Connect with us

Local

കട്ടപ്പനയിലെ സാബു തോമസിന്റെ അമ്മ ത്രേസ്യാമ്മ അന്തരിച്ചു

Published

on

ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിന്റെ അമ്മ ത്രേസ്യാമ്മ തോമസ് (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഏറെ നാളായി കിടപ്പിലായിരുന്നു.

സംസ്ക്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോർജ് പള്ളിയിൽ നടക്കും. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടി പണമാവശ്യപെട്ട് സാബു ബാങ്കിനെ സമീപിച്ചിരുന്നു.



അമ്മയെയും അച്ഛനെയും വീട്ടിൽ തനിച്ചാക്കിയിട്ടാണ് സാബു പലപ്പോഴും ബാങ്കിൽ പണമാവശ്യപ്പെട്ട് പോയിരുന്നതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സാബുവിന്റെ ഭാര്യ മേരിക്കുട്ടിയും വ്യക്തമാക്കിയിരുന്നു.


സാബുവിന്റെ അച്ഛനും വാർധക്യ സഹജമായ രോ​ഗങ്ങൾ അനുഭവിക്കുന്നയാളാണ്.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കോട്ടപ്പടിയിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

Published

on

കോതമംഗലം; കോട്ടപ്പടിയിൽ 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 34 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ജിബി ടി ചാക്കോച്ചന് യാത്രയയപ്പും നൽകി.

സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി വിവിധ അവാർഡുകൾ വിതരണം ചെയ്തു.



സ്കൂൾ ബോർഡ് പ്രസിഡന്റ് ഫാദർ റിജോ ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ, ലാലി ജോയി,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈമോൾ ബേബി, നിതിൻ മോഹനൻ, സ്കൂൾ മാനേജർ വി കെ മോളികുട്ടി, ട്രസ്റ്റി പി പി മത്തായി, പിടിഎ പ്രസിഡന്റ് കെ എസ് ഗിരീഷ്, എം പി ടി എ ചെയർപേഴ്സൺ സിമിമോൾ കെ എസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി കെ അനിൽ, ഹെഡ് മിസ്ട്രസ് ജിബി ടി ചാക്കോച്ചൻ,സീനിയർ അസിസ്റ്റന്റ് അർപ്പണ സി അബ്രഹാം, മുൻ ഹെഡ് എ വി ഔസേപ്പ്, തുടങ്ങിയവർ സംസാരിച്ചു.


സ്കൂൾ ലീഡർ ജിസമോൾ ജിജോ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തിന് ശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.






Continue Reading

Local

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി ട്രാഫിക് ബോധവത്കരണ പരിപാടിക്ക് തുടക്കം

Published

on

കൊച്ചി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രതിമാസ ട്രാഫിക് ബോധവത്‌കരണ പരിപാടിക്ക് തുടക്കമായി. കേരള എം.വി.ഡിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എയർപോർട്ട് ഡയറക്ടർ മനു ജി. പരുപാടി ഉൽഘടനം ചെയ്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എൻ.ആദ്യ ക്ലാസ്സെടുത്തു. എല്ലാ മാസത്തേയും ആദ്യത്തെ ചൊവ്വാഴ്ച്ചയാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.



ജോയിന്റ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മനോജ് കെ, സി.എസ്.ഒ ശിവദാസൻ ഹരിദാസൻ, സീനിയർ മാനേജർ സെക്യൂരിറ്റി വി.ജി രവീന്ദ്രനാഥ്, അസി.ജനറൽ മാനേജർ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് പി.എസ് ജയൻ തുടങ്ങിയവർ സംസാരിച്ചു.







Continue Reading

Local

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജല്ലകളിലും ജനുവരി ഏഴിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.







Continue Reading

Trending

error: Content is protected !!