Local
പൈമറ്റം സ്വദേശിയായ വയോധിക ചികത്സാസഹായം തേടുന്നു
കോതമംഗലം;വയോധിക ചികത്സാസഹായം തേടുന്നു.
കുളിമുറിയിൽ വീണതിനെത്തുടർന്ന് ഇടുപ്പെല്ലിനും നടുവിനും പരിക്കേറ്റ് ചികത്സയിൽക്കഴിയുന്ന കോതമഗലം പൈമറ്റം സ്വദേശിയായ വയോധികയാണ് ചികത്സയ്ക്കായി സഹായം തേടുന്നത്.
ഇവർ ഇപ്പോൾ കോതമംഗലം മാർ ബസേലിയോസ് മെഡിയ്ക്കൽ മിഷൻ ആശുപത്രിയിൽ ചികത്സയിലാണ്.
ദീർഘകാലമായി കിടപ്പരോഗിയായിരുന്നു.അടിയന്തിരമായി ഓപ്പറേഷൻ ചെയ്താൽ മാത്രമെ വീഴ്ചയിലെ പരിക്ക് സുഖപ്പെടുത്താനാവു എന്നാണ് ഡോക്ടർ അറിയിച്ചിട്ടുള്ളത്.
കുടുംബത്തിന്റെ സാമ്പത്തീക പരാധീനതകൾ മൂലം ഇതുവരെ ഓപ്പറേഷൻ നടത്താൻ സാധിച്ചിട്ടില്ല.ഉദാര മനസ്‌കർ സഹായിച്ചാൽ മാത്രമെ ഓപ്പറേഷൻ നടത്താൻ കഴിയു എന്നതാണ് നിലവിലെ സ്ഥിതി.
വിധവയും മൂന്ന് പെൺമക്കളുടെ മാതാവുമായ മൂത്തമകൾ സുബൈദ ആണ് ഒപ്പമുള്ളത്.ഗൂഗിൾ പേ നമ്പർ 8891445970.
Local
ഇൻറർവ്യൂവിൽ പങ്കെടുക്കാം; തൊഴിൽ നേടാം, കോതമംഗലത്ത് മെഗാ തൊഴിൽമേള
കോതമംഗലം; മാർ ബസേലിയസ് ഡെന്റൽ കോളേജ്, കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം,കേരള നോളജ് ഇക്കോണമി മിഷൻ, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ മാസം 14ന് കോതമംഗലം മാർ ബസേലിയസ് ഡെന്റൽ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിയ്ക്കുന്നു.
+2, ഐടിഐ, ഡിപ്ലോമ, ബിരുദം (ബിടെക്, ബിഎ, ബിഎസ്‌സി, ബി. കോം,) പി.ജി എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് ബാങ്കിംഗ്, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്,ഐടി, നോൺ ഐടി എന്നിങ്ങനെ നിരവധി മേഖലകളിലെ പ്രമുഖ കമ്പനികളിലുള്ള രണ്ടായിരത്തിലധികം ഉള്ള ഒഴിവുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് തൊഴിൽ മേള സംഘടിപ്പിച്ചിട്ടുള്ളത്.
പുതുതായി പഠിച്ചിറങ്ങിയവർക്കും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും, പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടൽ ആയ ഡി.ഡബ്ല്യു.എം.എസ് വഴി രജിസ്റ്റർ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്.
രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം സ്പോർട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 5 സെറ്റ് സിവി(റെസ്യുമേ ) കയ്യിൽ കരുതുക.ജോലി ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾക്കും ജോലി മുന്നൊരുക്ക പരിശീലനത്തിനുമായി നിങ്ങളുടെ പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായി ബന്ധപ്പെടാവുന്നതാണ്.
Local
കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന
കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.
കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.
മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.
Local
അഞ്ച് അടിയിലേറെ ഉയരം,48 മണിക്കൂർ സുഗന്ധമേകും; ഭീമൻ ചന്ദനത്തിരി കത്തിയ്ക്കുന്നത് തങ്കളം ഭഗവതീക്ഷേത്രത്തിലെ നവ ചണ്ഡികായാഗശാലയിൽ
കോതമംഗലം;ഭീമൻ ചന്തനത്തിരി കാണികൾക്ക് കൗതുകമായി.കോതമംഗലം തങ്കളം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആരംഭിയ്ക്കുന്ന നവ ചണ്ഡിക യാഗശാലിയിൽ സ്ഥാപിയ്ക്കുന്നതിനാണ് സംഘാടകർ ഭീമൻ ചന്ദനത്തിരി എത്തിച്ചിട്ടുള്ളത്.
ത്രീ ഇൻ അഗർബത്തീസ് ആണ് 5 അടിയിലേറെ ഉയരംവരുന്ന ചന്തനത്തിരി നിർമ്മിച്ചിട്ടുള്ളത്.സുഗന്ധം വിതറി 48 മണിക്കൂർ എരിഞ്ഞുനിൽക്കും എന്നതാണ് ഈ ചന്തനത്തിരിയുടെ പ്രധാന പ്രത്യേകത.
ഇത്തരത്തിൽ ഒരു ചന്ദനത്തിരി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗത്തിനായി ഉപയോഗിയ്ക്കുന്നത് ആദ്യമനായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.യാഗം ഇന്ന് വൈകിട്ട് ആരംഭിയ്ക്കും.
മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.രാമചന്ദ്ര അടിഗ മുഖ്യകാർമ്മികത്വം വഹിയ്ക്കും.നാളെ ഉച്ചകഴിഞ്ഞാണ് യാഗം സാമിപിയ്ക്കുക.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized2 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു