Connect with us

Local

ബോധി നാടക മത്സരം ഇരുപത്തിമൂന്നിന് ആരംഭിക്കും

Published

on

കോതമംഗലം; ബോധി കലാ സാംസ്‌കാരിക സംഘടനയുടെ ഇരുപതിനാലാമത് സംസ്ഥാന പ്രഫഷണൽ നാടക മത്സരം നവംബർ 23- മുതൽ 29വരെ കോതമംഗലം കലാ ഓടിറ്റോറിയത്തിൽ നടക്കും.

23ന് വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങ് പ്രശസ്ത സിനിമ സീരിയൽ നടിയും ഗ്രന്ഥകാരിയുമായ സജിത മഠത്തിൽ ഉത്ഘാടനം ചെയ്യും.പ്രസിഡന്റ്‌ ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ മുഖ്യാതിഥിയാകും.

കൊച്ചിൻ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീർത്തനം ആണ് ഉത്ഘാടന നാടകം. നവംബർ 24ന് വൈകിക്കിട്ട് 6ന് തോപ്പിൽഭാസി അനുസ്മരവും തുടർന്ന് 6.30ന് ബോബി പി കുര്യക്കോസിന്റെ ആലപ്പുഴ സൂര്യ കാന്തിയുടെ ‘കല്ല്യാണം’ എന്ന നാടകവും അരങ്ങേറും.

25ന് തിങ്കൾ 6.30ന് അമ്പലപ്പുഴ അക്ഷജ്വാലയുടെ ‘അനന്തരം ‘ എന്ന നാടകവും, 26ന് ചൊവ്വ വൈകിട്ട് 6ന് ഡോ സനീഷ് പി ബിയുടെ ഗാന്ധിജി അനുസ്മരണ പ്രഭാഷണവും നടക്കും. വൈകിട്ട് 6.30ന് പത്തനാപുരം ഗാന്ധിഭവന്റെ ‘യാത്രയിലൂടെയാണ് സമാപനം.

27 ബുധൻ ഉച്ചക്ക് 1.30ന് വിദ്യാർത്ഥികൾക്കും യുവജങ്ങൾക്കുമായി പ്രത്യേക നാടക പ്രദർശനം നടക്കും. യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉത്ഘാടനം നിർവ്വഹിക്കും.

വൈകിട്ട് 6.30ന് തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്റെ മകൾ’ എന്ന നാടകത്തിന് ശേഷമാകും സമാപനം.28 ന് വൈകിട്ട് 6ന് കോഴിക്കോട് രംഗഭാഷയുടെ ‘മിഠായി തെരുവ് ‘എന്ന നാടകം അരങ്ങേറും.

29 വെള്ളി വൈകിട്ട് 6 മണിക്കാണ് അവാർഡ് നൈറ്റ്‌ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.
ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യാതിഥിയാകും.

വിജയികൾക്കുള്ള അവാർഡ് വിതരണം പ്രശസ്ത സംഗീതജ്ഞൻ എം കെ ശങ്കരൻ നമ്പൂതിരി നടത്തും.ക്യാഷ് അവാർഡ് സമീർ പൂക്കുഴി വിതരണം ചെയ്യും.

ചടങ്ങിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ആദർശ് സുകുമാരനെ ആദരിക്കും.തുടർന്ന് കടക്കാവൂർ എസ് എസ് നടനസഭയുടെ” റിപ്പോർട്ട്‌ നമ്പർ 79 ചിലർക്ക് ചിലത് പറയാനുണ്ട് “നാടകത്തിലൂടെയാകും പരുപാടി സമാപിക്കുക.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന

Published

on

കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.

കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.

മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

അഞ്ച് അടിയിലേറെ ഉയരം,48 മണിക്കൂർ സുഗന്ധമേകും; ഭീമൻ ചന്ദനത്തിരി കത്തിയ്ക്കുന്നത് തങ്കളം ഭഗവതീക്ഷേത്രത്തിലെ നവ ചണ്ഡികായാഗശാലയിൽ

Published

on

കോതമംഗലം;ഭീമൻ ചന്തനത്തിരി കാണികൾക്ക് കൗതുകമായി.കോതമംഗലം തങ്കളം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആരംഭിയ്ക്കുന്ന നവ ചണ്ഡിക യാഗശാലിയിൽ സ്ഥാപിയ്ക്കുന്നതിനാണ് സംഘാടകർ ഭീമൻ ചന്ദനത്തിരി എത്തിച്ചിട്ടുള്ളത്.

ത്രീ ഇൻ അഗർബത്തീസ് ആണ് 5 അടിയിലേറെ ഉയരംവരുന്ന ചന്തനത്തിരി നിർമ്മിച്ചിട്ടുള്ളത്.സുഗന്ധം വിതറി 48 മണിക്കൂർ എരിഞ്ഞുനിൽക്കും എന്നതാണ് ഈ ചന്തനത്തിരിയുടെ പ്രധാന പ്രത്യേകത.

ഇത്തരത്തിൽ ഒരു ചന്ദനത്തിരി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗത്തിനായി ഉപയോഗിയ്ക്കുന്നത് ആദ്യമനായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.യാഗം ഇന്ന് വൈകിട്ട് ആരംഭിയ്ക്കും.
മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.രാമചന്ദ്ര അടിഗ മുഖ്യകാർമ്മികത്വം വഹിയ്ക്കും.നാളെ ഉച്ചകഴിഞ്ഞാണ് യാഗം സാമിപിയ്ക്കുക.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

തങ്കളം – കോഴിപ്പള്ളി ന്യൂ ബൈപ്പാസ്; ഒന്നാം റീച്ചിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

Published

on

കോതമംഗലം:തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ്സിന്റെ ആദ്യ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്‌ജറ്റിലാണ് ആദ്യ റീച്ചിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചത്.

തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതായിരുന്നു ആദ്യ റീച്ച്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും കോടതി വ്യവഹാരങ്ങളും പദ്ധതിയ്ക്ക് വലിയ തടസം സൃഷ്ടിച്ചിരുന്നു.

കൂടാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും, കോതമംഗലം നഗര സഭയുടെയും,എക് സൈസ് ഓഫീസിന്റെയും ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ട് ചില തർക്കങ്ങളും നിലനിന്നിരുന്നു.

ഇതെല്ലാം പരിഹരിച്ച് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചതിന് ശേഷമാണ് 2019-20 ബഡ്‌ജറ്റിൽ റോഡിന്റെ നിർമ്മാണത്തിന് ആവശ്യമായ തുക അനുവദിച്ചത്.ഈ തുക ചിലവഴിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അവസാനഘട്ട പ്രവർത്തികളായ ഫുഡ്‌ പാത്തിന്റെ നിർമ്മാണം, ഇരു സൈഡുകളിലും ഇന്റർലോക്ക് വിരിക്കൽ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നീകാര്യങ്ങളാണ് നിലവിൽ നടക്കുന്നത്.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള രണ്ടാം റീച്ചിലെ 10 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും,പൊതുമരാമത്ത് ഉദ്യോഗസ്ഥരും വിലയിരുത്തി.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്, മുൻ കൗൺസിലർ പി എ ഫിലിപ്പ്,മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം ബി നൗഷാദ്, പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി, അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്,ഓവർസീയർ നീതു സുരേഷ് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Trending

error: Content is protected !!