Connect with us

latest news

യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്ന പരാതി; വട്ടം കറങ്ങിയത് ആനവണ്ടിയിലെ രാത്രി യാത്രികർ

Published

on

കോതമംഗലം : യാത്രക്കാരന്റെ മൊബൈൽ ഫോൺ നഷ്ട്ടപ്പെട്ടുവെന്ന പരാതിയിൽ പുലിവാൽ പിടിച്ചത് കെ എസ് ആർ ടി സി ബസിലെ രാത്രി യാത്രികർ.

പൂജ അവധി കഴിഞ്ഞ് നിറയെ യാത്രക്കാരുമായി ഞായറാഴ്ച രാത്രി 8 മണിക്ക് എറണാകുളത്ത് നിന്ന് കോതമംഗലത്തേക്ക് പോയ കെ എൽ 15-എ-0477(ആർഎസ്‌ഇ 915)എന്ന കോതമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസ്സഞ്ചർ ബസിൽ പെരുമ്പാവൂരിൽ വച്ചാണ് നാടകീയ രംഗങ്ങൾ നടന്നത്.



ബസിലെ യാത്രക്കാരിൽ ഭൂരിഭാഗവും പൂജ അവധി കഴിഞ്ഞ് നാട്ടിൽ നിന്നും മടങ്ങിയെത്തുന്ന കോതമംഗലത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും കൂടാതെ അതിഥി തൊഴിലാളികളും,ഇവർക്ക് പുറമേ ജോലി കഴിഞ്ഞു തിരിച്ചു പോകുന്ന കെ. എസ് ആർ ടി സിയിലെ ഏതാനും ജീവനക്കാരും.



പെരുമ്പാവൂർ യാത്രിനിവാസ് സ്റ്റാൻഡിൽ നിന്ന് തിക്കിലും, തിരക്കിലുംപ്പെട്ട് ബസിൽ കയറിയ യാത്രക്കാരിൽ ഒരാൾ തന്റെ ഫോൺ നഷ്ട്ടപ്പെട്ടുവെന്നും ബസ് നിർത്തണമെന്നും കണ്ടക്ടറോട് ആവശ്യപ്പെടുകയായിരുന്നു. കണ്ടക്ടർ ബെൽ അടിച്ചതിനെ തുടർന്ന് ബസ് ഏതാനും മീറ്റർ അകലെയുള്ള എം.സി. റോഡിലെ സിഗ്നൽ ജങ്ഷന് സമീപം നിർത്തി.

കണ്ടക്ടറും, പരാതിക്കാരനും ഫോൺ നഷ്ട്ടപ്പെട്ട കാര്യം യാത്രക്കാരോട് പറഞ്ഞെങ്കിലും ക്രമാതീതമായ യാത്രക്കാരുടെ തിരക്ക് മൂലം ബസിൽ ഫോൺ നഷ്ട്ടപെട്ടത് നോക്കുവാൻ സാധിച്ചില്ല. ഇതിനിടയിൽ നഷ്ടപ്പെട്ട ഫോൺ നമ്പറിൽ വിളിച്ചു നോക്കുകയും ചെയ്തു.

പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.വീണ്ടും പരാതിക്കാരൻ ആവശ്യം പറഞ്ഞതിനാൽ പെരുമ്പാവൂർ കെ എസ് ആർ ടി സി സ്റ്റാന്റിൽ ബസ് നിർത്തിയിട്ടു. ഇതിനിടയിൽ ചില യാത്രക്കാർ, ബസിൽ കയറുകയും ചിലർ ഇറങ്ങി പോകുകയും ചെയ്തു.

പരാതിക്കാരൻ കണ്ടക്ടറോട് വീണ്ടും കാര്യം പറഞ്ഞെങ്കിലും ഞാനെന്താണ് ചെയ്യണ്ടത് എന്ന് പറയുകയും, പിന്നീട് കണ്ടക്ടറും, പരാതിക്കാരനും ചേർന്ന് ഡിപ്പോ അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ ഇതേ ബസിലെ പുറകിലെ സീറ്റിലെ യാത്രക്കാരായ രണ്ടു സ്വകാര്യ ബസ് ജീവനക്കാർ മദ്യ ലഹരിയിൽ സദാചാര പോലീസ് ചമഞ്ഞത് സംഘർഷത്തിന് ഇടവരുത്തി.

“ബസിലെ യാത്രക്കാർ ആരെങ്കിലും ഫോൺ എടുത്തിട്ടുങ്കിൽ തിരിച്ചു കൊടുക്കണമെന്നും ആരുടെയെങ്കിലും കൈയിൽ നിന്ന് കണ്ടെത്തിയാൽ ഇടിയുടെ പെരുന്നാൾ ആയിരിക്കുമെന്നും നാളെ നേരം വെളുത്താൽ പോലും എണീക്കുകയില്ലെന്നും പറഞ്ഞായിരുന്നു ഇവരുടെ അസഭ്യ മഴ”.

പരാതിക്കാരനും കണക്കിന് കിട്ടി ഇവരുടെ ഈ മഴ. “നീ കയറി പരിശോധിക്കട, ഞങ്ങളുടെ സമയം കളയാതെ.ബസിൽ നിന്ന് ഫോൺ കണ്ടു കിട്ടിയില്ലെങ്കിൽ നീ ഇടി കൊണ്ടു ചാകും എന്നു പറഞ്ഞായിരുന്നു ഈ രണ്ടു സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി”.

ബസ് യാത്ര വൈകുന്നതിനുള്ള അമർഷവും, പകൽ മുഴുവൻ സ്വകാര്യ ബസിലെ ജോലി ചെയ്തുള്ള ക്ഷീണം തീർക്കാൻ “രണ്ടെണ്ണം അടിച്ചതും”ആണ് ഇവരെ പ്രകോപിതരാക്കിയത്. കെ. എസ് ആർ ടി സി സ്റ്റാൻഡിൽ പോലീസ് സേവനം ലഭിക്കാത്തതിനാൽ ബസ് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

അവിടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല.ഇതിനിടയിൽ പോലീസ് സ്റ്റേഷന്റെ വീഡിയോയും, ഏതാനും ചിലരെ പരിശോധിക്കുന്ന വീഡിയോയും ബസിലെ യാത്രികരായ ചില വിദ്യാർത്ഥികൾ എടുത്തതും ഈ സ്വകാര്യ ബസ് ജീവനക്കാരായ രണ്ടു പേരെ ചൊടിപ്പിച്ചു.

ആ വിദ്യാർത്ഥികൾക്കും കിട്ടി വയറു നിറയെ അസഭ്യ മഴ.മാന ഹാനിയും, 45 മിനിറ്റോളം പെരുമ്പാവൂരിൽ ഉണ്ടായ സമയ നഷ്ടവും തിക്കും തിരക്കും എല്ലാം കൂടി ചേർന്നപ്പോൾ ആനവണ്ടി യാത്രക്കാർ ശരിക്കും വട്ടം കറങ്ങി.

ഇതിനിടയിൽ ബസ് ഓരോ സ്റ്റോപ്പിൽ നിർത്തി കണ്ടക്ടർ ആളെ ഇറക്കുമ്പോഴും ഇറങ്ങുന്നവരെ നോക്കി മദ്യ ലഹരിയിൽ ആ രണ്ട് സ്വകാര്യ ബസ് ജീവനക്കാർ പിന്നിലെ സീറ്റിൽ ഇരുന്നുകൊണ്ട് “ഫോൺ എടുത്തിട്ടുണ്ടെങ്കിൽ നാളെ തിരിച്ചുകൊടുക്കണേ യെന്ന് പരിഹസിക്കുന്നുണ്ടായിരുന്നു”.

അത് കോതമംഗലം ഗവ. താലൂക്ക് ആശുപത്രിപ്പടിയിൽ അവർ ഇരുവരും ഇറങ്ങുന്നതുവരെ നീണ്ടു.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

latest news

കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; പിതാവും വളർത്തമ്മയും പോലീസ് കസ്റ്റഡിയിൽ

Published

on

കോതമംഗലം: കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.

സംഭവമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.



ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടി പിറ്റേന്ന് എഴുന്നേറ്റില്ല എന്ന് പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു.



കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പിടിയിലായവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

 






Continue Reading

latest news

ആന മറിച്ചിട്ട പനമരം വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

Published

on

കോതമംഗലം ; കാട്ടാന മറിച്ചിട്ട പനമരം ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് മേൽ വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിലാണ് ദാരുണമായ സംഭവം.



കോതമംഗലം എം എ. എഞ്ചിനീയറിങ് കോളജ് മൂന്നാം വർഷ ഇലെക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനിയറിംങ് വിദ്യാർത്ഥിനിയും പാലക്കാട്, കഞ്ചിക്കോട് വെസ്റ്റ് പുതുശ്ശേരി സ്വദേശിനി സി-12,ഐ എൽ ടൗൺഷിപ്പ് ഇൻസ്‌ട്രുമെന്റെഷൻ ക്വാർട്ടേഴ്‌സിലെ സി. വി ആൻമേരി(21)യാണ് മരിച്ചത്.



ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അടിവാട് സ്വദേശി മുല്ലശ്ശേരി അൽത്താഫ് അബൂബക്കർ ഗുരുതര പരിക്കുകളോടെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്.

അൽത്താഫ് മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.






Continue Reading

latest news

കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി ; ആന ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് മരത്തിന് മറഞ്ഞിരുന്നെന്ന് പാറുക്കുട്ടി  

Published

on

കോതമംഗലം ; കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു.

കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് വനത്തിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടംമ്പുഴ അട്ടിക്കളം സ്വദേശിനികളായ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് തെരച്ചിൽ സംഘം സമീപപ്രദേശമായ അറയ്ക്കമുത്തി ഭാഗത്ത് നിന്നും കണ്ടെത്തിയത്. അട്ടിക്കളത്തു നിന്ന് ഏകദേശം അഞ്ച് കിലോമീറ്റലേറെ ദൂരെയാണ് ഈ സ്ഥലം.



ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ പശുവിനെ തിരഞ്ഞ് സമീപത്തെ വനമേഖലയിലേയ്ക്ക് കടന്നത്.അഗ്നിശമന സേനാംഗങ്ങളും പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.



പശു ഇന്നലെ 3 മണിയോടെ  മായയുടെ വീട്ടിൽ തിരച്ചെത്തിയിരുന്നു.ഭർത്താവ് ഈ വിവരം മായയെ മൊബൈലിൽ വിളിച്ച് അറയിക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് തിരിച്ചുവരികയാണെന്നും വഴിയിൽ ആനക്കൂട്ടമുണ്ടെന്നും ഈയവസരത്തിൽ മായ ഭർത്താവിനോട് വെളിപ്പടുത്തുകയും ചെയ്തിരുന്നു.

ഒടുവിൽ വിളിയ്ക്കുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും ഒരു പാറപ്പുറത്ത്് നിൽക്കുകയാണെന്നും കാണാതായവർ ഉറ്റവരോട് വ്യക്തമാക്കിയിരുന്നു. സന്ധ്യമുതൽ ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിയ്ക്കാത്ത സ്ഥിതിയായത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

പോലീസും കോതമംഗലത്തുനിന്നെത്തിയ അഗ്നിശമന സേനാംഗംങ്ങളും വനംവകുപ്പുജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന 45 പേരടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ 3 വരെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.

നേരം പുലർന്ന ശേഷം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.ഇതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കൾക്കും പരിഭ്രാന്തിയ്ക്കും പരിസമാപ്തിയായത്.






Continue Reading

Trending

error: Content is protected !!