Connect with us

Local

20000 രൂപയ്ക്ക് ഡയമണ്ട് മാല,22000-ത്തിന് വളയും 5000-ത്തിന് മോതിരവും സ്വന്തമാക്കാം; ഡയമണ്ട് ആഭരണ വിൽപ്പനയിൽ ചരിത്രം കുറിച്ച് കോതമംഗലം ജെയ്‌കോ ജുവൽസ്

Published

on

കോതമംഗലം;20000 രൂപ മുതൽ ഡയമണ്ട് മാലകളും 22000 രൂപ മുതൽ വളകളും 5000-5500 രൂപ മുതൽ മോതിരങ്ങളും സ്വന്തമാക്കാം.അതും ഐ ജി ഐ സർട്ടിഫിക്കറ്റ്.ഡയമണ്ട് ആഭരണ വിൽപ്പനയിൽ ചരിത്രം കുറിച്ച് കോതമംഗലം ജെയ്‌കോ ജുവൽസ്

33 ഡയമണ്ട് ഓർണമെന്റ്സ് ബ്രാന്റുകൾ ഇവിടെ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.ഒറ്റകുടക്കീഴിൽ ഇത്രയധികം വിഭിന്നങ്ങളായ ബ്രാന്റുകളിലുള്ള ഡയമണ്ട് ആഭരണങ്ങൾ വിൽപ്പനയ്ക്ക് എത്തിയ്ക്കുന്നത് ഇത് ആദ്യമായിട്ടാണെന്നാണ് സൂചന.



ഡിസൈനുകളിലെ സവിശേഷതയാണ് ജെയ്‌കോയിലെ ഡയമണ്ട് ആഭരണങ്ങളിലെ മുഖ്യ ആകർഷക ഘടകം.പഴമയും പുതമയും ഇഴചേർത്തുള്ള ജയ്‌കോയുടെ നിർമ്മാണ രീതിയും ശ്രദ്ധേയമായിട്ടുണ്ട്.


ആഭരണ ശ്രേണിയിലെ ആപൂർവ്വതകളും വ്യത്യസ്തകളും കൊണ്ട് എക്കാലത്തും ഉപഭോക്താക്കളുടെ മനസ് കീഴക്കിയിട്ടുള്ള ജെയ്കോ ജുവൽസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി ഡയമണ്ട് ആഭരണങ്ങൾക്ക് ക്യാരറ്റിന് 15000 രൂപയുടെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

കോതമംഗലത്തിന് പുറമെ ജെയ്കോ ജുവൽസിന്റെ തൊടുപുഴ,ഇടപ്പിള്ളി,പോത്താനിക്കാട് ഷോറുമുകളിലും ഈ ഓഫർ ലഭ്യമാണ്.

വിഡിയോ കാണാം…

 






Local

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജല്ലകളിലും ജനുവരി ഏഴിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.







Continue Reading

Local

കോതമംഗലത്ത് ക്യാൻസർ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Published

on

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തിൽ ക്യാൻസർ നിർണ്ണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 വാർഡുകളിൽ ഓരോന്നിലും കഴിഞ്ഞ മാസം നടത്തിയ വാർഡുതല സ്ക്രീനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത 30 വയസ്സിന് മുകളിൽ പ്രായമുള്ള മൂവായിരത്തോളം ആളുകളിൽ നിന്ന് പ്രാരംഭലക്ഷണങ്ങൾ സംശയിക്കുന്ന 350 ഓളം ആളുകളെയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയരാക്കിയത്.



ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗവും, ഹെൽത്ത് ഇൻസ്പെക്ടർ അജേഷ് പി എസ് നന്ദിയും പറഞ്ഞു.


മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ തുടങ്ങിയവർ സംസാരിച്ചു.






Continue Reading

Local

കോതമംഗലത്ത് ട്രാൻസ്ഫോർമർ കത്തിനശിച്ചു; രക്ഷയായത് അഗ്നി രക്ഷാ സേനയുടെ ഇടപെടൽ

Published

on

കോതമംഗലം; കറുകടം മാവിൻ ചുവട്ടിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ കത്തി നശിച്ചു.ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മുപ്പതോടെയായിരുന്നുസംഭവം.

ട്രാൻസ്ഫോർമറിൽ നിന്നും പുക ഉയരുകയും,തുടർന്ന് നാട്ടുക്കാർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു. ഗ്രേഡ് എ എസ് റ്റി ഒ എം അനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേനയാണ് തീ അണച്ച് സ്ഥിതി ഗതികൾ ശാന്തമായിയത്.



സേനാംഗങ്ങളായ കെ.എൻ ബിജു കെ.പി. ഷമീർ,നന്ദു കൃഷ്ണ ഒ. എ. ആബിദ്, കെ.യു സുധീഷ് പി. ബിനു എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കെ.എസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.







Continue Reading

Trending

error: Content is protected !!