Local
സിപിഐഎം ജില്ലാ സമ്മേളനം: അഖില കേരള വടംവലി മത്സരം സംഘടിപ്പിച്ചു
കവളങ്ങാട് : സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഖില കേരള വടംവലി മത്സരം നേര്യമംഗലത്ത് നടന്നു.സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെമ്പാടും നടക്കുന്ന അനുബന്ധ പരിപാടികളുടെ ഭാഗമായിട്ടാണ് വടംവലി മത്സരം സംഘടിപ്പിച്ചത്.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 25 ൽപരം ടീമുകൾ പങ്കടുത്ത മത്സരത്തിൽ അറുപതിനായിരം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വനിതകളുടെ സൗഹൃദ വടംവലി മത്സരവും നടന്നു.
ശില മഞ്ഞുമ്മൽ അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവും അരങ്ങേറി.
വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. ഒന്നാം സ്ഥാനം അനന്തകൃഷ്ണൻ മൊമ്മോറിയൽ ട്രോഫിയും 12,000 രൂപയും ട്രയൽ ബോയ്സ് പെരുമ്പാവൂരും രണ്ടാം സ്ഥാനം ആൽബിൻ മെമ്മോറിയൽ ട്രോഫിയും 10,000 രൂപയും കിംഗ്സ് പറവൂരും മൂന്നാം സ്ഥാനം ബ്ലാക്ക് ക്യാറ്റ് പെരുമ്പാവൂരും കരസ്ഥമാക്കി.
ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ് , ഏരിയ കമ്മിറ്റി അംഗങ്ങളായ മനോജ് നാരായണൻ, കെ ഇ ജോയി, അഭിലാഷ് രാജ്, ഷിജോ എബ്രഹാം, അഷ്കർ കരീം, കെ പി ജെയിംസ്, എ കെ സിജു, എ വി സുരേഷ്, ഷിബു പടപറമ്പത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Local
കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ റഫറൻ്റ് ഫാ. ഷാജി മംഗലത്ത്, വൈസ് പ്രിൻസിപ്പാൽ റഫറൻ്റ് ഫാ ജോസ് അലക്സ്,വൈസ് ചെയർ പേഴ്സൺ മഹിമ കെ റോയ്,ആർട്ട്‌സ് ക്ലബ് സെക്രട്ടറി നോറ ആൻ ഷിബു, രണ്ടാം വർഷം എം എസ് ഡബ്ലൂ വിദ്യാർത്ഥിനി ലൈദിയ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Local
മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റി രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി
മൂവാറ്റുപുഴ; മൂവാറ്റുപുഴ ഫിലിം സൊസ്സൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനഞ്ചാമത് രാജ്യാന്തര ചലച്ചിത മേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തി.മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു ആർ ബാബു അദ്ധ്യക്ഷത വഹിച്ചു.
പ്രകാശ് ശ്രീധർ വിഷയമവതരിപിച്ചു. രക്ഷാധികാരിയായി പി പി എൽദോസിനേയും, ചെയർമാനായി യു.ആർ ബാബുവിനേയും, ജനറൽ കൺവീനറായി പ്രേംനാഥിനേയും തെരഞ്ഞെടുത്തു. ഫെബ്രുവരി 22 മുതൽ 26 വരെ ലതാ തീയറ്ററിലും നഗരസഭയുടെ ലതാ പാർക്കിലുമായാണ് ചലച്ചിത്ര മേള നടക്കുന്നത്.
യോഗത്തിൽ ഡി പ്രേംനാഥ്, എൻ.വി പീറ്റർ, അഡ്വ. ബി അനിൽ, എം.എൻ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Local
ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ നായാട്ടിന് ശ്രമം; എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം, ഒരാൾ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ റിസർവ് വനത്തിനുള്ളിൽ തോക്കുമായി അതിക്രമിച്ച് കടന്ന് നായാട്ടിന് ശ്രമം. എതിർക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥന് നേരെ തോക്ക് ചൂണ്ടിയും കല്ല് കൊണ്ടും ആക്രമണം.
ഒരാൾ പിടിയിൽ. നാലംഗ സംഘത്തിൽ ഉൾപ്പെട്ട കണയങ്കവയൽ വടകര വീട്ടിൽ ഡൊമിനിക് ജോസഫിനെയാണ് പീരുമേട് മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടിയത്. ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
ഇവർക്കായി അന്വേഷണം തുടരുകയാണ്.വനം വകുപ്പ് എരുമേലി റെയിഞ്ചിൽ മുറിഞ്ഞപുഴ സ്റ്റേഷൻ പരിധിയിലെ റാന്നി റിസർവ് വനത്തിൽ പുറക്കയം ഭാഗത്ത് കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം.
വൈകുന്നേരം വനത്തിനുള്ളിൽ പട്രോളിംഗ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന വനപാലക സംഘത്തിന് മുന്നിൽ നായാട്ടുകാർ അകപ്പെടുകയായിരുന്നു.ഉടൻ തന്നെ നാലങ്ക സംഘത്തിൽ ഉൾപ്പെട്ട ഡൊമിനിക് ജോസഫ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ സുനിലിന് നേരെ തോക്ക് ചൂണ്ടുകയും,ഒപ്പമുണ്ടായിരുന്നവർ കല്ലെടുത്ത് വനപാലകരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ തോക്ക് സാഹസികമായി പിടിച്ച് വാങ്ങുകയും,മറ്റ് വനപാലകർ ചേർന്ന് ഡൊമനിക്കിനെ കീഴ്പെടുത്തുകയുമായിരുന്നു.
ഈ സമയം കൊണ്ട് ഒപ്പമുണ്ടായിരുന്ന മൂന്നു പേരും ഓടി രക്ഷപെടുകയും ചെയ്തു. ഇവരുടെ പക്കൽ വേറെ രണ്ട് തോക്കുകളുമുണ്ടായിരുന്നു.
ഇതിലൊന്ന് നാടൻ തോക്കും രണ്ടാമത്തേത് രൂപമാറ്റം വരുത്തിൽ എയർ ഗണ്ണാണെന്നുമാണ് പ്രാഥമിക നിഗമനം.പിടികൂടിയ തോക്ക് പുറക്കയം സ്വദേശിയായ ചെറ്റയിൽ വീട്ടിൽ മാത്യുവിന്റേതാണെന്നും കുത്തുകല്ലുങ്കൽ സ്വദേശി സൈജു, തങ്കമണി സ്വദേശി സനീഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത് എന്നും ഡൊമിനിക് മൊഴി നൽകിയതായി വനപാലകർ അറിയിച്ചു.
കൂടാതെ ഇവർ സ്ഥിരമായി വനത്തിനുള്ളിൽ നിന്നും ചെറിയ വന്യമൃഗങ്ങളെ വേട്ടയാടുന്നവരാണെന്നും വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ഡൊമിനിക് ജോസഫിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
-
Uncategorized4 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local5 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news3 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local5 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized4 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local5 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും