Connect with us

Local

ആനക്കുട്ടിയെ അമ്മയ്‌ക്കൊപ്പം എത്തിയ്ക്കുന്നതിനുള്ള ശ്രമം വിജയം: ആശ്വാസത്തിന്റെ നിറവിൽ വനപാലകർ

Published

on

കോതമംഗലം;നാട്ടിലറങ്ങി,മണിക്കൂറികളോളം പരഭ്രാന്തി പരത്തി ഓടി നടന്ന ആനക്കുട്ടിയെ അമ്മയ്‌ക്കൊപ്പം എത്തിയ്ക്കുന്നതിനുള്ള ശ്രമം വിജയം.ആശ്വാസത്തിന്റെ നിറവിൽ വനപാലകർ



ഇന്നലെ രാവിലെയാണ് 6 മാസസത്തോളം പ്രായം തോന്നിയ്ക്കുന്ന കുട്ടിയാന കുട്ടമ്പുഴ പൂയംകൂട്ടി മണികണ്ഠൻചാലിൽ ജിനവാസമേഖലയിൽ എത്തിയത്.



സമീപത്തെ പുഴവഴി ഒഴുകിയെത്തിയതായിരിക്കാമെന്നാണ് നാട്ടുകാരുടെ നിഗമനം.ആദ്യം പാതയോരത്തെ ഷാപ്പിലേയ്ക്കാണ് കുട്ടിയാന ഓടി എത്തിയത്.നടത്തിപ്പുകാരൻ വാതിൽ അടച്ചതിനാൽ അകത്തുകടക്കാനായില്ല.

ഇവിടെ നിന്നും റോഡിലേയ്ക്ക് ഇറങ്ങി കുറച്ചുനേരം തലങ്ങും വിലങ്ങളും ഓടി.ഇതിനിടയിൽ വിവരം അറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി.കുട്ടിയാനയെ തള്ള ആന ഉൾപ്പെടുന്ന കൂട്ടത്തോടൊപ്പം ചേർക്കുകയായിരുന്നു ഉദ്യോഗസ്ഥ സംഘത്തിന്റെ ലക്ഷ്യം.

ഇതിനായി കുട്ടിയാന ഒഴുക്കിൽപ്പെടാൻ സാധ്യതയുള്ള പ്രദേശം കേന്ദ്രീകരിച്ച് വനംവകുപ്പ് നടത്തിയ നിരീക്ഷണത്തിൽ ആനക്കൂട്ടം സമീപത്തുണ്ടെന്ന് ബോദ്ധ്യമായി.തുടർന്ന് ഇവിടേയ്ക്ക് ആനക്കൂട്ടിയെ എത്തിച്ച് കാടുകയറ്റി വിടുകയായിരുന്നു.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് മാലിന്യം വലിച്ചെറിയൽ വിരുദ്ധ പ്രചാരണ വാരം ആരംഭിച്ചു

Published

on

കോതമംഗലം; വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം നാട് സുന്ദരമാക്കാൻ കൂടെ നിൽക്കാം മാലിന്യം വലിച്ചെറിയാതിരിക്കാം എന്ന മുദ്രാവാക്യത്തോടെ ജനുവരി ഒന്ന് മുതൽ ഏഴ് വരെ ആരംഭിക്കുന്ന മാലിന്യം വലിച്ചെറിയൽ വിരുദ്ധ പ്രചാരണ വാരം വാരപ്പട്ടി ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ചു.

പതിനൊന്നാം വാർഡിൽ ഇഞ്ചൂർ ടെക്നിക്കൽ ഹൈസ്കൂൾ, ഇഞ്ചൂർ അമ്പലംപടി വരെയുള്ള ഭാഗങ്ങളിൽ നടന്ന ക്ലീൻ പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി ഉൽഘടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു.



സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എംഎസ് ബെന്നി കെഎം സെയ്തു,ദീപ ഷാജു,പഞ്ചായത്ത് മെമ്പർമാരായ ഷജി ബെസി, വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂൾ സൂപ്രണ്ട് ആസിഫ് അലി, പഞ്ചായത്ത് സെക്രട്ടറി എംഎം ഷംസുദ്ദീൻ, പഞ്ചായത്ത് ജീവനക്കാർ,തൊഴിലുറപ്പ് തൊഴിലാളികൾ,ടെക്നിക്കൽ ഹൈസ്കൂളിലെ കുട്ടികൾ എന്നിവർ പരിസര ശുചീകരണത്തിന് നേതൃത്വം നൽകി.








Continue Reading

Local

ഇടുക്കി മാങ്കുളത്ത് സംഘർഷം; യുവാവിന് കുത്തേറ്റു

Published

on

ഇടുക്കി; മാങ്കുളത്ത് യുവാവിന് കുത്തേറ്റു.കണിച്ചാർ കുണ്ടേരി സ്വദേശി കരിമ്പിൽ ശ്രുധിൻ(31)നാണ് കുത്തേറ്റത്.

ഞായറാഴ്ച ഉച്ചയോടെ മാങ്കുളത്ത് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായിരുന്നു.വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.



വയറിന് കുത്തേറ്റ ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.








Continue Reading

Local

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ലത്തീൻപള്ളിപടി-പുല്ലൻപടിറോഡ് ഉത്‌ഘാടനം ചെയ്തു

Published

on

ലത്തീൻ പള്ളിപ്പടി റോഡ് നാടിന് സമർപ്പിച്ചു

കോതമംഗലം;വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ ലത്തീൻപ്പള്ളിപ്പടി – പുല്ലൻപടി റോഡ് നാടിന് സമർപ്പിച്ചു.

പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ നായർ റോഡ്  ഉൽഘടനം ചെയ്തു.



ഗ്രാമ പഞ്ചയാത്തിലെ നിലവിലുള്ള മുഴുവൻ ഗ്രാമീണ റോഡുകളും മെയ്ന്റനൻസ് നടത്തി ഈ ഭരണസമിതിയുടെ കാലത്ത് തന്നെ ഗതാഗത യോഗ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.



വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എസ് . ബെന്നി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ .എം സെയ്ത് , ദീപ ഷാജു , പഞ്ചായത്ത് മെമ്പർ ഷജി ബസ്സി,കോഴിപ്പിള്ളി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ഹാൻസി പോൾ ,ജോണി കെ എം , പീറ്റർ വേളകാട്ട് , ജോർജ് ഒ.എം എന്നിവർ ആശംസകൾ അറിയിച്ചു.

റോഡിന് സൗജന്യമായി സ്ഥലം നൽകിയ ജോസ് മാഞ്ഞൂരാൻ,പോൾ പുതയത്തുമോളേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ പി പി കുട്ടൻ, സ്വാഗതവും എബി ബേബി നന്ദിയും പറഞ്ഞു.

ലത്തീൻ പള്ളിപടിയിൽ നിന്നും കോഴിപ്പിള്ളി അടിവാട് റോഡിലേക്ക് മുറിയുന്ന രീതിയിൽലുള്ള റോഡ് നിർമ്മാണം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6,80,000 രൂപ മുടക്കിൽ, റോഡിന് വീതികൂട്ടി, സൈഡ്കെട്ടി കോൺക്രീറ്റ്ചെയ്താണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

വീഡിയോ കാണാം…






Continue Reading

Trending

error: Content is protected !!