Connect with us

Uncategorized

ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം; പുതിയ ടെണ്ടർ ക്ഷണിക്കും

Published

on

കോതമംഗലം:ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു.

ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിനെ സംബന്ധിച്ചും, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയി നിശ്ചയിച്ചിട്ടുള്ള കേരള ഇൻഡസ്ട്രിയൽ ആൻഡ് ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെ സംബന്ധിച്ചും, സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ടുള്ള ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.



രണ്ടായിരത്തി പതിനെട്ട് മാർച്ച് സർക്കാർ ഉത്തരവ് പ്രകാരം കിഫ്ബി സഹായത്തോടെ കോതമംഗലം ചേലാട്‌ അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മിക്കുന്നതിനായി ഭരണാനുമതി നൽകിയിരുന്നു. പ്രസ്തുത പദ്ധതിയുടെ നിർമ്മാണത്തിന്റെ സ്പെഷ്യൽ പർപ്പസ്‌ വെഹിക്കിൾ (എസ്. പി.വി )ആയി എം/എസ്‌. കിറ്റ്‌കോയെ ആണ്‌ ചുമതലപ്പെടുത്തിയിട്ടുള്ളത്‌.



ഈ പദ്ധതിയിൽ പ്രധാനമായും നാച്ചുറൽ ഫുട്‌ബോൾ ടർഫ്‌, എട്ട് ലെയിൻ നാനൂറ് മീറ്റർ സിന്തറ്റിക്‌ ട്രാക്ക്‌, പവിലിയൻ ബിൽഡിംഗ്‌, ചെയ്ഞ്ചിങ് റൂം എന്നീ ഘടകങ്ങളാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. പദ്ധതിയുടെ ആരംഭത്തിൽ 15.83 കോടി രൂപയുടെ സാമ്പത്തികാനുമതിയും, 15.74 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.

ഈ പദ്ധതി ഒക്ടോബർ രണ്ടായിരത്തി ഇരുപത്തി രണ്ടിന് കിറ്റ്‌കോ ടെണ്ടർ ചെയ്തെങ്കിലും, ബിഡുകൾ ലഭിക്കാത്തതിനാൽ നിരവധി തവണ റീ -ടെണ്ടർ ചെയ്യേണ്ടിവന്നതിനുശേഷമാണ്‌ അംഗീകൃത ബിഡുകൾ ലഭിച്ചത്‌. കൂടാതെ പഞ്ചായത്ത്‌ മുഖേന നടത്തേണ്ട അതിർത്തി നിർണയ നടപടികൾ വൈകിയതും നിർമാണത്തിന് തടസ്സമുണ്ടാക്കി.

പിന്നീട്‌ ജനുവരി ഇരുപത് രണ്ടായിരത്തി ഇരുപത്തിനാലിന്‌ ടെണ്ടർ അക്സപ്റ്റൻസ് കമ്മറ്റിയിൽ (ടിഎസി) ടെണ്ടർ ഡോക്യൂമെന്റ്‌സ്‌ അവതരിപ്പിച്ചു . എല്ലാ ബിഡറുമാരുടെയും ഒറിജിനൽ ഡോക്യുമെന്റ്‌ സമർപ്പിക്കുവാൻ കമ്മിറ്റി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഒറിജിനൽ ഡോക്യുമെന്റ്‌ സമർപ്പിക്കുവാൻ കിറ്റ്‌ക്കോ ബിഡർക്ക്‌ കത്ത്‌ നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.

കൂടാതെ ബിഡ്‌ വാലിഡിറ്റി പിരീഡ്‌ അവസാനിക്കുകയും ചെയ്തു.ആയതിനാൽ ടി ടെണ്ടർ റദ്ദ്‌ ചെയ്ത്‌ പുതിയ ടെണ്ടർ ക്ഷണിക്കുന്നതിന്‌ അനുമതി നൽകണമെന്ന്‌ അപേക്ഷിച്ചിരുന്നു.

അനുമതി ലഭിച്ചത് പ്രകാരം പുതിയ ടെണ്ടർ ക്ഷണിച്ച്‌ പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ എസ്‌.പി.വി ആയ കിറ്റ്കോയ്ക്ക്‌ നിർദ്ദേശം നൽകിയിട്ടുള്ളതായി മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു.

 






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

മുവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ഒരുക്കി.

ഗാനാലാപനങ്ങളാലും, പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുകുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ പട്ടണം സത്യത്തിൽ ബേലെഹേം നഗരി പോലെയായി.



മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നിന്നും ആരംഭിച്ച ടൗൺ കരോൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരകുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്നകരോൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.



മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളിലും വിവിധ സഭകളുടെയും, സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന സംഗീത സദസ്സ് ഗ്ലോറിയ 2024ലിൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേരാണ് സംഗീതം ആലപിച്ചത്.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി വികാരി ഫാ.കുര്യാക്കോസ് കുടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, കൈകാരന്മാർ ജനപ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമർപ്പിതർ തുടങ്ങിയവർ നേതൃത്വം നൽകി.






Continue Reading

Uncategorized

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.



ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.








Continue Reading

Uncategorized

കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

Published

on

കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.

യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.








Continue Reading

Trending

error: Content is protected !!