Connect with us

Local

അടുക്കളയിൽ നിന്നും അരങ്ങൊഴിഞ്ഞ് മൺപാത്രങ്ങൾ; പ്രതീക്ഷ കൈവിടാതെ വിൽപ്പനക്കാർ

Published

on

നെൽസൺ പനയ്ക്കൽ

മൂവാറ്റുപുഴ: അടുക്കളകളിൽ നിന്നും മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞു പോയിട്ടും പ്രതീക്ഷ കൈവിടാതെ പരമ്പരാഗത മൺപാത്ര നിർമ്മാണ കുടുംബങ്ങൾ. മുതിർന്നവർ കൈമാറിയ പ്രതീക്ഷകളിൽ ഇവർ വീണ്ടും ചിറപ്പു മഹോത്സവത്തിനെത്തിച്ചേർന്നു.



നൂറ്റാണ്ടിലെറെ പഴക്കമുള്ള മൂവാറ്റുപുഴ പുഴക്കരക്കാവിലെ ചിറപ്പുമഹോത്സവമാണ് പഴമക്കാർ കൽച്ചട്ടികളും, മൺപാത്രങ്ങളും വാങ്ങുവാനുള്ള ഇടവും അവസരവുമായി കണ്ടിരുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള കൽച്ചട്ടി നിർമ്മാണ തൊഴിലാളികളും,കടുംപിടിയിൽ നിന്നുള്ള മൺപാത്ര നിർമ്മാണ കുടുംബങ്ങളും ക്ഷേത്ര പരിസരങ്ങളിൽ ഉത്സവത്തിന് മുന്നേ തമ്പടിക്കും.



ക്ഷേത്രദർശനത്തിന് ശേഷം ഭക്തർ ഇവരിൽ നിന്നും പാത്രങ്ങൾ വാങ്ങി തിരിച്ച് പോവുകയാണ് പതിവ്. എന്നാൽ അലൂമിനിയ പാത്രങ്ങളുടെ വരവോടെ വിപണിയുടെ പ്രതാപകാലം അസ്തമിച്ചു.

കൽച്ചട്ടി നിർമ്മാണം നിലച്ചതോടെയാണ് കറുത്ത മൺചട്ടികൾ ആസ്ഥാനം ഏറ്റെടുത്തതെന്ന് വിൽപ്പനക്കാർ പറഞ്ഞു. കാലാമ്പൂർ കടുംപിടിയിലുള്ള വേളാർ സമുദായമാണ് ചിറപ്പുമഹോത്സവത്തിന് മൺപാത്രങ്ങളുമായി എത്തുന്നത്.

100 രൂപ മുതൽ 600 രൂപ വരെയുള്ള മൺകലങ്ങൾ ആണ് വില്പനക്കുള്ളത്. കൂടാതെ ടാപ്പ് ഘടിപ്പിച്ച കൂജകൾ, ചായ കപ്പുകൾ, ജഗ്ഗുകൾ, ഉരുളികൾ, പക്ഷികൂടുകൾ, മൺചിരാതുകൾ എന്നിവയും വില്പനയ്ക്ക് ഉണ്ട്.

കൽച്ചട്ടിക്ക് പകരം വന്ന കറുത്ത മൺചട്ടികൾക്കാണ് ഇത്തവണ പ്രിയം. ചുവന്ന ചട്ടികൾ രണ്ടാമതും. ചൂള വച്ച് കറുപ്പിക്കുന്നവയാണിവ.
കൂടുതൽ സമയം ചൂളയിൽ കിടന്ന് വേവുന്നത് കൊണ്ട് തന്നെ കറുത്ത ചട്ടികൾക്ക് ബലം കൂടുതലായിരിക്കും. അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ മനസ്സിലാക്കി കൂടുതൽ ആളുകൾ മൺപാത്രത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

 






Local

ഇടുക്കി മാങ്കുളത്ത് സംഘർഷം; യുവാവിന് കുത്തേറ്റു

Published

on

ഇടുക്കി; മാങ്കുളത്ത് യുവാവിന് കുത്തേറ്റു.കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിൻ(31)നാണ് കുത്തേറ്റത്.

ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു.വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.



വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.








Continue Reading

Local

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ലത്തീൻപള്ളിപടി-പുല്ലൻപടിറോഡ് ഉത്‌ഘാടനം ചെയ്തു

Published

on

ലത്തീൻ പള്ളിപ്പടി റോഡ് നാടിന് സമർപ്പിച്ചു

കോതമംഗലം;വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ ലത്തീൻപ്പള്ളിപ്പടി – പുല്ലൻപടി റോഡ് നാടിന് സമർപ്പിച്ചു.

പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ നായർ റോഡ്  ഉൽഘടനം ചെയ്തു.



ഗ്രാമ പഞ്ചയാത്തിലെ നിലവിലുള്ള മുഴുവൻ ഗ്രാമീണ റോഡുകളും മെയ്ന്റനൻസ് നടത്തി ഈ ഭരണസമിതിയുടെ കാലത്ത് തന്നെ ഗതാഗത യോഗ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.



വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എസ് . ബെന്നി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ .എം സെയ്ത് , ദീപ ഷാജു , പഞ്ചായത്ത് മെമ്പർ ഷജി ബസ്സി,കോഴിപ്പിള്ളി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ഹാൻസി പോൾ ,ജോണി കെ എം , പീറ്റർ വേളകാട്ട് , ജോർജ് ഒ.എം എന്നിവർ ആശംസകൾ അറിയിച്ചു.

റോഡിന് സൗജന്യമായി സ്ഥലം നൽകിയ ജോസ് മാഞ്ഞൂരാൻ,പോൾ പുതയത്തുമോളേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ പി പി കുട്ടൻ, സ്വാഗതവും എബി ബേബി നന്ദിയും പറഞ്ഞു.

ലത്തീൻ പള്ളിപടിയിൽ നിന്നും കോഴിപ്പിള്ളി അടിവാട് റോഡിലേക്ക് മുറിയുന്ന രീതിയിൽലുള്ള റോഡ് നിർമ്മാണം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6,80,000 രൂപ മുടക്കിൽ, റോഡിന് വീതികൂട്ടി, സൈഡ്കെട്ടി കോൺക്രീറ്റ്ചെയ്താണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

വീഡിയോ കാണാം…






Continue Reading

Local

കോതമംഗലം അഗ്നി രക്ഷാനിലയ മേധാവി കെ.കെ ബിനോയ് വിരമിച്ചു

Published

on

കോതമംഗലം;മുപ്പത് വർഷത്തെ സേവനത്തിന് ശേഷം കോതമംഗലം അഗ്നി രക്ഷാനിലയ മേധാവി കെ.കെ ബിനോയ് ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ചു.

കോതമംഗലം തലക്കോട് പുത്തൻകുരിശ് സ്വദേശിയാണ്.



 








Continue Reading

Trending

error: Content is protected !!