Connect with us

latest news

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണം ; പി.എസ് സ്റ്റാലിന്‍

Published

on

മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിലെ ഒഴിഞ്ഞു കിടക്കുന്ന മൂവായിരത്തഞ്ഞൂറോളം തസ്തികകളിലേക്ക് അടിയന്തിരമായി നിയമനം നടത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐറ്റിയുസി) ജില്ലാ സെക്രട്ടറി പി.എസ് സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള ജീവനക്കാരുടെ എണ്ണം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച എണ്ണത്തേക്കാള്‍ കുറവായിട്ട് പോലും ആ തസ്തികകളിലേക്ക് നിയമനം നടത്താതെ മാനേജ്‌മെന്റ് നിയമന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.


ഫീല്‍ഡ് ജീവനക്കാരുടെ അഭാവത്താല്‍ സെക്ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലും പുതിയ നിയമനങ്ങള്‍ നടത്തുന്നതിന് ബോര്‍ഡ് മാനേജ്‌മെന്റ് യാതൊരു മുന്നൊരുക്കങ്ങളും നടത്തുന്നില്ല.



മാത്രമല്ല നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും മാനേജ്‌മെന്റ് ശ്രമിച്ച് വരുന്നു. മാനേജ്‌മെന്റിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധം വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ രേഖപ്പെടുത്തി.

ഇലക്ട്രിസിറ്റി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ അര്‍ഹമായ പ്രമോഷനുകള്‍ നടത്തുന്നതിനുമായി നടപടികള്‍ സ്വീകരിക്കാത്ത മാനേജ്‌മെന്റിനെതിരെ സമരത്തിനും വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആശ്രിത നിയമനം ത്വരിതപ്പെടുത്തുക, ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യനിഷേധം അവസാനിപ്പിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നവംബര്‍ 26ന് ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചിന്റേയും ധര്‍ണ്ണയുടെയും മുന്നോടിയായി മൂവാറ്റുപുഴ ഡിവിഷന്‍ ഓഫീസില്‍ നടന്ന വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഡിവിഷന്‍ പ്രസിഡണ്ട് കലാമോള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജെയ്‌സണ്‍ മാത്യു സ്വാഗതവും ജീ നേഷ് കുമാര്‍ നന്ദിയും പറഞ്ഞു. വിശദീകരണ യോഗം ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി എസ് സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യുന്നു






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

latest news

കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി ; ആന ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് മരത്തിന് മറഞ്ഞിരുന്നെന്ന് പാറുക്കുട്ടി  

Published

on

കോതമംഗലം ; കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു.

കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് വനത്തിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടംമ്പുഴ അട്ടിക്കളം സ്വദേശിനികളായ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് തെരച്ചിൽ സംഘം സമീപപ്രദേശമായ അറയ്ക്കമുത്തി ഭാഗത്ത് നിന്നും കണ്ടെത്തിയത്. അട്ടിക്കളത്തു നിന്ന് ഏകദേശം അഞ്ച് കിലോമീറ്റലേറെ ദൂരെയാണ് ഈ സ്ഥലം.


ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ പശുവിനെ തിരഞ്ഞ് സമീപത്തെ വനമേഖലയിലേയ്ക്ക് കടന്നത്.അഗ്നിശമന സേനാംഗങ്ങളും പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.



പശു ഇന്നലെ 3 മണിയോടെ  മായയുടെ വീട്ടിൽ തിരച്ചെത്തിയിരുന്നു.ഭർത്താവ് ഈ വിവരം മായയെ മൊബൈലിൽ വിളിച്ച് അറയിക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് തിരിച്ചുവരികയാണെന്നും വഴിയിൽ ആനക്കൂട്ടമുണ്ടെന്നും ഈയവസരത്തിൽ മായ ഭർത്താവിനോട് വെളിപ്പടുത്തുകയും ചെയ്തിരുന്നു.

ഒടുവിൽ വിളിയ്ക്കുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും ഒരു പാറപ്പുറത്ത്് നിൽക്കുകയാണെന്നും കാണാതായവർ ഉറ്റവരോട് വ്യക്തമാക്കിയിരുന്നു. സന്ധ്യമുതൽ ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിയ്ക്കാത്ത സ്ഥിതിയായത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

പോലീസും കോതമംഗലത്തുനിന്നെത്തിയ അഗ്നിശമന സേനാംഗംങ്ങളും വനംവകുപ്പുജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന 45 പേരടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ 3 വരെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.

നേരം പുലർന്ന ശേഷം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.ഇതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കൾക്കും പരിഭ്രാന്തിയ്ക്കും പരിസമാപ്തിയായത്.






Continue Reading

latest news

തങ്കളം ഇ എം ഫ്രഷ് ഹബ്ബിൽ ബീഫിന് വില 380 മാത്രം; മീനിനും വൻ വിലക്കുറവ്

Published

on

 

കോതമംഗലം; എ എം റോഡിൽ തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിൽ ബീഫിന് വില 350 മാത്രം. മത്സ്യ ഇനങ്ങൾക്കും ന്യായമായ വില.


മാംസ-മത്സ്യ വിൽപ്പന രംഗത്ത് 15 വർഷത്തെ സേവന പാമ്പര്യമുള്ള സ്ഥാപനത്തിൽ രോഹു,തിരുത,പരവ,ചൂര,മത്തി,കിളി, അയല,കരിമീൻ, കേര,നങ്ക്,ഏരി, എന്നിവ ഉൾപ്പടെ 25-ൽ അധികം മൽസ്യ ഇനങ്ങളും ലഭ്യമാണെന്ന് സ്ഥാപന നടത്തിപ്പുകാരായ മാഹിൻ,മൈതീൻ എന്നിവർ അറിയിച്ചു.








Continue Reading

latest news

സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Published

on

കോതമംഗലം ; പുതുപ്പാടി ശ്രീ മാർക്കരക്കാവ് ഭഗവതി സേവ ട്രസ്റ്റ് വനിതാ സംഘത്തിന്റെയും, മാർ ബസേലിയോസ് ദന്തൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ശ്രീ മാർക്കരക്കാവ് ഭഗവതി സേവാ ട്രസ്റ്റ് പ്രസിഡന്റ് രാജീവ് പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ സംഘം സെക്രട്ടറി ജയ സത്യൻ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ ഷമീർ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.


വാർഡ് കൗൺസിലർ സൈനു മോൾ രാജേഷ്, ട്രസ്റ്റ് സെക്രട്ടറി ശ്രീജിത്ത് പാറക്കൽ, ട്രസ്റ്റ് ട്രഷറർ ദിലീപ് ശിവൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി മനോഹരൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. വനിതാ സംഘം പ്രസിഡന്റ് അശ്വതി അനൂപ് കൃതജ്ഞത രേഖപ്പെടുത്തി.



കേരള സ്കൂൾ കായികമേളയിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് വെയിറ്റ് ലിഫ്റ്റിംഗ് 40 k g വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ ഭാമ ടി എമ്മിനെ ചടങ്ങിൽ ആദരിച്ചു.






Continue Reading

Trending

error: Content is protected !!