Connect with us

Local

സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണം ആരംഭിച്ചു

Published

on

നെല്ലിക്കുഴി ; സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ആരംഭിച്ചു.ഓണത്തോട് അനുബന്ധിച്ച് സർവീസ് സഹകരണ ബാങ്ക് വഴി വിതരണം ചെയ്യുന്ന പെൻഷൻ ആന്റണി ജോൺ എംഎൽഎ വീടുകളിൽ എത്തിച്ച് കൊടുത്ത് കൊണ്ട് ആരംഭിച്ചു .

നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ബി ജമാൽ, ബാങ്ക് പ്രസിഡന്റ് പി.കെ റഷീദ്,ബോർഡ് മെമ്പർമാരായ കെ.കെ ബഷീർ, സജിജോസഫ്, പി.കെ കൃഷ്ണൻ, മൈ‌തീൻ കല്ലറക്കൽ, സെക്രട്ടറി കെ.ജി സിരിമാവോ, ടി.എ വാസുകുട്ടൻ എന്നിവർ പങ്കെടുത്തു.








Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

മിഴിവേകി ദീപകാഴ്ചയും നൃത്തസമന്വയവും; കോതമംഗലം അയ്യങ്കാവ് ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ആഘോഷിച്ചു

Published

on

കോതമംഗലം; മണ്ഡലകാലത്തിന്റെ സമാപനം കുറിച്ചുകൊണ്ട് കേരള ക്ഷേത്ര സംരക്ഷണ സമതിയുടെ കീഴിലുള്ള കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്ത്ര ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ മണ്ഡല മഹോത്സവം ആഘോഷിച്ചു.

 



 



ഇഷ്ട വരദായകനായ ശാസ്താവിനെ കണ്ട് വണങ്ങി അനുഗ്രഹം നേടാൻ നാടിന്റെ നാനാഭാഗത്തുനിന്നായി ഭക്തനങ്ങൾ എത്തി.ഇന്നലെ ദീപാരാധന നേരത്ത് ക്ഷേത്രവും പരിസരവും ഭക്ത ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.

ദീപാലംങ്കൃതമായ ക്ഷേത്രവും പരിസരവും ആഘോഷങ്ങൾക്ക് മിഴിവേകി.വൈകിട്ട് 5-ന് നട തുറന്നു.6.30-ന് പുഷ്പാഭിഷേകവും തുടർന്ന് ദീപാരാധനയും ദീപ കാഴ്ചയും നടന്നു.

ശേഷം ക്ഷേത്ര മൈതാനിയിലെ വേദിയിൽ ഡോ.ജഗദീഷ് കുമാർ,എസ് ഐ ട്രയിനി വിജയി അതുൽ പ്രേം ഉണ്ണി എന്നിവരെ ക്ഷേത്രം ഭരണസമതി പ്രസിഡന്റ് എൻ അജയകുമാർ ഉപഹാരം നൽകി ആദരിച്ചു.

 

 

 

7-ന് ക്ഷേത്രത്തോട് അനുബബന്ധിച്ച് പ്രവർത്തിച്ചുവരുന്ന തത്വമസി സാനാതന ധർമ്മ പാഠശാലയിൽ പ്രവർത്തിച്ചുവുന്ന നർത്തിത നൂപുര നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ നൃത്തസമർണവും അരങ്ങേറി.

പരിപാടിയിൽ പങ്കെടുത്ത കലാകാരികൾക്കുള്ള ഉപഹാരവിതരണം ക്ഷേത്രം ഭരണസമതി പ്രസിഡന്റ് എൻ അജയകുമാർ നിർവ്വഹിച്ചു,തുർന്ന് അന്നദാനവും നടന്നു.

 

 

 

 

ആഘോഷ പരിപാടികൾക്ക് ക്ഷേത്രം ഭരണസമതി പ്രസിഡന്റ് എൻ അജയകുമാർ ,സെക്രട്ടറി രാഹുൽ രാജ് ഭരണസമയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

ക്ഷേത്രത്തിൽ നടന്നുവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഭക്തജനങ്ങൾ കഴിയാവുന്ന സാഹയ-സഹകരണങ്ങൾ ലഭ്യമാക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.






Continue Reading

Local

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ

Published

on

കോതമംഗലം; പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ.നിരവധി കേസുകളിൽ ഉൾപ്പെട്ട മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കനാൽ പാലം ജംഗ്‌ഷനിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തിയതിനാണ് ഇരുവരെയും പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.



ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയും, മകൻ ഷമീർ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടയാളുമാണ്.ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐ ശിവ പ്രസാദ് ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.








Continue Reading

Local

കൂട്ടുങ്ങൽ കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു

Published

on

കോതമംഗലം; നെല്ലിക്കുഴിൽ കൂട്ടുങ്ങൽ കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.പൊതുയോഗം രക്ഷാധികാരി ആലക്കട മക്കാർ ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുഴി സംഘടിപ്പിച്ച കുടുംബയോഗത്തിൽ പ്രസിഡൻ്റ് പി എച്ച് ഷിയാസ് അധ്യക്ഷതവഹിച്ചു.പീസ്വാലി സെക്രട്ടറി എംഎം ഷംസുദ്ദീൻ
നദ് വിയുടെ ക്ലാസിന് ശേഷം കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.



ബാവു ചാലാങ്ങൽ, അഷ്കർ അലി, അബ്ദുൾ റഷീദ് ആലക്കട, അഷ്റഫ് ഇളംമ്പ്രകുടി, ഷാജഹാൻ ആലക്കട, മൈതു നാറാണ കോട്ടിൽ, അലി മറ്റപ്പിളികുടി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ എസ് എസ് എൽ സി,പ്ലസ് റ്റു, ഡിഗ്രി, മദ്രസ ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും,
കുടുംബത്തിലെ എല്ലാ വീടുകളിലേക്കും ഗിഫ്റ്റും നറുക്കെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കും, വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്‌ക്കാരങ്ങൾ നൽകിയും ആദരിച്ചു.



18 അംഗ എക്സിക്യുട്ടീവിൽ നിന്നും പുതിയ ഭാരവാഹികളായി പി എച്ച് ഷിയാസ് പ്രസിഡൻ്റ്, കെ എം ബാവു സെക്രട്ടറി, അബ്ദുൾ റഷീദ് ട്രഷറർ, വൈസ് പ്രസിഡൻ്റ് പരീത് മറ്റപിളികുടി, ജോയിൻ്റ് സെക്രട്ടറിമാരായി അഷ്റഫ് ഇളംമ്പ്രകുടി നൈനാർ നാറാണ കോട്ടിൽ എന്നിവരെയും 6 അംഗ യൂത്ത് വിംഗിനേയും,രക്ഷാധികാരിയായി മക്കാർ ആലകട ,ഓഡിറ്ററായി ഷാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു.






Continue Reading

Trending

error: Content is protected !!