കോതമംഗലം: നെല്ലിക്കുഴിയിൽ വീട്ടിനുള്ളിൽ ആറു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കുഴി പഞ്ചായത്തിന്റെ ഒന്നാം വാർഡിലെ താമസക്കാരനായ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്റെ മകൾ മുസ്ക്കാൻ(6) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാൻ...
കോതമംഗലം: സിഐടിയു കോതമംഗലം ഏരിയ സെക്രട്ടറിയും ,സിപിഐ എം ഏരിയ കമ്മിറ്റി അംഗവുമായ സി പി എസ് ബാലന്റെ ഭാര്യ വെണ്ടുവഴി ചേരിയ്ക്കാമോളേൽ ശ്രീലത ബാലൻ (52) അന്തരിച്ചു. സംസ്കാരം നടത്തി.കോതമംഗലം സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു....
കോതമംഗലം;വീടിന് സമീപത്തെ തോട്ടിൽ കുളിയ്ക്കാൻ ഇറങ്ങിയ വയോധനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി ഉപ്പുകണ്ടം ആയക്കാടൻ എ കെ വർഗീസ് (72)ആണ് മരണപ്പെട്ടത്. വൈകിട്ട് നാലരയോടെ വർഗീസ് വീടിന് തൊട്ടടുത്തുള്ള ഉപ്പുകണ്ടം ചിറയിൽ കുളിക്കാൻ പോയിരുന്നു....
കോതമംഗലം: റിട്ടയേർഡ് തഹസിൽദാരെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളംകാവ് ചിറമേൽ ശശിധരനെയാണ് (70)ആണ് അൽപ്പം മുൻപ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോതമംഗലം ഫയർ ഫോഴ്സ് പുറത്തെടുത്ത മൃതദ്ദേഹം പോലീസ് താലൂക്ക്...
പായിപ്ര: ബീവിപ്പടി ഏഴുമലയിൽ താമസിക്കുന്ന മുതിരക്കാലായിൽ വീട്ടിൽ അബ്ദുൾ റഹ്മാൻ (അന്തു) അന്തരിച്ചു. പേഴയ്ക്കാപ്പിള്ളി ജംഗ്ഷനിൽ വാഴച്ചാലി ബിൽഡിംഗിൽ സ്റ്റുഡിയോ(ജാസ്മിൻ) നടത്തിവരികയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പായിപ്ര സെൻട്രൽ ജുമാ മസ്ജിദ് പള്ളിയിൽ.
കോതമംഗലം: വാരപ്പെട്ടിയിൽ താമസിക്കുന്ന പാറക്കൽ വീട്ടിൽ ഉമ്മറിന്റെ ഭാര്യ റുഖിയ ബീവി (48) അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മേതല പുതുപ്പാലം തേലക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക്...
കോതമംഗലം :പൂയംകുട്ടി പാറയ്ക്കൽ പത്രോസിന്റെ ഭാര്യ മറിയാമ്മ (75)അന്തരിച്ചു. സംസ്ക്കാരം നാളെ 11:30ന് കുറ്റിയാംചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ. ബിന്ദു, എൽദോസ്, സ്മിത, അനീഷ്. മരുമക്കൾ ബിനോയ്, സോഫി, ബിനു, ലിജി.
കോതമംഗലം: നെല്ലിക്കുഴി നാനേത്താൻ വീട്ടിൽ ഹമീദ് ഉസ്താദ് മരണപ്പെട്ടു. ഖബറടക്കം ഇന്ന് വൈകിട്ട് 7 മണിക്ക് നെല്ലിക്കുഴി ഓലക്കാട്ടുമോളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം : പൈങ്ങോട്ടൂരിൽകാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. ചാത്തമറ്റം ചിറമേൽ (വാരിക്കാട്ട്) തോമസ് (73) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പൈങ്ങോട്ടൂർ പള്ളിക്കുസമീപം കക്കടാശേരി-കാളിയാർ റോഡിലായിരുന്നു അപകടം....
കോതമംഗലം: പോസ്റ്റുമോർട്ടത്തിലും സൂചനയില്ല.കുട്ടമ്പുഴ പൂയംകുട്ടി വനമേഖലയിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിഞ്ഞതിന്റെ കാരണം കണ്ടെത്താൻ വനംവകുപ്പധികൃതർ നെട്ടോട്ടത്തിൽ. രാസ പരിശോധന റിപ്പോർട്ട് ലഭിയ്ക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇത്തരത്തിൽ ഒരു സംഭവം ആദ്യമായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.ഈ...