി വണ്ടിപ്പെരിയാറിൽ പതിനാറുകാരി ഗർഭിണി; ഒരാൾ അറസ്റ്റിൽ
ഇടുക്കി: വണ്ടിപ്പെരിയാറിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശി വിജയ് ആണ് പിടിയിലായത്.
ഇയാൾ പെൺകുട്ടിയെ പ്രണയം നടിച്ച് പല തവണ പീഡനത്തിനിരയാക്കിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണി ആയ വിവരം വീട്ടുകാർക്ക് മനസ്സായിലായത്.
തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയും മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Local
കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ. ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റഫറൻ്റ് ഫാ ജോസ് അലക്സ്,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ്,ആർട്ട്‌സ് ക്ലബ് സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എം എസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Local
മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റി രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി
മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത വഹിച്ചു.
പ്രകാശ് ശ്രീധർ വിഷയമവതരിപിച്ചു. രക്ഷാധികാരിയായി പി പി എൽദോസിനേയും, ചെയർമാനായി യു.ആർ ബാബുവിനേയും, ജനറൽ കൺവീനറായി പ്രേംനാഥിനേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെ ലതാ തീയറ്ററിലും നഗരസഭയുടെ ലതാ പാർക്കിലുമായാണ് ചലച്ചിത്ര മേള നടക്കുന്നത്.
യോഗത്തിൽ ഡി പ്രേംനാഥ്, എൻ.വി പീറ്റർ, അഡ്വ. ബി അനിൽ, എം.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
-
Uncategorized4 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local5 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news3 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local5 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized4 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local5 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും