Connect with us

Uncategorized

വന്യമൃഗ ശല്യം; വനാതിർത്തികളിൽ കർഷകർ കൃഷി ഉപേക്ഷിക്കുന്നു,നടപടി വേണമെന്ന് കർഷക കോൺഗ്രസ്സ്

Published

on

കോതമംഗലം: വന്യ മൃഗശല്യംമൂലം വനാതിർത്തി മേഖലയിലും,നാട്ടിലും കർഷകർ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കർഷക കോൺഗ്രസ് നേതൃ സംഗമം.ഇരുപത്തിമൂന്നാം തീയതി തിങ്കളാഴ്ച കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിന്ന് ആരംഭിക്കുന്ന ബഹുജന സമരാഗ്നി റാലിയും ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണയും വിജയിപ്പിക്കുന്നതിനും 201പേരെ കർഷക കോൺഗ്രസിൽ നിന്ന് പങ്കെടുപ്പിക്കാനും നേതൃ സംഗമം തീരുമാനിച്ചു.

കാട്ടു പന്നി കൂട്ടങ്ങളും, കുരങ്ങ് കൂട്ടങ്ങളും, മുള്ളൻ പന്നി,മയിൽ തുടങ്ങിയവയും നിരന്തരം ശല്യം തുടരുകയാണ്. ഈ വിഷയം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും, ധ്രുത കർമ്മ സേനടെയും ശ്രദ്ധയിൽ പെടുത്തിയപ്പോൾ (ആർ.ആർ.ടി)ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുകയും, സർക്കാർ ട്രെഞ്ച് നിർമ്മിക്കുകയും, നിരീക്ഷണത്തിനായി കൂടുതൽ വാച്ചർമാരെ നിയമിക്കുകയും ഇവർക്ക് കൃത്യമായി വേതനം നൽകുകയും ചെയ്യ്താൽ മാത്രമേ കർഷക പരിരക്ഷ ഉറപ്പാക്കാൻ കഴിയു എന്നുമാണ് മറുപടി.

കോതമംഗലം എം.എൽ.എ ഈ കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും, തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരിച്ചടി നൽകുമെന്നും നേതൃസംഗമം വിലയിരുത്തി.കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി ജോർജ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. മുൻ. മുൻസിപ്പൽ ചെയർമാൻ കെ.പി ബാബു, കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ, കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബാബു ഏലിയാസ്, നേതാക്കന്മാരായ കെ.ഇ കാസിം , എം.വി റെജി, വർഗീസ് കൊന്നനാൽ, സുരേഷ് ആലപ്പാട്ട്, ജോസ് കൈതമന, എൻ.എഫ് തോമസ്, രാജൻ വർഗീസ്, ശശി വാരപ്പെട്ടി, മാർട്ടിൻ കീഴെ മാടൻ, പീറ്റർ കോട്ടപ്പടി,ഏലിയാസ് പുളിക്കകുടി, ജോമോൾ സജി, പഞ്ചായത്ത് മെമ്പർ രേഖ രാജു എന്നിവർ പ്രസംഗിച്ചു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

കോതമംഗലത്ത് എയ്ഡ്‌സ്‌ ദിനാചരണം; കളർഫുൾ ഫ്ലാഷ് മോബുമായി നഴ്സിംഗ് വിദ്യാർത്ഥിനികൾ

Published

on

കോതമംഗലം; ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയും, മാർബസേലിയോസ് നഴ്‌സിംഗ്‌ സ്കൂളും സംയുക്തമായി കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലേക എയ്ഡ്‌സ്‌ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.

സ്റ്റേഷൻ ഹൗസ് ഓഫീസർ .പി.പി ബിജോയ് ചടങ്ങ് ഉൽഘടനം ചെയ്യ്തു. എം.ബി.എം.എം അസോസിയേഷൻ സെക്രട്ടറി ബിനോയ് എം തോമസ് അധ്യക്ഷത വഹിച്ചു. തുടർന്ന് എയ്‌ഡ്‌സ് ബോധവൽക്കരണ വിവരങ്ങൾ അടങ്ങിയ ലഘു ലേഘ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.തോമസ് മാത്യുവിന് കൈമാറി.
എം.ബി.എം.എം അസോസിയേഷൻ ട്രഷറർ ഡോ.റോയ് എം ജോർജ്ജ്, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ, ജൂലി ജോഷ്വ, നഴ്സിംഗ് സൂപ്രണ്ട് ബോബി വറുഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബും, തെരുവുനാടകവും അവതരിപ്പിച്ചു. സ്റ്റുഡന്റ് റെപ്രസെന്റെറ്റീവ് ആൻ മരിയ ജോർജ്ജ് നന്ദി അറിയിച്ചു.

വീഡിയോ കാണാം…

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Uncategorized

കോതമംഗലം ടൗൺ യു.പി.സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

Published

on

കോതമംഗലം; മുനിസിപ്പാലിറ്റിയിലെ ടൗൺ യു.പി. സ്കൂളിൽ പ്രവർത്തിക്കുന്ന 84-ാം നമ്പർ അങ്കണവാടിയിൽ ശിശുദിനം ആഘോഷിച്ചു.

വാർഡ് കൗൺസിലറും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെർമാനുമായ  കെഎ നൗഷാദിൻ്റെ അദ്ധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ കെകെ ടോമി കുട്ടികൾക്കും രക്ഷിതാക്കൾക്കും ശിശുദിന സന്ദേശം നൽകി.

തുടർന്ന് കുട്ടികൾക്ക് മധുര പലഹാരവും നൽകി അങ്കണവാടി അധ്യാപിക ഷീല എപി സ്വാഗതവും ഹെൽപ്പർ ബീന നന്ദിയും പറഞ്ഞു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

വയോജന സൗഹൃമാകാനൊരുങ്ങി വാരപ്പെട്ടി പഞ്ചായത്ത്

Published

on

കോതമംഗലം; വയോജന സൗഹൃമാകാനൊരുങ്ങി വാരപ്പെട്ടി പഞ്ചായത്ത്. വയോജനങ്ങൾക്കായി ആദരവും നിരവധി ക്ഷേമ പദ്ധതികളും ലക്ഷ്യം വച്ച് കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

‘വയോജന സൗഹൃദം വാരപ്പെട്ടി’ എന്ന പദ്ധതിയുടെ ലക്ഷ്യത്തിലേക്കായി കമ്യുണിറ്റി ഹാളിൽ ശില്പശാല നടത്തി. എറണാകുളം നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ രജിത ആർ ആർ ശില്പശാല ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.വയോനന സൗഹൃദമാകുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ ആവശ്യങ്ങൾക്കായി എത്തുന്ന വയോജനങ്ങൾക്ക് പ്രത്യേക കൗണ്ടർ ആരംഭിക്കും.

പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന മുഴുവൻ സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കി മാറ്റുന്ന പ്രവർത്തനങ്ങളും നടക്കും.രോഗികളായ വയോജനങ്ങൾക്ക് ആവശ്യമായ മരുന്ന് ചികിത്സ എന്നീ സൗകര്യങ്ങൾ വീട്ടിൽ എത്തിച്ചു നൽകി കൊണ്ടാണ് വയോജന സൗഹൃദ ഗ്രാമം പദ്ധതി പഞ്ചായത്ത് നടപ്പാക്കുക.

കേരളീയ സമൂഹത്തിന്റെ നാലിലൊന്ന് വയോജനങ്ങൾ ആയി മാറുന്ന സാഹചര്യം അഭിസംബോധന ചെയ്ത് കൊണ്ടും വികസിത ജനസമൂഹങ്ങൾ ഏറ്റെടുത്തിട്ടുള്ള വയോ സൗഹൃദ മാനദണ്ഡങ്ങൾ പ്രാവർത്തികമാക്കാനും വേണ്ടുന്ന ചർച്ചകളും പ്രവർത്തന പദ്ധതിയും ശില്പശാലയിൽ ഉരുത്തിരിഞ്ഞു.

ചടങ്ങിൽ വച്ച് തൊണ്ണൂറു വയസിന് മുകളിൽ പ്രായമുള്ള 20 വയോജനങ്ങളെ ആദരിച്ചു.കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ ബി മദൻമോഹനനൻ മുഖ്യപ്രഭാഷണം നടത്തി.മൈലൂർ ജുമാമസ്ജിദ് ഇമാം മുഹമ്മദ് അലി ബാഖവി, വാരപ്പെട്ടി ജ്ഞാന ക്ഷേത്രം മേധാവി സ്വാധ്വി ചിൻമയി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു ശശി, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എം സെയ്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എയ്ഞ്ചൽ മേരി ജോബി,പി പി കുട്ടൻ,കെ കെ ഹുസൈൻ, ദിവ്യ സലി , ശ്രീകല സി , ഷജി ബെസി ,പ്രിയ സന്തോഷ് പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദീൻ, ഗ്രാമപഞ്ചായത്ത് ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. ധന്യ വേലായുധൻ, പഞ്ചായത്ത് അസി. സെക്രട്ടറി കെ കെ പ്രകാശ് എന്നിവർ സംസാരിച്ചു

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Trending

error: Content is protected !!