Connect with us

latest news

രക്തദാനത്തിൽ കോതമംഗലം എം എ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്

Published

on

കോതമംഗലം; 2023-24 അദ്ധ്യായന വർഷത്തിൽ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐ.എം.എ. എവർ റോളിംഗ് പുരസ്ക്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എൻഎസ്എസ് യൂണിറ്റുകൾ സ്വന്തമാക്കി.

കൊച്ചിൻ ഐഎംഎ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ പുരസ്ക്കാരം ദേശീയ രക്തദാന ദിന ആഘോഷങ്ങളുടെ ഭാഗമായി 2024 ഒക്ടോബർ ഏഴാം തീയതി കലൂർ ഐഎംഎ ഹൗസിൽ വച്ചു നടന്ന ചടങ്ങിൽ, ചാലക്കുടി എം പി ബെന്നി ബഹനാൻ, ഐഎംഎ ചെയർമാൻ ഡോ. കെ എ നാരായണൻകുട്ടി എന്നിവർ സമ്മാനിച്ചു.




കോളേജ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ദർശൻ ലാലും, പ്രൊഫ. എൽദോ രാജും എൻഎസ്എസ് വോളന്റീയർമാരും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.


 






Continue Reading
Click to comment

You must be logged in to post a comment Login

Leave a Reply

latest news

കോതമംഗലത്ത് അമ്മയും മകളും ഒഴുക്കിൽപ്പെട്ടു ; മകൾ മരിച്ചു, അമ്മ അതീവ ഗുരുതരാവസ്ഥയിൽ

Published

on

കോതമംഗലം ; കോതമംഗലം കോഴിപ്പിള്ളി ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ അമ്മയും മകളും ഒഴുക്കിൽപ്പെട്ടു. മകൾ മരിച്ചു. അമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികത്സയിൽ .

പരത്തരക്കടവ് ആര്യാ പ്പിളളിൽ അബിയുടെ ഭാര്യ ജോമിനി, മകൾ മരിയ അബി (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.




കുളിക്കുന്നതിനിടയിൽ കയത്തിൽ അകപ്പെടുകയായിരുന്നു


കോതമംഗലം അഗ്നി രക്ഷാ സേന എത്തി അപകടത്തിൽപ്പെട്ടവരെ മുങ്ങിയെടുത്ത് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മകളുടെ ജീവൻ രക്ഷിയ്ക്കാനായില്ല

കോതമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.






Continue Reading

latest news

ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരമായി പുതിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ

Published

on

കോതമംഗലം :ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരം പുതുക്കിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.

കോതമംഗലം മണ്ഡലത്തിലെ ഇരമല്ലൂർ വില്ലേജിൽ ഭൂമിയുടെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആന്റണി ജോൺ എം എൽ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.




കോതമംഗലം താലൂക്കിലെ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട്‌ എറണാകുളം ജില്ലാ കളക്ടര്‍ നിരവധി തവണ യോഗങ്ങള്‍ നടത്തിയിട്ടുള്ളതും 21.06.2024-ലെ യോഗത്തില്‍ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനായി നിശ്ചിത കാലപരിധിയ്ക്കുള്ളില്‍ ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമാകുകയും ചെയ്തിരുന്നു.


തുടര്‍ന്ന്‌ ഇരമല്ലൂര്‍ വില്ലേജിലെ എല്ലാ സര്‍വ്വെ നമ്പറുകളും ജീവനക്കാര്‍ പരിശോധിച്ച്‌ ആയതിന്‌ 2010 ല്‍ നിശ്ചയിച്ച ഫെയര്‍ വാല്യുവിന്‌ പകരം പുതുക്കിയ ഫെയര്‍ വാല്യു നിര്‍ണ്ണയിച്ചിട്ടുള്ളതുമാണ്‌.

ഈ വില സമീപ വില്ലേജുകളിലെ വിലയുമായി യോജിച്ച്‌ വരുന്നതാണ്‌. ഓരോ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ടു വരുന്ന കാറ്റഗറികള്‍ക്കും വില കണക്കാക്കിയിട്ടുള്ളതും ആയത്‌ കമ്പോള വിലക്ക്‌ ആനുപാതികമായി നിശ്ചയിക്കാവുന്നതായി കണ്ടെത്തിയിട്ടുള്ളതുമാണ്‌.

14/08/2018-ലെ സ.ഉ(കൈ) നം.302/2018/റവ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്ക്‌ അനുസൃതമായി അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.






Continue Reading

latest news

കോട്ടപ്പാറ വനത്തിലെ കടുവാ സാന്നിധ്യം ; കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം ശക്തമാക്കി

Published

on

കോതമംഗലം ; കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കോട്ടപ്പാറ വന മേഖലയില്‍ രാത്രികാല പട്രോളിംഗിനൊപ്പം കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം കൂടുതല്‍ ശക്തമാക്കി.ഇന്നലെ രണ്ട് കാമറ കൂടി സ്ഥാപിച്ചു.

ഇതോടെ നിരീക്ഷണ കാമറകളുടെ എണ്ണം എട്ടായി.  പ്രദേശത്ത് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള പണികളും ആരംഭിച്ചു.




എന്‍ടിസിഎ കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തില്‍ കടുവ വന്നുപോയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ സ്ഥിതിഗതി വിലയിരുത്തി അവലോകനയോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.


കുളങ്ങാട്ടുകുഴി ഭാഗത്ത് ഹാംഗിംഗ് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. മൂന്ന് പഞ്ചായത്തുകളുടെ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നേരത്തെ തീരുമാനിച്ച 30 കിലോമീറ്റര്‍ ഹാംഗിംഗ് ഫെന്‍സിംഗ് പദ്ധതിയാണിത്.

വനത്തില്‍ കടുവ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് പ്രദേശവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാവേലി മുതല്‍ വേട്ടാംപാറ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മാണം അടിയന്തരമായി നടപ്പാക്കുന്നത്.

കുളങ്ങാട്ടുകുഴി ഭാഗത്ത് ഇതിന്‍റെ നിര്‍മാണം ഇന്നലെ തുടങ്ങി. അടിക്കാട് വെട്ടിത്തെളിച്ച്‌ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച്‌ ലൈന്‍ മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്.

കടുവ ജനവാസ മേഖലയില്‍‌നിന്നും കൂടുതല്‍ അകന്നുപോയെന്ന് ഉറപ്പാകുന്നതുവരെ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.






Continue Reading

Trending

error: Content is protected !!