Local
പാടശേഖരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം: 26ന് ഇരമല്ലൂരിൽ യോഗം ചേരും
കോതമംഗലം : ഇരമല്ലൂർ പാട ശേഖരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനവും നീർച്ചാലുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഈ മാസം 26ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഇരമല്ലൂർ കണിക്കുടി പാലത്തിന് സമീപം വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.
ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിക്കും.ജനപ്രതി നിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ , പാട ശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.നെല്ലിക്കുഴി പഞ്ചായത്തിലെ 14, 19 വാർഡുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
പരിസ്ഥിതി പുനരുജ്ജീവനത്തിലൂടെ കാർഷികമഖലയുടെ മുന്നേറ്റം
സാധ്യമാക്കുക, അടിസ്ഥാന പ്രകൃതി വിഭവങ്ങളായ മണ്ണിന്റെയും ജലത്തിൻ്റെയും ശാസ്ത്രീയ പരിപാലനവും സംരക്ഷണവും ഉറപ്പാക്കുക, നാശോന്മുഖമായ ആവാസ വ്യവസ്ഥയെ പുനരുജീവിപ്പിച്ച്
കൃഷിക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യം സജ്ജമാക്കുക തുടങ്ങിയ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 14,19 വാർഡുകളിൽ ഉൾപ്പെട്ട ഇരമല്ലർ പാടശേഖരത്തിൽ മണ്ണ് പരിശോധിച്ച് ഇത് മുഖാന്തരം നബാർഡിൻ്റെ സാമ്പത്തിക സഹായത്തോടെ
ആർ.ഐ.ഡി.എഫിൽ ഉൾപ്പെടുത്തി രണ്ടുകോടി പതിനൊന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Local
കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന
കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.
കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.
മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Local
അഞ്ച് അടിയിലേറെ ഉയരം,48 മണിക്കൂർ സുഗന്ധമേകും; ഭീമൻ ചന്ദനത്തിരി കത്തിയ്ക്കുന്നത് തങ്കളം ഭഗവതീക്ഷേത്രത്തിലെ നവ ചണ്ഡികായാഗശാലയിൽ
കോതമംഗലം;ഭീമൻ ചന്തനത്തിരി കാണികൾക്ക് കൗതുകമായി.കോതമംഗലം തങ്കളം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആരംഭിയ്ക്കുന്ന നവ ചണ്ഡിക യാഗശാലിയിൽ സ്ഥാപിയ്ക്കുന്നതിനാണ് സംഘാടകർ ഭീമൻ ചന്ദനത്തിരി എത്തിച്ചിട്ടുള്ളത്.
ത്രീ ഇൻ അഗർബത്തീസ് ആണ് 5 അടിയിലേറെ ഉയരംവരുന്ന ചന്തനത്തിരി നിർമ്മിച്ചിട്ടുള്ളത്.സുഗന്ധം വിതറി 48 മണിക്കൂർ എരിഞ്ഞുനിൽക്കും എന്നതാണ് ഈ ചന്തനത്തിരിയുടെ പ്രധാന പ്രത്യേകത.
ഇത്തരത്തിൽ ഒരു ചന്ദനത്തിരി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗത്തിനായി ഉപയോഗിയ്ക്കുന്നത് ആദ്യമനായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.യാഗം ഇന്ന് വൈകിട്ട് ആരംഭിയ്ക്കും.
മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.രാമചന്ദ്ര അടിഗ മുഖ്യകാർമ്മികത്വം വഹിയ്ക്കും.നാളെ ഉച്ചകഴിഞ്ഞാണ് യാഗം സാമിപിയ്ക്കുക.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Local
തങ്കളം – കോഴിപ്പള്ളി ന്യൂ ബൈപ്പാസ്; ഒന്നാം റീച്ചിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ
കോതമംഗലം:തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ്സിന്റെ ആദ്യ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്‌ജറ്റിലാണ് ആദ്യ റീച്ചിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചത്.
തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതായിരുന്നു ആദ്യ റീച്ച്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും കോടതി വ്യവഹാരങ്ങളും പദ്ധതിയ്ക്ക് വലിയ തടസം സൃഷ്ടിച്ചിരുന്നു.
കൂടാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും, കോതമംഗലം നഗര സഭയുടെയും,എക് സൈസ് ഓഫീസിന്റെയും ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ട് ചില തർക്കങ്ങളും നിലനിന്നിരുന്നു.
ഇതെല്ലാം പരിഹരിച്ച് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചതിന് ശേഷമാണ് 2019-20 ബഡ്‌ജറ്റിൽ റോഡിന്റെ നിർമ്മാണത്തിന് ആവശ്യമായ തുക അനുവദിച്ചത്.ഈ തുക ചിലവഴിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അവസാനഘട്ട പ്രവർത്തികളായ ഫുഡ് പാത്തിന്റെ നിർമ്മാണം, ഇരു സൈഡുകളിലും ഇന്റർലോക്ക് വിരിക്കൽ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നീകാര്യങ്ങളാണ് നിലവിൽ നടക്കുന്നത്.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള രണ്ടാം റീച്ചിലെ 10 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും,പൊതുമരാമത്ത് ഉദ്യോഗസ്ഥരും വിലയിരുത്തി.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്, മുൻ കൗൺസിലർ പി എ ഫിലിപ്പ്,മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം ബി നൗഷാദ്, പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി, അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്,ഓവർസീയർ നീതു സുരേഷ് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
-
Uncategorized2 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized2 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local3 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും