Local
കോതമംഗലം എം എ എഞ്ചിനീയറിംങ് കോളേജും റോഷ് എഐയും പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു
കാക്കനാട് : സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തിന്റെ മികവിൽ നിൽക്കുന്ന, ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവുമായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ഒട്ടോണമസ് വാഹന ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ റോഷ് എ ഐ യും പരസ്പര സഹകരണത്തിനായി ധാരണപത്രം ഒപ്പുവച്ചു.
കാക്കനാട് വച്ച് നടന്ന ചടങ്ങിൽ, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസും റോഷ് എ ഐ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. റോഷി ജോണും ധാരാണാപത്രം ഒപ്പുവച്ച് പരസ്പരം കൈമാറി.
ഡ്രൈവർ ഇല്ലാത്ത വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി കോളേജിൽ നടന്നുവരുന്ന ഗവേഷണങ്ങൾക്ക് ഈ സഹകരണം പുതിയ ദിശ നൽകുമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.
യുജിസിയുടെ ഓട്ടോണമസ് പദവി ലഭിച്ച കോളേജ്, വ്യവസായ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് തങ്ങളുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കാനും അതുവഴി വിദ്യാർഥികൾക്ക് നൂതനമായ വിഷയങ്ങൾ പഠിക്കുന്നതിനും അവസരം ഒരുക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്ക്, റോഷ് എ ഐ യുമായി സഹകരണം ഏറെ പ്രയോജനകരമാകും എന്ന് പ്രിൻസിപ്പാൾ ഡോ. ബോസ് മാത്യു ജോസ് വ്യക്തമാക്കി.
ഈ സഹകരണം വഴി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വ്യവസായ രംഗത്തെ പ്രമുഖരോട് ചേർന്ന് പ്രവർത്തിക്കുന്നതിനും ഈ മേഖലയിൽ കൂടുതൽ അറിവും വൈദഗ്ധ്യവും നേടുന്നതിനും അവസരമൊരുക്കും.
ഇത്തരം സഹകരണങ്ങൾ നൂതന സാങ്കേതികവിദ്യയായ എ ഐ. , ഡാറ്റ അനലിറ്റിക്‌സ്, സോഫ്റ്റ്വെയർ വികസനം, വാഹന നിർമ്മാണം തുടങ്ങിയ മേഖലകളിൽ ജോലികൾ ലഭിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കും.അദ്ദേഹം വിശദമാക്കി.
Local
ക്രിസ്മസ് ട്രീ വാങ്ങിയാൽ ഡെക്കറേഷൻ ഐറ്റംസും ലൈറ്റ്സും ഫ്രീ,ഹോൾ സെയിൽ വിൽപ്പനയിലും മുന്നിൽ;കോതമംഗലം സെറ ഗിഫ്റ്റ് ആന്റ് ടോയിസിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കൗതുകങ്ങളുടെ കലവറ
കോതമംഗലം;ക്രിസ്മസ് -ന്യൂഇയർ പ്രമാണിച്ച് ഇന്നുമുതൽ ഈ മാസം 31 വരെ വമ്പൻ ഓഫർ,ക്രിസ്മസ് ട്രീ വാങ്ങിയാൽ ഡെക്കറേഷൻ ഐറ്റംസും ലൈറ്റ്സും ഫ്രീ.
എവിടെയാണന്നല്ലെ….നമ്മുടെ സ്വന്തം കോതമംഗലത്താണ് ഉപഭോക്താക്കൾക്കായി ഈ സുവർണ്ണ അവസരം ഒരുക്കിയിട്ടുള്ളത്.
കോതമംഗലത്ത് എ എം റോഡിൽ ഗവ.ആശുപത്രിയ്ക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്ന സെറ ഗിഫറ്റ് ആന്റ് ടോയിസ് ആണ് ക്രിസ്മസ് കാലത്ത് ഉപഭോക്താക്കൾക്കായി വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ആകർഷണീയമായ ഡിസൈനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള കളിപ്പാട്ടങ്ങൾ ലഭിയ്ക്കുന്നു എന്നതും സെറ കളക്ഷന്റെ എടുത്തുപറയത്തക്ക പ്രത്യേകതയാണ്്.10 രൂപ മുതൽ 5000 രൂപ വരെ വിലയുള്ള ടോയിസ് വാഹനങ്ങൾ സ്ഥാപനത്തിൽ ലഭ്യമാണ്.
കോതമംഗലത്തെ കളിപ്പാട്ടങ്ങളുടെ പ്രധാന ഹോൾ സെയിൽ വിൽപ്പന കേന്ദ്രം കൂടിയായ സ്ഥാപനത്തിൽ വിവിധ ഇനത്തിൽപ്പെട്ട കളിപ്പാട്ടങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്്.
ഒട്ടുമിക്ക സ്റ്റേഷനറി ഐറ്റങ്ങളും ക്രിസ്മസ് ലൈറ്റ്സ്- ഡെക്കറേഷൻ ഐറ്റംസും എന്നിവയും ഇവിടെ ലഭ്യമാണ്.സ്‌റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി ഓഫറുകളോടെ കളിപ്പാട്ടങ്ങളുടെ ഹോൾസെയിൽ വിൽപ്പനയും നടന്നുവരുന്നു.
സെറ ഗിഫ്റ്റ് ആന്റ് ടോയിസ് -9567718698
Local
ഇൻറർവ്യൂവിൽ പങ്കെടുക്കാം; തൊഴിൽ നേടാം, കോതമംഗലത്ത് മെഗാ തൊഴിൽമേള
കോതമംഗലം; മാർ ബസേലിയസ് ഡെന്റൽ കോളേജ്, കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം,കേരള നോളജ് ഇക്കോണമി മിഷൻ, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ മാസം 14ന് കോതമംഗലം മാർ ബസേലിയസ് ഡെന്റൽ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിയ്ക്കുന്നു.
+2, ഐടിഐ, ഡിപ്ലോമ, ബിരുദം (ബിടെക്, ബിഎ, ബിഎസ്‌സി, ബി. കോം,) പി.ജി എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് ബാങ്കിംഗ്, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്,ഐടി, നോൺ ഐടി എന്നിങ്ങനെ നിരവധി മേഖലകളിലെ പ്രമുഖ കമ്പനികളിലുള്ള രണ്ടായിരത്തിലധികം ഉള്ള ഒഴിവുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് തൊഴിൽ മേള സംഘടിപ്പിച്ചിട്ടുള്ളത്.
പുതുതായി പഠിച്ചിറങ്ങിയവർക്കും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും, പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടൽ ആയ ഡി.ഡബ്ല്യു.എം.എസ് വഴി രജിസ്റ്റർ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്.
രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം സ്പോർട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 5 സെറ്റ് സിവി(റെസ്യുമേ ) കയ്യിൽ കരുതുക.ജോലി ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾക്കും ജോലി മുന്നൊരുക്ക പരിശീലനത്തിനുമായി നിങ്ങളുടെ പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായി ബന്ധപ്പെടാവുന്നതാണ്.
Local
കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന
കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.
കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.
മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized2 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു