Local
കടപുഴകിയ തെങ്ങ് ജെസിബിയും ക്രെയിനും ഉപയോഗിച്ച് താങ്ങി നിർത്തി, അപകട ഭീഷിണി ഒഴിവാക്കിയത് “ട്രീ സർജ്ജൻ സാബു”; കൈയ്യടിച്ച് കാഴ്ചക്കാർ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം;ദേശീയ പാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഭീമൻ തെങ്ങ് കടപുഴകി.റോഡിലേയ്ക്ക് വീഴാതിരിയ്ക്കാൻ ജെസിബിയ്ക്ക് താങ്ങി നിർത്തി.പിന്നാലെ ഗതാഗതനിയന്ത്രണം.പോലീസും ഫയർഫോഴ്സും പാഞ്ഞെത്തി.
അപകട ഭീഷിണി ഒഴിവാക്കാൻ ക്രെയിൻ എത്തിച്ചും “രക്ഷാപ്രവർത്തനം”.ഒടുവിൽ ഫയർഫോഴ്സ് വിളിച്ചത് പ്രകാരം സ്ഥലത്തെത്തി, “ട്രീ സർജ്ജൻ” സാബുവിന്റെ ഇപെടൽ.നിമിഷങ്ങൾക്കുള്ളിൽ എല്ലാം ശുഭം.അപകട ഭീതിയൊഴിഞ്ഞ ആശ്വാസത്തിൽ അധികൃതരും കാഴ്ചക്കാരും.
ഇന്നലെ വൈകിട്ട് കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ കറുകടം ചിറപ്പടിയിലാണ് സംഭവം.ഇവിടെ റോഡിനോടനുബന്ധിച്ചുള്ള കാന നിർമ്മാണത്തിനായി മണ്ണ് നീക്കുമ്പോഴാണ് സമീപത്തെ പുരയിടത്തിൽ നിന്നിരുന്ന 60 അടിയിലേറെ ഉയരം വരുന്ന തെങ്ങ് കടപുഴകിയത്.
ഇത് ശ്രദ്ധയിൽ പെട്ട കരാർ കമ്പനി ജീവനക്കാർ സ്ഥലത്ത് മണ്ണിടുത്തിരുന്ന ജെസിബി ഓപറേറ്ററോട് തെങ്ങ് താങ്ങി നിർത്താൻ നിർദ്ദേശിക്കുകയായിരുന്നു. എന്നിട്ടും അപകടഭീഷണി വിട്ടൊഴിയാത്ത സാഹചര്യത്തിൽ വലിയ ക്രൈൻ എത്തിച്ച് “ഊന്നും” നൽകി.
തെങ്ങ് ഏതുനിമിഷവും മറിഞ്ഞുവീണേയ്ക്കാമെന്നുള്ള ഭീതിമൂലം ഇതുവഴിയുള്ള വാഹനഗതാതവും തടഞ്ഞു.വിവരമറിഞ്ഞ് ഉടൻ കോതമംഗലത്തുനിന്നും പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.ആദ്യ പരിശോധനയിൽ തന്നെ തെങ്ങ് മുറിച്ചുമാറ്റുക മാത്രമാണ് പോംവഴിയെന്ന് ഫയർഫോഴ്‌സ് സംഘത്തിന് ബോദ്ധ്യമായി.
തുടർന്ന് ഏത് അപകട സ്ഥിതിയിലും നിൽക്കുന്ന മരങ്ങൾ നിമിഷനേരം കൊണ്ട് മുറിച്ചുമാറ്റുന്ന ട്രീ സർജ്ജൻ എന്നറിയപ്പെട്ടിരുന്ന തൃക്കാരിയൂർ കടകുംപ്ലായിൽ സാബു കെ എബ്രാഹാമിനെ ഇവരിൽ ഓരാൾ വിളിച്ചുവരുത്തുകയായിരുന്നു.എത്തിയ ഉടൻ സാബു ജോലി ആരംഭിച്ചു.മിനിട്ടുകൾക്കുള്ളിൽ തെങ്ങ് നാശനഷ്ടങ്ങളൊന്നും സൃഷ്ടിയ്ക്കാതെ മുറിച്ചുനീക്കി.
ഈ സമയം ഇവിടെ പാതയുടെ ഇരുഭഗത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.മുറിച്ചിട്ട തെങ്ങിന്റെ കഷങ്ങൾ മാറ്റിയതോടെ ഗതാഗതവും സാധാരണ നിലയിലായി.അപകടസ്ഥിതിയിൽ നിൽക്കുന്ന തെങ്ങുകൾ വ്യാപകമായി വെട്ടിമാറ്റിത്തുടങ്ങിയതോടെ അടുപ്പക്കാർക്കിടയിൽ “കോക്കനട്ട് ട്രീ സ്‌പെഷ്യലിസ്റ്റ്” എന്ന പേരിലും സാബു അറിയപ്പെട്ടുതുടങ്ങി.
മരങ്ങൾ വെട്ടിമാറ്റുന്നതിൽ മാത്രമല്ല,നാടിന്റെ ഏത് ആവശ്യത്തിനും സാബു ഓടിയെത്തുകയും തന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
സാബുവിനെ ബന്ധപ്പെടേണ്ട നമ്പർ – 9744956777
Local
ഇൻറർവ്യൂവിൽ പങ്കെടുക്കാം; തൊഴിൽ നേടാം, കോതമംഗലത്ത് മെഗാ തൊഴിൽമേള
കോതമംഗലം; മാർ ബസേലിയസ് ഡെന്റൽ കോളേജ്, കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം,കേരള നോളജ് ഇക്കോണമി മിഷൻ, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ മാസം 14ന് കോതമംഗലം മാർ ബസേലിയസ് ഡെന്റൽ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിയ്ക്കുന്നു.
+2, ഐടിഐ, ഡിപ്ലോമ, ബിരുദം (ബിടെക്, ബിഎ, ബിഎസ്‌സി, ബി. കോം,) പി.ജി എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് ബാങ്കിംഗ്, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്,ഐടി, നോൺ ഐടി എന്നിങ്ങനെ നിരവധി മേഖലകളിലെ പ്രമുഖ കമ്പനികളിലുള്ള രണ്ടായിരത്തിലധികം ഉള്ള ഒഴിവുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് തൊഴിൽ മേള സംഘടിപ്പിച്ചിട്ടുള്ളത്.
പുതുതായി പഠിച്ചിറങ്ങിയവർക്കും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും, പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടൽ ആയ ഡി.ഡബ്ല്യു.എം.എസ് വഴി രജിസ്റ്റർ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്.
രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം സ്പോർട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 5 സെറ്റ് സിവി(റെസ്യുമേ ) കയ്യിൽ കരുതുക.ജോലി ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾക്കും ജോലി മുന്നൊരുക്ക പരിശീലനത്തിനുമായി നിങ്ങളുടെ പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായി ബന്ധപ്പെടാവുന്നതാണ്.
Local
കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന
കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.
കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.
മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.
Local
അഞ്ച് അടിയിലേറെ ഉയരം,48 മണിക്കൂർ സുഗന്ധമേകും; ഭീമൻ ചന്ദനത്തിരി കത്തിയ്ക്കുന്നത് തങ്കളം ഭഗവതീക്ഷേത്രത്തിലെ നവ ചണ്ഡികായാഗശാലയിൽ
കോതമംഗലം;ഭീമൻ ചന്തനത്തിരി കാണികൾക്ക് കൗതുകമായി.കോതമംഗലം തങ്കളം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആരംഭിയ്ക്കുന്ന നവ ചണ്ഡിക യാഗശാലിയിൽ സ്ഥാപിയ്ക്കുന്നതിനാണ് സംഘാടകർ ഭീമൻ ചന്ദനത്തിരി എത്തിച്ചിട്ടുള്ളത്.
ത്രീ ഇൻ അഗർബത്തീസ് ആണ് 5 അടിയിലേറെ ഉയരംവരുന്ന ചന്തനത്തിരി നിർമ്മിച്ചിട്ടുള്ളത്.സുഗന്ധം വിതറി 48 മണിക്കൂർ എരിഞ്ഞുനിൽക്കും എന്നതാണ് ഈ ചന്തനത്തിരിയുടെ പ്രധാന പ്രത്യേകത.
ഇത്തരത്തിൽ ഒരു ചന്ദനത്തിരി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗത്തിനായി ഉപയോഗിയ്ക്കുന്നത് ആദ്യമനായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.യാഗം ഇന്ന് വൈകിട്ട് ആരംഭിയ്ക്കും.
മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.രാമചന്ദ്ര അടിഗ മുഖ്യകാർമ്മികത്വം വഹിയ്ക്കും.നാളെ ഉച്ചകഴിഞ്ഞാണ് യാഗം സാമിപിയ്ക്കുക.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized2 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു