Connect with us

Local

കോതമംഗലം എം എ എഞ്ചിനീയറിംങ് കോളേജും റോഷ് എഐയും പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു

Published

on

കാക്കനാട് : സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തിന്റെ മികവിൽ നിൽക്കുന്ന, ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവുമായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ഒട്ടോണമസ് വാഹന ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ റോഷ് എ ഐ യും പരസ്പര സഹകരണത്തിനായി ധാരണപത്രം ഒപ്പുവച്ചു.

കാക്കനാട് വച്ച് നടന്ന ചടങ്ങിൽ, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസും റോഷ് എ ഐ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. റോഷി ജോണും ധാരാണാപത്രം ഒപ്പുവച്ച് പരസ്പരം കൈമാറി.



ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി കോളേജിൽ നടന്നുവരുന്ന ഗവേഷണങ്ങൾക്ക് ഈ സഹകരണം പുതിയ ദിശ നൽകുമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.



യുജിസിയുടെ ഓട്ടോണമസ് പദവി ലഭിച്ച കോളേജ്, വ്യവസായ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് തങ്ങളുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനും അതുവഴി വിദ്യാർഥികൾക്ക് നൂതനമായ വിഷയങ്ങൾ പഠിക്കുന്നതിനും അവസരം ഒരുക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്ക്, റോഷ് എ ഐ യുമായി സഹകരണം ഏറെ പ്രയോജനകരമാകും എന്ന് പ്രിൻസിപ്പാൾ ഡോ. ബോസ് മാത്യു ജോസ് വ്യക്തമാക്കി.

ഈ സഹകരണം വഴി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വ്യവസായ രംഗത്തെ പ്രമുഖരോട് ചേർന്ന് പ്രവർത്തിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ അറിവും വൈദഗ്ധ്യവും നേടുന്നതിനും അവസരമൊരുക്കും.

ഇത്തരം സഹകരണങ്ങൾ നൂതന സാങ്കേതികവിദ്യയായ എ ഐ. , ഡാറ്റ അനലിറ്റിക്‌സ്, സോഫ്റ്റ്വെയർ വികസനം, വാഹന നിർമ്മാണം തുടങ്ങിയ മേഖലകളിൽ ജോലികൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കും.അദ്ദേഹം വിശദമാക്കി.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കൂട്ടുങ്ങൽ കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു

Published

on

കോതമംഗലം; നെല്ലിക്കുഴിൽ കൂട്ടുങ്ങൽ കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.പൊതുയോഗം രക്ഷാധികാരി ആലക്കട മക്കാർ ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുഴി സംഘടിപ്പിച്ച കുടുംബയോഗത്തിൽ പ്രസിഡൻ്റ് പി എച്ച് ഷിയാസ് അധ്യക്ഷതവഹിച്ചു.പീസ്വാലി സെക്രട്ടറി എംഎം ഷംസുദ്ദീൻ
നദ് വിയുടെ ക്ലാസിന് ശേഷം കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.



ബാവു ചാലാങ്ങൽ, അഷ്കർ അലി, അബ്ദുൾ റഷീദ് ആലക്കട, അഷ്റഫ് ഇളംമ്പ്രകുടി, ഷാജഹാൻ ആലക്കട, മൈതു നാറാണ കോട്ടിൽ, അലി മറ്റപ്പിളികുടി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ എസ് എസ് എൽ സി,പ്ലസ് റ്റു, ഡിഗ്രി, മദ്രസ ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും,
കുടുംബത്തിലെ എല്ലാ വീടുകളിലേക്കും ഗിഫ്റ്റും നറുക്കെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കും, വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്‌ക്കാരങ്ങൾ നൽകിയും ആദരിച്ചു.



18 അംഗ എക്സിക്യുട്ടീവിൽ നിന്നും പുതിയ ഭാരവാഹികളായി പി എച്ച് ഷിയാസ് പ്രസിഡൻ്റ്, കെ എം ബാവു സെക്രട്ടറി, അബ്ദുൾ റഷീദ് ട്രഷറർ, വൈസ് പ്രസിഡൻ്റ് പരീത് മറ്റപിളികുടി, ജോയിൻ്റ് സെക്രട്ടറിമാരായി അഷ്റഫ് ഇളംമ്പ്രകുടി നൈനാർ നാറാണ കോട്ടിൽ എന്നിവരെയും 6 അംഗ യൂത്ത് വിംഗിനേയും,രക്ഷാധികാരിയായി മക്കാർ ആലകട ,ഓഡിറ്ററായി ഷാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു.






Continue Reading

Local

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

Published

on

ഇടുക്കി; കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ.

കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.



അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ച്‌ ദിവസങ്ങൾക്കിപ്പുറവും കേസിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വികരിക്കുന്നില്ല എന്നും, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.



ഇതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വികരിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.

അതേസമയം സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു.സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈൽ ഫോണും, മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പോലീസിന്റെ നിലവിലെ തീരുമാനം.

കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും,അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.സാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.






Continue Reading

Local

ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത എൽദോസ് വർഗീസിന്റെ വീട് സന്ദർശിച്ചു

Published

on

കോതമംഗലം :കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട എൽദോസ് വർഗീസിന്റെ മാതാപിതാക്കളെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ  ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത സന്ദർശിച്ചു.

ആന്റണി ജോൺ എം എൽ എ യോടൊപ്പമായിരുന്നു സന്ദർശനം നടത്തിയത്.മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ സക്കറിയ കോമാട്ട് ,ബിഷപ്പ് സെക്രട്ടറി റവ. അരുൺ തോമസ് എ , റവ. നിതിൻ കെ വൈ , റവ. അനുഗ്രഹ് അലക്സ് ചെറിയാൻ,വാർഡ് മെമ്പർ ബിനീഷ് നാരായണൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജോഷി പൊട്ടയ്ക്കൽ, സിബി കെ എ,സി പി എം ലോക്കൽ സെക്രട്ടറി വി വി ജോണി എന്നിവരും ഒപ്പമുണ്ടായിരുന്നു.








Continue Reading

Trending

error: Content is protected !!