Connect with us

Local

കോൺഗ്രസ്സ് കമ്മറ്റിയുടെ “50” വീടൊരുക്കൽ പദ്ധതി: 10 ലക്ഷം രൂപ വിലമതിക്കുന്ന ഫർണിച്ചറുകൾ കൈമാറി

Published

on

കോതമംഗലം: കോൺഗ്രസ്സ് കമ്മറ്റിയുടെ “50” വീടൊരുക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട്,  യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നെല്ലിക്കുഴി മണ്ഡലം കമ്മറ്റിയുടെ സഹകരണത്തോടെ സമാഹരിച്ച 10 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ഫർണിച്ചറുകൾ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംകൂട്ടത്തിലിന് കൈമാറി.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി അംഗം എ.ജി ജോർജ്, കോൺഗ്രസ്സ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലിൽ, ചെറുവട്ടൂർ മണ്ഡലം പ്രസിഡൻ്റ് നാസ്സർ വട്ടേക്കാടൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി റമീസ് കെ. എ, ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ ഒലിക്കൽ, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പരീത് പട്ടമ്മാവുടി, അനൂപ് ജോർജ്, അനൂപ് കാസിം, ബഷീർ പുല്ലോളി മണ്ഡലം ഭാരവാഹികളായ കെ.പി കുഞ്ഞ്,കെ.പി അഷറഫ്, കാസിം പാണാട്ടിൽ,സനീബ് കോലോത്തുകുന്നേൽ, ഹമീദ് കൊട്ടാരം, നൗഫൽ കാപ്പുചാലി,കെ.പി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.


യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ഭാരഭാഹികളായ ജഹാസ് വട്ടക്കുടി, ബേസിൽ കൈനാട്ടുമറ്റം, വാഹിദ് പാനിപ്ര, എൽദോസ് പൈലി, സിബി ചെട്ടിയാംകുടി, അജ്നാസ് ബാബു, മുഹമ്മദ്‌ സാലി, അസ്‌ലം കബീർ,ഫായിസ് തോട്ടത്തിക്കുളം, നൗഫൽ കെഎം, ബേസിൽ കാരാംചേരിൽ, അനന്തു സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.








Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

ക്രിസ്മസ് ട്രീ വാങ്ങിയാൽ ഡെക്കറേഷൻ ഐറ്റംസും ലൈറ്റ്സും ഫ്രീ,ഹോൾ സെയിൽ വിൽപ്പനയിലും മുന്നിൽ;കോതമംഗലം സെറ ഗിഫ്റ്റ് ആന്റ് ടോയിസിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കൗതുകങ്ങളുടെ കലവറ

Published

on

കോതമംഗലം;ക്രിസ്മസ് -ന്യൂഇയർ പ്രമാണിച്ച് ഇന്നുമുതൽ ഈ മാസം 31 വരെ വമ്പൻ ഓഫർ,ക്രിസ്മസ് ട്രീ വാങ്ങിയാൽ ഡെക്കറേഷൻ ഐറ്റംസും ലൈറ്റ്സും ഫ്രീ.

എവിടെയാണന്നല്ലെ….നമ്മുടെ സ്വന്തം കോതമംഗലത്താണ് ഉപഭോക്താക്കൾക്കായി ഈ സുവർണ്ണ അവസരം ഒരുക്കിയിട്ടുള്ളത്.


കോതമംഗലത്ത് എ എം റോഡിൽ ഗവ.ആശുപത്രിയ്ക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്ന സെറ ഗിഫറ്റ് ആന്റ് ടോയിസ് ആണ് ക്രിസ്മസ് കാലത്ത് ഉപഭോക്താക്കൾക്കായി വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.



ആകർഷണീയമായ ഡിസൈനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള കളിപ്പാട്ടങ്ങൾ ലഭിയ്ക്കുന്നു എന്നതും സെറ കളക്ഷന്റെ എടുത്തുപറയത്തക്ക പ്രത്യേകതയാണ്്.10 രൂപ മുതൽ 5000 രൂപ വരെ വിലയുള്ള ടോയിസ് വാഹനങ്ങൾ സ്ഥാപനത്തിൽ ലഭ്യമാണ്.

കോതമംഗലത്തെ കളിപ്പാട്ടങ്ങളുടെ പ്രധാന ഹോൾ സെയിൽ വിൽപ്പന കേന്ദ്രം കൂടിയായ സ്ഥാപനത്തിൽ വിവിധ ഇനത്തിൽപ്പെട്ട കളിപ്പാട്ടങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്്.

ഒട്ടുമിക്ക സ്റ്റേഷനറി ഐറ്റങ്ങളും ക്രിസ്മസ് ലൈറ്റ്സ്- ഡെക്കറേഷൻ ഐറ്റംസും എന്നിവയും ഇവിടെ ലഭ്യമാണ്.സ്‌റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി ഓഫറുകളോടെ കളിപ്പാട്ടങ്ങളുടെ ഹോൾസെയിൽ വിൽപ്പനയും നടന്നുവരുന്നു.

സെറ ഗിഫ്റ്റ് ആന്റ് ടോയിസ് -9567718698

വീഡിയോ കാണാം…

 






Continue Reading

Local

ഇൻറർവ്യൂവിൽ പങ്കെടുക്കാം; തൊഴിൽ നേടാം, കോതമംഗലത്ത് മെഗാ തൊഴിൽമേള

Published

on

കോതമംഗലം; മാർ ബസേലിയസ് ഡെന്റൽ കോളേജ്, കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം,കേരള നോളജ് ഇക്കോണമി മിഷൻ, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ മാസം 14ന് കോതമംഗലം മാർ ബസേലിയസ് ഡെന്റൽ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിയ്ക്കുന്നു.

+2, ഐടിഐ, ഡിപ്ലോമ, ബിരുദം (ബിടെക്, ബിഎ, ബിഎസ്‌സി, ബി. കോം,) പി.ജി എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് ബാങ്കിംഗ്, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്,ഐടി, നോൺ ഐടി എന്നിങ്ങനെ നിരവധി മേഖലകളിലെ പ്രമുഖ കമ്പനികളിലുള്ള രണ്ടായിരത്തിലധികം ഉള്ള ഒഴിവുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് തൊഴിൽ മേള സംഘടിപ്പിച്ചിട്ടുള്ളത്.


പുതുതായി പഠിച്ചിറങ്ങിയവർക്കും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും, പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.



കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടൽ ആയ ഡി.ഡബ്ല്യു.എം.എസ് വഴി രജിസ്റ്റർ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്.

രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം സ്പോർട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 5 സെറ്റ് സിവി(റെസ്യുമേ ) കയ്യിൽ കരുതുക.ജോലി ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾക്കും ജോലി മുന്നൊരുക്ക പരിശീലനത്തിനുമായി നിങ്ങളുടെ പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായി ബന്ധപ്പെടാവുന്നതാണ്.

 






Continue Reading

Local

കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന

Published

on

കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.

കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.


മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.








Continue Reading

Trending

error: Content is protected !!