Uncategorized
ഹരിത പ്രഭയിൽ കോതമംഗലം കന്നി 20 പെരുന്നാൾ; ടൗൺ ശുചീകരണത്തിന് തുടക്കം
കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി.മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഈ വർഷത്തെ പെരുന്നാൾ നടത്തിപ്പ് ഹരിതചട്ട (ഗ്രീൻ പ്രോട്ടോക്കോൾ) പ്രകാരമായിരിക്കും.
കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ടൗൺ ശുചീകരണ പ്രവർത്തനങ്ങൾക്ക് എംബിറ്റ്സ് എൻജിനീയറിംഗ് കോളേയ്ജ്, എംബിറ്റ്സ് പോളിടെക്നിക്ക്, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ, മാർ ബസേലിയോസ് നഴ്സിംഗ് കോളേയ്ജ്, നഴ്സിംഗ് സ്കൂൾ, മാർബസേലിയോസ് ഡൻ്റൽ കോളേയ്ജ് എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റുകളും സെൻ്റ്.മേരീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ, കോതമംഗലത്തെ വ്യാപാരികൾ, മാർ തോമ ചെറിയ പള്ളി സന്നദ്ധപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
ഹരിതചട്ടം നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളേക്കുറിച്ചുള്ള ലഘുലേഖ വിതരണവും നടന്നു. സെപ്തംബർ 25-ാം തീയതി 5.15 ന് നടപ്പിലാക്കുന്ന ഹരിതചട്ടം എറണാകുളം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യും.ഹരിതചട്ടത്തിന്റെ ലോഗോ പ്രകാശനം എറണാകുളം റൂറൽ എസ്പിയാണ് നിർവ്വഹിക്കുക.
കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ യോഗത്തിൽ അദ്ധ്യക്ഷതവഹിക്കും. ഹരിതചട്ടം പാലിച്ച് കന്നി 20 പെരുന്നാൾ നടപ്പിലാക്കുന്നതിനുവേണ്ടി കോതമംഗലം തഹസീൽദാർ കൺവീനർ ആയ വിവിധ വകുപ്പുകളുടെ കൺട്രോൾ റൂം പ്രവർത്തിക്കും. ടൗൺ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.എൽ.എ ആൻ്റണി ജോൺ നിർവ്വഹിച്ചു.
കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമി അദ്ധ്യക്ഷത വഹിച്ചു. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, മാനേജിംഗ് കമ്മിറ്റി അംഗം റെനി പഴുക്കാളിൽ,ഷിജു രാമചന്ദ്രൻ, ബേസിൽ ജി.പോൾ , കിരൺ ചന്ദ്രൻ , സി.എ.കുഞ്ഞച്ചൻ എന്നിവർ നേതൃത്വം നൽകി.
Uncategorized
മുവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ സംഘടിപ്പിച്ചു
മൂവാറ്റുപുഴ: സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായി മൂവാറ്റുപുഴ ഹോളി മാഗിപള്ളിയുടെ ആഭിമുഖ്യത്തിൽ ടൗൺ കരോൾ ഒരുക്കി.
ഗാനാലാപനങ്ങളാലും, പൂജ രാജാക്കന്മാരുടെയും ആട്ടിടയന്മാരുടെയും സാന്താക്ലോസിന്റെയും വേഷമണിഞ്ഞ കുട്ടികളുടെ ടാബ്ലോയും, ഉണ്ണി മിശിഹായും പരിശുദ്ധി അമ്മയും പിതാവും അടങ്ങുന്ന തിരുകുടുംബത്തിന്റെ ടാബ്ലോയും, 50 ഓളം കുട്ടികൾ അടങ്ങുന്ന മാലാഖ വൃന്ദവും അണിനിരന്നപ്പോൾ മൂവാറ്റുപുഴ പട്ടണം സത്യത്തിൽ ബേലെഹേം നഗരി പോലെയായി.
മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ നിന്നും ആരംഭിച്ച ടൗൺ കരോൾ കെഎസ്ആർടിസി ബസ്റ്റാൻഡ് വഴി ആരകുഴ റൂട്ടിൽ പ്രവേശിച്ച് തിരിച്ചു പള്ളി അങ്കണത്തിൽ സമാപിച്ചു. തുടർന്ന് നടന്നകരോൾ സംഗീത സായാഹ്നം മലങ്കര ഓർത്തഡോക്‌സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസന അധ്യക്ഷൻ തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
മാത്യു കുഴൽനാടൻ എംഎൽഎ ആശംസകൾ നേർന്നു. മൂവാറ്റുപുഴയിലെയും, സമീപപ്രദേശങ്ങളിലും വിവിധ സഭകളുടെയും, സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന സംഗീത സദസ്സ് ഗ്ലോറിയ 2024ലിൽ പതിമൂന്ന് ടീമുകളിലെ മുന്നൂറോളം പേരാണ് സംഗീതം ആലപിച്ചത്.
മൂവാറ്റുപുഴ ഹോളിമാഗി പള്ളി വികാരി ഫാ.കുര്യാക്കോസ് കുടകല്ലിൽ, അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് മൂവാറ്റുപുഴ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ആന്റണി പുത്തൻകുളം, കൈകാരന്മാർ ജനപ്രതിനിധികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, സമർപ്പിതർ തുടങ്ങിയവർ നേതൃത്വം നൽകി.
Uncategorized
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണയം; കേന്ദ്ര വിദഗ്ധ സമിതി നാളെ സന്ദർശനം നടത്തും, ആന്റണി ജോൺ എംഎൽഎ
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി നാളെ തട്ടേക്കാട് സന്ദർശിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കീ. മീ ഒഴിവാക്കി പകരം മൂന്നാർ വനം ഡിവിഷന്റെ പരിധിയിലുള്ള നേര്യമംഗലം റെയിഞ്ചിലെ 10.1694 ച.കീ.മീ വനപ്രദേശം തട്ടേക്കാട് പക്ഷി സങ്കേതത്തോടുകൂടി ചേർക്കുന്നതിനുള്ള സംസ്ഥാന വന്യ ജീവി ബോർഡിന്റെ ശുപാർശയിന്മേൽ തുടർനടപടികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം.
ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും,പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോക്ടർ രമൺ സുകുമാർ,ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ ചീഫ് വൈൽഡ് ലൈഫ് വാർഡ് പ്രമോദ് ജി കൃഷ്ണൻ ഐ എഫ് എസ്, കേന്ദ്ര വന്യജീവി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനത്തിന് എത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.
Uncategorized
കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ കിറ്റ് വിതരണം നടത്തി
കോതമംഗലം:കോതമംഗലം സെന്റ് ജോൺസ് മിഷൻ ധ്യാനകേന്ദ്രം ക്രിസ്തുമസിനോട് അനുബന്ധിച്ച് 1300 നിർധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം നടത്തി.കഴിഞ്ഞ 25 വർഷമായി മുടക്കം വരാതെ എല്ലാവർഷവും കൊടുക്കുന്ന നിർധന കുടുംബങ്ങൾക്കുള്ള ക്രിസ്തുമസ് കിറ്റ് വിതരണ ഉദ്ഘാടനം ധ്യാനകേന്ദ്രത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
യോഗത്തിൽ മിഷൻ പ്രസിഡന്റ് ഫാ. മാത്യൂസ് കുഴിവേലിപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഫാ. തമ്പി മാറാടി, ഡയറക്ടർ ബ്രദർ ജോണി തോളേലി, സെക്രട്ടറി പി വി വർഗീസ്, സി.സൂസന്ന, ഗോഡ്ലി പി ജോണി, ബ്രദർ ബെന്നി പാണംകുഴി,എം എസ് ബെന്നി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൂടാതെ കിടപ്പുരോഗികൾക്ക് പലചരക്ക് അടങ്ങിയ കിറ്റുകൾ വീട്ടിലെത്തിച്ച് നൽകി.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും