Connect with us

Local

35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം

Published

on

കോതമംഗലം : 35-ാം മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു.

ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എ ഇ ഒ സജീവ് കെ ബി പതാക ഉയർത്തി.97 സ്കൂളുകളിൽ നിന്ന് 8 വേദികളിലായി 333 ഇനങ്ങളിൽ 5000ത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്.

കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി റവ ഫാദർ എൽദോസ് പുൽപറമ്പിൽ,സ്കൂൾ മാനേജ് അഡ്വക്കേറ്റ് ബിജി പി ഐസക്,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ, വികസന സ്റ്റാൻഡിങ് ചെയർപേഴ്സൺ ജിജി സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ ജെയിംസ്, പഞ്ചായത്ത് അംഗങ്ങളായ ഷിജി ചന്ദ്രൻ, ഷൈമോള്‍ ബേബി , ശ്രീജ സന്തോഷ്,കോട്ടപ്പടി കൽകുരിശ് ചർച്ച് ട്രസ്റ്റി സി കെ ജോസഫ്, കോതമംഗലം ബി പി സി സിമി പി മുഹമ്മദ്, പ്രിൻസിപ്പാൾ ഫോറം സെക്രട്ടറി ബിജു ജോസഫ്, എച്ച് എസ് എച്ച് എം ഫോറം സെക്രട്ടറി സിസ്റ്റർ റിനി മരിയ, എൽപി /യുപി എച്ച് എം ഫോറം സെക്രട്ടറി വിൻസെന്റ് ജോസഫ്, എം ഇ എച്ച് എസ് കോട്ടപ്പടി എച്ച് എം താര എ പോൾ, ജി എൽ പി എസ് കോട്ടപ്പടി നോർത്ത് എച്ച് എം ഷാലി വി എം, എസ് ജി ഇ എം എച്ച് എസ് കോട്ടപ്പടി എച്ച് എം റിയ മേരി മോൻസി, പി ടി എ പ്രസിഡന്റ് സുകുമാരൻ പി കെ,റിസപ്ഷൻ കമ്മിറ്റി കൺവീനർ അനീഷ് കെ ആർ, ജനറൽ കൺവീനർ ജീന കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന

Published

on

കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.

കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.

മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

അഞ്ച് അടിയിലേറെ ഉയരം,48 മണിക്കൂർ സുഗന്ധമേകും; ഭീമൻ ചന്ദനത്തിരി കത്തിയ്ക്കുന്നത് തങ്കളം ഭഗവതീക്ഷേത്രത്തിലെ നവ ചണ്ഡികായാഗശാലയിൽ

Published

on

കോതമംഗലം;ഭീമൻ ചന്തനത്തിരി കാണികൾക്ക് കൗതുകമായി.കോതമംഗലം തങ്കളം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആരംഭിയ്ക്കുന്ന നവ ചണ്ഡിക യാഗശാലിയിൽ സ്ഥാപിയ്ക്കുന്നതിനാണ് സംഘാടകർ ഭീമൻ ചന്ദനത്തിരി എത്തിച്ചിട്ടുള്ളത്.

ത്രീ ഇൻ അഗർബത്തീസ് ആണ് 5 അടിയിലേറെ ഉയരംവരുന്ന ചന്തനത്തിരി നിർമ്മിച്ചിട്ടുള്ളത്.സുഗന്ധം വിതറി 48 മണിക്കൂർ എരിഞ്ഞുനിൽക്കും എന്നതാണ് ഈ ചന്തനത്തിരിയുടെ പ്രധാന പ്രത്യേകത.

ഇത്തരത്തിൽ ഒരു ചന്ദനത്തിരി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗത്തിനായി ഉപയോഗിയ്ക്കുന്നത് ആദ്യമനായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.യാഗം ഇന്ന് വൈകിട്ട് ആരംഭിയ്ക്കും.
മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.രാമചന്ദ്ര അടിഗ മുഖ്യകാർമ്മികത്വം വഹിയ്ക്കും.നാളെ ഉച്ചകഴിഞ്ഞാണ് യാഗം സാമിപിയ്ക്കുക.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

തങ്കളം – കോഴിപ്പള്ളി ന്യൂ ബൈപ്പാസ്; ഒന്നാം റീച്ചിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

Published

on

കോതമംഗലം:തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ്സിന്റെ ആദ്യ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്‌ജറ്റിലാണ് ആദ്യ റീച്ചിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചത്.

തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതായിരുന്നു ആദ്യ റീച്ച്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും കോടതി വ്യവഹാരങ്ങളും പദ്ധതിയ്ക്ക് വലിയ തടസം സൃഷ്ടിച്ചിരുന്നു.

കൂടാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും, കോതമംഗലം നഗര സഭയുടെയും,എക് സൈസ് ഓഫീസിന്റെയും ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ട് ചില തർക്കങ്ങളും നിലനിന്നിരുന്നു.

ഇതെല്ലാം പരിഹരിച്ച് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചതിന് ശേഷമാണ് 2019-20 ബഡ്‌ജറ്റിൽ റോഡിന്റെ നിർമ്മാണത്തിന് ആവശ്യമായ തുക അനുവദിച്ചത്.ഈ തുക ചിലവഴിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അവസാനഘട്ട പ്രവർത്തികളായ ഫുഡ്‌ പാത്തിന്റെ നിർമ്മാണം, ഇരു സൈഡുകളിലും ഇന്റർലോക്ക് വിരിക്കൽ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നീകാര്യങ്ങളാണ് നിലവിൽ നടക്കുന്നത്.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള രണ്ടാം റീച്ചിലെ 10 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും,പൊതുമരാമത്ത് ഉദ്യോഗസ്ഥരും വിലയിരുത്തി.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്, മുൻ കൗൺസിലർ പി എ ഫിലിപ്പ്,മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം ബി നൗഷാദ്, പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി, അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്,ഓവർസീയർ നീതു സുരേഷ് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Trending

error: Content is protected !!