Local
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി ട്രാഫിക് ബോധവത്കരണ പരിപാടിക്ക് തുടക്കം
കൊച്ചി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രതിമാസ ട്രാഫിക് ബോധവത്കരണ പരിപാടിക്ക് തുടക്കമായി. കേരള എം.വി.ഡിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എയർപോർട്ട് ഡയറക്ടർ മനു ജി. പരുപാടി ഉൽഘടനം ചെയ്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എൻ.ആദ്യ ക്ലാസ്സെടുത്തു. എല്ലാ മാസത്തേയും ആദ്യത്തെ ചൊവ്വാഴ്ച്ചയാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.
ജോയിന്റ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മനോജ് കെ, സി.എസ്.ഒ ശിവദാസൻ ഹരിദാസൻ, സീനിയർ മാനേജർ സെക്യൂരിറ്റി വി.ജി രവീന്ദ്രനാഥ്, അസി.ജനറൽ മാനേജർ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് പി.എസ് ജയൻ തുടങ്ങിയവർ സംസാരിച്ചു.
Local
ഇടുക്കി മുന്നാറിൽ ആറാം നിലയിൽ നിന്ന് വീണ ഒൻപത് വയസ്സുകാരൻ മരിച്ചു
ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ ഒൻപത് വയസ്സുകാരൻ മരിച്ചു.മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
വിനോദസഞ്ചാരി സംഘത്തിലെ മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്.റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്നപ്പോൾ കസേര മറിഞ്ഞാതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.
വീഴ്ചയിൽ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Local
സംസ്ഥാന കായിക മേളയിൽ വിദ്യാർത്ഥികളുടെ വിലക്ക് നീക്കും
കോതമംഗലം; എറണാകുളത്ത്
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തത മൂലം എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിൽ, പ്രസ്തുത വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അടുത്ത സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് വിലക്കി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി ഉറപ്പു നൽകി.
ഈ വിഷയവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണന്ഞ്ചേരി, ഫാ. ജോസ് പരത്തുവയലിൽ എന്നിവർ മന്ത്രിയെ കണ്ട് കത്ത് നൽകി.മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേരിട്ട് എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ
തീരുമാനം വിദ്യാർത്ഥികളുടെ കായിക ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും കഴിഞ്ഞ കായികമേളയിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികൾക്ക് അവരുടേതല്ലാത്ത കാരണത്താൽ വരും വർഷത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ് എന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
തുടർന്ന് കുട്ടികളുടെ ഭാവി സംരക്ഷിക്കുമെന്നും, അച്ചടക്കനടപടിൾ സ്വീകരിച്ച് വിലക്ക് എത്രയും വേഗം പിൻവലിക്കും എന്നും മന്ത്രി ഉറപ്പ് നൽകി.
Local
കോട്ടപ്പടിയിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
കോതമംഗലം; കോട്ടപ്പടിയിൽ 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 34 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ജിബി ടി ചാക്കോച്ചന് യാത്രയയപ്പും നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി വിവിധ അവാർഡുകൾ വിതരണം ചെയ്തു.
സ്കൂൾ ബോർഡ് പ്രസിഡന്റ് ഫാദർ റിജോ ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ, ലാലി ജോയി,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈമോൾ ബേബി, നിതിൻ മോഹനൻ, സ്കൂൾ മാനേജർ വി കെ മോളികുട്ടി, ട്രസ്റ്റി പി പി മത്തായി, പിടിഎ പ്രസിഡന്റ് കെ എസ് ഗിരീഷ്, എം പി ടി എ ചെയർപേഴ്സൺ സിമിമോൾ കെ എസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി കെ അനിൽ, ഹെഡ് മിസ്ട്രസ് ജിബി ടി ചാക്കോച്ചൻ,സീനിയർ അസിസ്റ്റന്റ് അർപ്പണ സി അബ്രഹാം, മുൻ ഹെഡ് എ വി ഔസേപ്പ്, തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ ലീഡർ ജിസമോൾ ജിജോ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തിന് ശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
-
Uncategorized4 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local5 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news3 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local5 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും