Connect with us

Uncategorized

ഓൾ ഇന്ത്യ മോസസ് മെമ്മോറിയൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലത്തെ സ്കൂളുകൾക്ക് മികച്ച നേട്ടം

Published

on

കോതമംഗലം: ആയോധന കലയിലെ ആചാര്യ ശ്രേഷ്ഠനും ഓൾ ഇന്ത്യ കരാട്ടെ ഫെഡറേഷൻ ചെയർമാനുമായി ഒരു പതിറ്റാണ്ട് കാലത്തോളം ഇൻഡ്യൻ കരാട്ടെയിൽ തിളങ്ങിയ ഗ്രാൻഡ് മാസ്റ്റർ ദായി സെൻസായി ഡോ.മോസസ് തിലകിന്റെ സ്മരണാർത്ഥം നടത്തിയ ഓൾ ഇന്ത്യ മോസസ് മെമ്മോറിയൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലത്തെ സ്‌കൂളുകൾക്ക് മികച്ച നേട്ടം.

കോയമ്പത്തൂർ ഡോ. ജി.ആർ ദാമോദരൻ കോളേജ് ഓഫ് സയൻസ് ഓഡിറ്റോറിയത്തിലായിരുന്നു ചാമ്പ്യൻഷിപ്പ് നടന്നത്.വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തി അമ്പതോളം കരാട്ടെ താരങ്ങൾ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തു.കേരളത്തിൽ നിന്നും കോതമംഗലം റോട്ടറി കരാട്ടെ ക്ലബ്ബിനെ പ്രതിനിധികരിച്ച് സബ് ജൂനിയർ,കേഡറ്റ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കോതമംഗലത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരിച്ചു.



കോതമംഗലം ശോഭന പബ്ലിക് സ്കൂളിലെ ഇതൾ എസ്, ഗണശ്യാം കൃഷ്ണ എസ്.ബി, ബേസിൽ എം ജിമ്മി, ആൽഫ്രിൻ ബൈജു എന്നിവർ കത്ത, കുമിത്തെ വിഭാഗത്തിൽ ഒരു സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി.സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലെ എയ്ഞ്ചൽ റോസ് ജെയ്സൺ കത്ത വിഭാഗത്തിൽ സ്വർണവും, വിമലഗിരി പബ്ലിക് സ്കൂളിലെ നൈൽ മുഹമ്മദ്‌ കത്ത വിഭാഗത്തിൽ സ്വർണവും, മാർ ബേസിൽ ഹൈസ്കൂളിലെ അന്ന എൽദോസ് കുമിത്തെയിൽ വെള്ളിയും, നേര്യമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ അദിത് അനിൽ കത്ത,കുമിത്തെ വിഭാഗത്തിൽ രണ്ട് വെള്ളിയും നേടിയപ്പോൾ സെന്റ് ജോർജ് ഹൈസ്കൂളിലെ അലൻ ജെയ്സൺ കത്ത,കുമിത്തെ വിഭാഗത്തിൽ ഒരു വെള്ളിയും, ഒരു വെങ്കലവും നേടി.



പുതുപ്പാടി ഫാ.ജോസഫ് മെമ്മോറിയൽ ഹൈസ്കൂളിലെ സ്നിഗ്ധ എസ് നായർ കുമിത്തെയിൽ വെങ്കല മെഡലും നേടി. താരങ്ങൾ മികവാർന്ന പ്രകടനത്തിലൂടെ നാല് സ്വർണ്ണം,അഞ്ച് വെള്ളി,നാല് വെങ്കലം എന്നീ ക്രമത്തിൽ മെഡലുകൾ കരസ്തമാക്കി. താരങ്ങളെയും മുഖ്യ പരിശീലകൻ ജോയി പോൾ, ജയ സതീഷ്,സോഫിയ എൽദൊ, റോസ് മരിയ ബിജു, അലോക് ബി.മാലിൽ എന്നിവരെ മാനേജ്മെന്റും, അധ്യാപകരും ചേർന്ന് അനുമോദിച്ചു.

വാർത്തകൾക്കും പരസ്യത്തിനും -9526252990






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

മുവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ സംഘടിപ്പിച്ചു

Published

on

മൂവാറ്റുപുഴ: സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ഒരുക്കി.

ഗാനാലാപനങ്ങളാലും, പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുകുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ പട്ടണം സത്യത്തിൽ ബേലെഹേം നഗരി പോലെയായി.



മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നിന്നും ആരംഭിച്ച ടൗൺ കരോൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരകുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്നകരോൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.



മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളിലും വിവിധ സഭകളുടെയും, സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന സംഗീത സദസ്സ് ഗ്ലോറിയ 2024ലിൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേരാണ് സംഗീതം ആലപിച്ചത്.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി വികാരി ഫാ.കുര്യാക്കോസ് കുടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, കൈകാരന്മാർ ജനപ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമർപ്പിതർ തുടങ്ങിയവർ നേതൃത്വം നൽകി.






Continue Reading

Uncategorized

തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.



ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.








Continue Reading

Uncategorized

കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി

Published

on

കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.

യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.








Continue Reading

Trending

error: Content is protected !!