Connect with us

Local

കടമുറികളുടെ കരം സ്വീകരിച്ചില്ല; അദാലത്തിൽ നടപടി സ്വീകരിച്ച് വ്യവസായ വകുപ്പ് മന്ത്രി

Published

on

കോതമംഗലം;കരം അടച്ചു വരുന്ന രേഖകൾ കുട്ടമ്പുഴ പഞ്ചായത്ത് രജിസ്റ്ററിൽ ഉണ്ടായിട്ടും സഞ്ചയ സോഫ്റ്റ് വെയറിൽ കടമുറികളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന്‌ കാട്ടി കരം സ്വികരിക്കാൻ തയാറായില്ല.അദാലത്തിൽ നടപടി സ്വീകരിച്ച് വ്യവസായ വകുപ്പ് മന്ത്രിക്ക് പി.രാജീവ്.

കുട്ടമ്പുഴ പഞ്ചായത്തിലെ വലിയ കരോട്ടിൽ സഹോദരങ്ങളായ സണ്ണി ദാനിയേലിൻ്റെയും ബെന്നി ദാനിയേലിൻ്റെയും അഞ്ച് കടമുറികളുടെ നമ്പറുകൾ സഞ്ചയ സോഫ്റ്റ് വെയറിൽ ലഭ്യമല്ലെന്ന് കാട്ടി 2017 മുതൽ അധികൃതർ ഇവരിൽ നിന്നും കരം സ്വികരിക്കാതിരുന്നതോടെയാണ് ഇരുവരും കോതമംഗലത്ത് സംഘടിപ്പിച്ച അദാലത്തിൽ പരാതി നൽകിയത്.




അദാലത്തിൽ മുൻകൂറായി നൽകിയ പരാതി പരിശോധിച്ച മന്ത്രി പി.രാജീവ് 1963 മുതൽ കരം അടച്ചു വരുന്ന രേഖകൾ കുട്ടമ്പുഴ പഞ്ചായത്ത് രജിസ്റ്ററിൽ ഉണ്ടായിട്ടും സോഫ്റ്റ് വെയറിലെ പ്രശ്നം മൂലം തുടർന്ന് വാങ്ങാതിരിക്കുന്നത് ന്യായമല്ലെന്ന് കണ്ടെത്തുകയും,കോടതികൾ കെട്ടിടത്തിൻ്റെ കാര്യത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെങ്കിൽ തുടർന്ന് കരം സ്വീകരിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.


കൂടാതെ സോഫ്റ്റ്‌വെയറിൽ ഉചിതമായ മാറ്റം വരുത്താൻ മന്ത്രി എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് കടമുറികളും വീടും ഉൾപ്പെടുന്ന അഞ്ച് സെൻ്റ് ഭൂമിയ്ക്ക് പട്ടയം നൽകുന്നതിനുള്ള നടപടി റവന്യൂ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.






Local

പിണവൂർകുടിയിൽ ആനകിടങ്ങിന്റെ നിർമ്മാണം ആരംഭിച്ചു

Published

on

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പ്രതലത്തിൽ 2.5 മീറ്റർ വീതിയിൽ 2.5 മീറ്റർ ആഴത്തിലും താഴെ 1 മീറ്റർ വീതിയിൽ ചുരുക്കി വി ആകൃതിയിലാണ് കിടങ്ങ് നിർമ്മിക്കുന്നത്.1 കോടി 40 ലക്ഷം രൂപയാണ് കിടങ്ങിന്റെ ആകെ നിർമ്മാണ ചിലവ്.




നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും,ഊരു നിവാസികളും,വനം വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം വിലയിരുത്തി.എംഎൽഎയോടൊപ്പം പ്രദേശവാസികളും ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ. കെ കെ ഗോപി,പഞ്ചായത്ത്‌ മെമ്പർ ബിനേഷ് നാരായണൻ,ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എ അശോകൻ,ബീറ്റ് ഫോറസ്റ്റ്ഓഫീസർമാരായ എം ദിലീപ് കുമാർ, കെ എം അലി കുഞ്ഞ്, കെ നിതീഷ്, ഇന്ദിരാകുട്ടി രാജു, ശിവപ്രസാദ് എസ്, ബിജു പനംകുഴിയിൽ, പ്രദേശവാസികളായ ഓമന കുഞ്ഞുമോൻ,അനിത ബാലകൃഷ്ണൻ,
സരസമ്മ പരമു, രേഖ ബിജു,ഊരു മൂപ്പൻ ആനിയപ്പൻ കാണി,ഇഞ്ചത്തൊട്ടി ഫോറെസ്റ്റ് സ്റ്റേഷൻ ജീവനക്കാർ,കെ പി എച്ച് സി സി ഉദ്യോഗസ്ഥർ, എന്നിവരും ഉദ്യമത്തിൽ പങ്കാളികളായി.


കിടങ്ങിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എം എൽ എ പറഞ്ഞു.






Continue Reading

Local

സംരംഭക സഭ ജനുവരി 13ന്

Published

on

കോതമംഗലം;വ്യവസായ വാണിജ്യ വകുപ്പിന്റെയും കോതമംഗലം മുനിസിപ്പാലിറ്റിയുടെയും ആഭിമുഖ്യത്തിൽ സംരഭക സഭ ജനുവരി 13ന് നടത്തും. രാവിലെ 10.30ന് കോതമംഗലം നഗരസഭയിൽ വച്ചാണ് സംരഭക സഭ സംഘടിപ്പിക്കുന്നത്.

സംരംഭകത്വത്തിന്റെ പ്രാധാന്യം, സ്വയം തൊഴിൽ സംരഭക വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികൾ ആനുകൂല്യങ്ങൾ,സംരംഭക സഹായ പദ്ധതി, പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി,നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി,2022 ഏപ്രിൽ 1 മുതലുള്ള സംരഭങ്ങൾക്ക് മുദ്ര ലോണിന് പലിശക്ക് സബ്സിഡി,എംഎസ്എംഇ ഇൻഷുറൻസ് പദ്ധതി,പിഎം.എഫ്എം ഇ പദ്ധതി,പ്രധാന മന്ത്രിയുടെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളുടെ രൂപവൽക്കരണ പദ്ധതി,സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസ് എടുക്കുന്നതിന്റെ നടപടിക്രമങ്ങൾ,ജിഎസ്ടി, ഭക്ഷ്യ സുരക്ഷ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.




വ്യവസായ സംരംഭകർക്കുള്ള എംസ്എംഇ രജിസ്ട്രേഷൻ,ഉദയം രജിസ്ട്രേഷൻ,കെഎസ്വിഫ്റ്റ് അംഗീകാരം എന്നി സേവനങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘടകർ അറിയിച്ചു.പങ്കടുക്കുന്ന ഉദ്യോഗാർത്ഥികൾ ആധാർ കാർഡ് , പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഫോട്ടോ മുതലായ ആവശ്യമായ രേഖകൾ ഹാജരാക്കണം.


എംഎസ്എംഇ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപെട്ട് അപേക്ഷ സമർപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
അപേക്ഷകർ ഉദ്ധ്യം രജിസ്ട്രേഷൻ, പാൻ കാർഡ്, ആധാർ കാർഡ്,സ്ഥാപനത്തിന്റെ ഇൻഷുറൻസ് പോളിസി ഡോക്യുമെന്റ് എന്നിവയുമായി ഹാജരാകാനാണ് നിർദ്ദേശം.

ലോൺ ബന്ധിതമായി ഓട്ടോറിക്ഷ എടുത്തിരിക്കുന്നവർക്കും, പലിശ സബ്സിഡി ആവശ്യമുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.മുനിസിപ്പാലിറ്റിയിൽ പുതുതായി സ്വയം തൊഴിൽ സംരഭങ്ങൾ ആരംഭിക്കുന്നതിന് ആഗ്രഹം ഉള്ളവർക്കും നിലവിലുള്ള സംരംഭകർക്കും അവസരം വിനിയോഗിക്കാമെന്ന് സംഘടകർ അറിയിച്ചു.

രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ, നീനു പോൾ; 8156955920 , ജിത്തു മോഹൻ; 8943143490






Continue Reading

Local

“കരുതലും കൈത്താങ്ങും” കോതമംഗലം താലൂക്ക് തല അദാലത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി: ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമതയോടെയും പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ള “കരുതലും കൈത്താങ്ങും”, കോതമംഗലം താലൂക്ക് തല അദാലത്തിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

നാളെ രാവിലെ 10 മണി മുതൽ ചെറിയപള്ളി സെന്റ് തോമസ് ഹാളിൽ വച്ചാണ് അദാലത്ത് സംഘടിപ്പിച്ചിട്ടുള്ളത്.മന്ത്രിമാരായ പി രാജീവ്‌, വീണ ജോർജ് എന്നിവരാണ് അദാലത്തിന് നേതൃത്വം നൽകുന്നത്.




ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐ എ എസ്,വിവിധ വകുപ്പ് മേധാവികൾ,മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.വിവിധ വകുപ്പുകളിലായി 320 ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും,നിലവിൽ പരാതി നൽകാൻ സാധിക്കാത്തവർക്ക് നാളെ അദാലത്തിൽ എത്തി നേരിട്ട് പരാതികൾ നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.


എംഎൽഎയുടെ നേതൃത്വത്തിൽ അദാലത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി,തഹസിൽ ദാർമായ എം,ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ കെഎം സുബൈർ,ഡെപ്യൂട്ടി തഹസീൽ ദാർമാരായ ഇന്ദിര കെ എൽ,ബ്ലെസ്സി പി അഗസ്റ്റിൻ,സനീഷ്, അഫ്സൽ മുഹമ്മദ്‌ എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.






Continue Reading

Trending

error: Content is protected !!